തുടര്‍ച്ചയായ മൂന്ന് ദിവസത്തെ തിരിച്ചടികള്‍ക്ക് ശേഷം വിപണി നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. പ്രധാന സൂചികകളായ നിഫ്റ്റി 83 പോയിന്റ് ഉയര്‍ന്ന് 15,835-ലും സെന്‍സെക്സ് 327 പോയിന്റ് മുന്നേറി 53,235-ലും വ്യാപാരം അവസാനിപ്പിച്ചു. സമാനമായി മിഡ് കാപ്, സ്മോള്‍ കാപ് ഓഹരി സൂചികകളും നേട്ടത്തോടെ ക്ലോസ് ചെയ്തു. മെറ്റല്‍ വിഭാഗം ഓഹരികള്‍ തിരിച്ചടി നേരിട്ടപ്പോള്‍ എഫ്എംസിജി, ബാങ്കിംഗ് ഓഹരികള്‍ കുതിപ്പിന്റെ പാതയിലായിരുന്നു.
വിപണി ഇന്ന്
- ആരംഭത്തില്‍ നഷ്ടം നേരിട്ടതിനു ശേഷം ദിവസത്തെ താഴ്ന്ന നിലയില്‍ നിന്നും നിഫ്റ്റി സൂചിക 170 പോയിന്റോളം മുന്നേറി ദിവസത്തിന്റെ ഉയര്‍ന്ന നിലവാരത്തിന് സമീപം ക്ലോസ് ചെയ്തു.
- നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനത്തിലേറെ മുന്നേറുകയും ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിനു സമീപം ക്ലോസ് ചെയ്തു.
- നിഫ്റ്റി ബാങ്ക് 400-ലധികം പോയിന്റ് ഇന്നത്തെ വ്യാപാരത്തിനിടെ നേടിയാണ് 33,900 നിലവാരം മറികടന്നത്.
- നിഫ്റ്റിയുടെ തുടര്‍ച്ചയായ 3 ദിവസത്തെ നഷ്ടക്കഥ മായിച്ചു.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
നഷ്ടത്തോടെയായിരുന്നു നിഫ്റ്റിയുടെ തുടക്കമെങ്കിലും വ്യാപാരം പുരോഗമിക്കവേ ബാങ്കിംഗ് ഓഹരികളില്‍ വന്ന മുന്നേറ്റത്തിന്റെ പിന്‍ബലത്തില്‍ സൂചികകള്‍ കരകയറാനുള്ള ശ്രമം ഊര്‍ജിതമാക്കി. തുടര്‍ന്ന് 15,650- 15,800 നിലവാരങ്ങള്‍ക്കിടയില്‍ സ്ഥിരതയാര്‍ജിക്കാന്‍ ശ്രമിക്കുകയും അവസാന നിമിഷങ്ങളിലെ കുതിപ്പില്‍ 15,800 നിലവാരം ഭേദിക്കാനും ഉയര്‍ന്ന നിലവാരത്തിന് സമീപം ക്ലോസ് ചെയ്യാനും സൂചികയ്ക്ക് സാധിച്ചു.
എന്‍എസ്ഇയില്‍ തിങ്കളാഴ്ച ട്രേഡ് ചെയ്യപ്പെട്ട 2,186 ഓഹരികളില്‍ 1,304 എണ്ണവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 794 ഓഹരികള്‍ നഷ്ടത്തിലും 88 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താനാകാതെയും ഇന്ന് ക്ലോസ് ചെയ്തു. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.64 നിലവാരത്തിലേക്ക് നില മെച്ചപ്പെടുത്തി. ഇത് 'കരടി'കള്‍ക്കെതിരെ വിപണിയില്‍ 'കാള'കള്‍ നടത്തുന്ന പോരാട്ടവീര്യത്തെ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം എഡി അനുപാതം 1.23 നിലവാരത്തിലായിരുന്നു.
എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 6 എണ്ണം നഷ്ടത്തിലും 9 സൂചികകള്‍ നേട്ടത്തിലും ക്ലോസ് ചെയ്തു. തിങ്കളാഴ്ച നടന്ന വ്യാപാരത്തിനിടെ 32 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വിലയിലേക്ക് എത്തിയപ്പോള്‍ 28 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന വിലനിലവാരത്തിലേക്കും വീണു.
ഇതിനിടെ 102 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 65 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം വിപണിയില്‍ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് നിരക്കുകളില്‍ ഇന്നും 1.30 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് ശ്രദ്ധേയമായി.
നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ 34 എണ്ണം നേട്ടത്തിലും 16 ഓഹരികളില്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
- നേട്ടം:- ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ 3.84 %, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 3.07 %, ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ് 2.96 %, ഐടിസി 2.51 %, ഐസിഐസിഐ ബാങ്ക് 2.37 %, പവര്‍ ഗ്രിഡ് കോര്‍പ് 2.18 % വീതവും നേട്ടത്തോടെ ക്ലോസ് ചെയ്തു.
- നഷ്ടം:- ഒഎന്‍ജിസി -3.74 %, ടിസിഎസ് -2.43 %, ടാറ്റ സ്റ്റീല്‍ -2.06 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ -1.83 %, സിപ്ല -1.80 %, മഹീന്ദ്ര & മഹീന്ദ്ര -1.59 % വീതവും നഷ്ടം കുറിച്ചു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
