വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും തിരിച്ചടി. ഫ്ലാറ്റ് ഓപ്പണിങ്ങായിരുന്നു ലഭിച്ചതെങ്കിലും ആഗോള ഘടകങ്ങള്‍ പ്രതികൂലമായതും ഡെറിവേറ്റീവ് വിഭാഗത്തിലെ മാസ കോണ്‍ട്രാക്ടുകളുടെ എക്സ്പയറി ഈയാഴ്ച ആയതിന്റെ ചാഞ്ചാട്ടവും സൂചികകളെ സമ്മര്‍ദത്തിലാഴ്ത്തി.
ഇതോടെ ക്രമാനുഗതമായി ഇടിവ് നേരിട്ട സൂചികകള്‍ ഇന്നത്തെ താഴ്ന്ന നിലവാരത്തിന് സമീപമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 147 പോയിന്റ് ഇറങ്ങി 16,484-ലും സെന്‍സെക്സ് 498 പോയിന്റ് ഇടിഞ്ഞ് 55,268-ലും ക്ലോസ് ചെയ്തു.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ചൊവ്വാഴ്ച 2,138 ഓഹരികളാണ് ആകെ ട്രേഡ് ചെയ്യപ്പെട്ടത്. ഇതില്‍ 425 എണ്ണം മാത്രമാണ് ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. 1,426 ഓഹരികള്‍ നഷ്ടത്തോടെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ഓഹരികളിലെ മുന്നേറ്റവും ഇടിവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.35-ലേക്ക് വീണ്ടും താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.71 നിലവാരത്തിലായിരുന്നു. എഡി റേഷ്യോ ക്രമാനുഗതമായി താഴുന്നത് ബെയറുകള്‍ ആക്രമണം ശക്തമാക്കുന്നതിന്റെ ലക്ഷണമാണ്.
അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍ 3 ശതമാനത്തോളം വര്‍ധിച്ച് 18.17-ലേക്കെത്തി.
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാം നഷ്ടത്തോടെയാണ് ചൊവ്വാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്. 0.86 ശതമാനം മുന്നേറിയ നിഫ്റ്റി മീഡിയ സൂചിക മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്.
അതേസമയം 3 ശതമാനത്തോളം ഇടിഞ്ഞ നിഫ്റ്റി ഐടി സൂചികയാണ് കനത്ത തിരിച്ചടി നേരിട്ടത്. നിഫ്റ്റി ഓട്ടോ, എഫ്എംസിജി, ഫാര്‍മ, റിയാല്‍റ്റി, ഹെല്‍ത്ത്കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം സൂചികകള്‍ ഒരു ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക് സൂചികകള്‍ ഒരു ശതമാനത്തോളവും ഇടിഞ്ഞു.
സമാനമായി മിഡ് കാപ്, സ്മോള്‍ കാപ് സൂചികകളും ഇന്ന് നഷ്ടം നേരിട്ടു. നിഫ്റ്റി മിഡ് കാപ്-100 സൂചിക -1.25 ശതമാനവും സ്മോള്‍ കാപ്-100 സൂചിക -1.48 ശതമാനം വീതവും ഇടിവ് രേഖപ്പെടുത്തി. ഇതിനിടെ വില്ക്കാന് ആരും സന്നദ്ധരാകാത്തതിനെ തുടര്‍ന്ന് 76 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും വാങ്ങാന്‍ ആരും തയ്യാറാകാത്തതിനാല്‍ 71 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം എന്‍എസ്ഇയില്‍ ഇന്നു നടന്ന വ്യാപാരത്തിനിടെ 30 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് മുന്നേറിയപ്പോള്‍ 26 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി.
നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 11 എണ്ണം മാത്രം നേട്ടത്തിലും 38 ഓഹരികള്‍ നഷ്ടത്തോടെയുമാണ് ഇന്ന് ക്ലോസ് ചെയ്തത്.
- നേട്ടം-ഃ-: ബജാജ് ഫിന്‍സേര്‍വ് 5.33 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ 1.76 %, ഗ്രാസിം ഇന്‍ഡസ്ട്രീസ് 1.10 %, ഭാരതി എയര്‍ടെല്‍ 0.68 %, പവര്‍ ഗ്രിഡ് കോര്പറേഷന് 0.63, ബജാജ് ഫൈനാന്‍സ് 0.53 % % വീതവും നേട്ടം കുറിച്ചു.
- നഷ്ടം-ഃ-: ഇന്‍ഫോസിസ് -3.51 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ -3.08 %, ആക്സിസ് ബാങ്ക് -2.88 %, ഡോ. റെഡ്ഡീസ് -2.74 %, കൊട്ടക് മഹീന്ദ്ര ബാങ്ക് -2.37 %, വിപ്രോ -2.34 % വീതവും നഷ്ടം നേരിട്ടു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications