മൂന്നാം ദിവസവും വിപണി നഷ്ടത്തില്‍ തുടരുന്നു. ബുധനാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിക്കാന്‍ സാധിച്ചിട്ടും ഉച്ചയോടെ പ്രധാന സൂചികകള്‍ നഷ്ടത്തിന്റെ പാതിയലേക്ക് വഴിമാറി. സാമ്പത്തിക മാന്ദ്യ ഭീഷണിയെ തുടര്‍ന്ന് ആഗോള വിപണികളില്‍ കാണപ്പെട്ട ദുര്‍ബലതയാണ് ആഭ്യന്തര വിപണികളേയും തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ഒടുവില്‍ എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി 92 പോയിന്റ് താഴ്ന്ന് 15,967-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 372 പോയിന്റ് ഇടിഞ്ഞ് 53,514-ലും ക്ലോസ് ചെയ്തു.
ഇതോടെ ഒരിടവേളയ്ക്കു ശേഷം നിഫ്റ്റി സൂചിക 50-ഡിഎംഎ നിലവാരത്തിന് താഴേക്ക് പതിച്ചു. അതേസമയം, യുഎസ് ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക് തുടര്‍ച്ചയായ മൂന്നാം ദിവസവും പുതിയ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. അമേരിക്കയില്‍ ഇന്നു പ്രസിദ്ധീകരിക്കപ്പെടുന്ന സിപിഐ പണപ്പരുപ്പ നിരക്കുകള്‍ സംബന്ധിച്ചും ചൈനയില്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിലുമുള്ള ആശങ്കകളാണ് ആഗോള വിപണികളെ സ്വാധീനിച്ചത്.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ ബുധനാഴ്ച വ്യാപാരം ചെയ്യപ്പെട്ട ആകെ 2,157 ഓഹരികളില്‍ 825 എണ്ണം മുന്നേറ്റവും 1,026 ഓഹരികള്‍ ഇടിവ് നേരിട്ടും വ്യാപാരം പൂര്‍ത്തിയാക്കി. ഇതോടെ ആകെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.95-ലേക്ക് മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസം എഡി അനുപാതം 0.70 നിരക്കിലായിരുന്നു.
സൂചികകള്‍ നിര്‍ണായക സപ്പോര്‍ട്ട് തകര്‍ത്തിട്ടും 'ബെയറു'കളുടെ ആക്രമണത്തില്‍ പതറാതെ പൊരുതാന്‍ 'ബുള്ളു'കള്‍ തയ്യാറാകുന്നു എന്നാണ് വിപണി ഇന്ന് നഷ്ടം നേരിട്ടിട്ടും എഡി അനുപാതം മെച്ചപ്പെടുത്തിയതിലൂടെ സൂചിപ്പിക്കുന്നത്.
ഇതിനിടെ എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 8 എണ്ണം നേട്ടത്തോടെയും 7 എണ്ണം നഷ്ടത്തോടെയുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. നിഫ്റ്റി ഫാര്‍മ, ഹെല്‍ത്ത്കെയര്‍ വിഭാഗം സൂചികകള്‍ 1 ശതമനാത്തിലധികം മുന്നേറി. എഫ്എംസിജി, മീഡിയ, മെറ്റല്‍, പിഎസ്യു ബാങ്ക്, റിയാല്‍റ്റി വിഭാഗം ഓഹരി സൂചികകളും നേട്ടത്തില്‍ ക്ലോസ് ചെയ്തു. എന്നാല്‍ നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പ്രൈവറ്റ് ബാങ്ക്, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികള്‍ 1 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി.
വിപണിയില്‍ ഇടിവുണ്ടായിട്ടും ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന ഇന്ത്യാ വിക്സ് (VIX) നിരക്കുകളില്‍ കാര്യമായ മാറ്റമില്ലാതെ 18.50 നിലവാരത്തില്‍ തുടര്‍ന്നത് ശ്രദ്ധേയമായി.
അതേസമയം നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചികകള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത് ശ്രദ്ധേയമായി. യഥാക്രമം 0.16 %, 0.22 % വീതമാണ് സൂചികകള്‍ നേട്ടം രേഖപ്പെടുത്തിയത്. ഇതിനിടെ ബുധനാഴ്ച വ്യാപാരം ചെയ്യപ്പെട്ട 21 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ കൂടിയ നിലവാരം കുറിച്ചിട്ടപ്പോള്‍ 19 ഓഹരികള്‍ താഴ്ന്ന നിലയിലേക്കും പതിച്ചു.
അതേസമയം 104 ഓഹരികള്‍ വില്‍ക്കാനാരും തയ്യാറാകാത്തതിനെ തുടര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലും 46 ഓഹരികള്‍ വാങ്ങാനാരും ഇല്ലാത്തതിനാല്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി-50 സൂചികയില്‍ ഓഹരികള്‍ നേട്ടത്തിലും എണ്ണം നഷ്ടത്തോടെയും ഇന്ന് ക്ലോസ് ചെയ്തു.
- നേട്ടം-: ഡിവീസ് ലാബ് 2.62 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ 2.29 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ 1.94 %, സിപ്ല 1.85 %, ഗ്രാസിം ഇന്‍ഡസ്്ട്രീസ് 1.66 %, ഏഷ്യന്‍ പെയിന്റ്സ് 1.62 % വീതവും വര്‍ധന കുറിച്ചു.
- നഷ്ടം-: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് -3.13 %, എച്ച്ഡിഎഫ്സി -2.53 %, ഭാരതി എയര്‍ടെല്‍ -2.46 %, എച്ച്ഡിഎഫ്സി ബാങ്ക് -2.32 %, റിലയന്‍സ് -1.71 %, അപ്പോളോ ഹോസ്പിറ്റല്‍സ് -1.57 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications