തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണിയില്‍ മുന്നേറ്റം. ഹെവിവെയിറ്റ് ഇന്‍ഡക്സ് ഓഹരിയായ റിലയന്‍സിലേയും ഐടി ഓഹരികളുടേയും കുതിപ്പാണ് വിപണിയെ നേട്ടത്തില്‍ തുടരാന്‍ അനുവദിച്ചത്. ഇതോടെ ഒരിടവേളയ്ക്കു ശേഷം ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് നിര്‍ണായകമായ 60,000 നിലവാരത്തിനും മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചു.
സമാനമായി എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി50-യും മൂന്ന് ആഴ്ചയിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം 17,900-നും മുകളിലേക്കെത്തി. അതുപോലെ എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ പൊതുസൂചികയായ ബാങ്ക് നിഫ്റ്റി, 2021 ഒക്ടോബറിനു ശേഷം ആദ്യമായി 40,500 നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് ഓഹരികളിലെ മുന്നേറ്റം ബാങ്ക് നിഫ്റ്റിയെ തുണച്ചു. അതേസമയം തിങ്കളാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 103 പോയിന്റ് ഉയര്‍ന്ന് 17,936-ലും സെന്‍സെക്സ് 322 പോയിന്റ് നേട്ടത്തോടെ 60,115-ലും ക്ലോസ് ചെയ്തു.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
ആഗോള ഘടകങ്ങള്‍ അനുകൂലമായതിന്റെ പിന്‍ബലത്തിലാണ് നിഫ്റ്റി സൂചികയുടെ കുതിപ്പ്. നേട്ടത്തിലാണ് അവസാനിച്ചതെങ്കിലും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും ശക്തമായ പ്രതിരോധം നേരിടേണ്ടിവുന്നു. അതേസമയം നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ ആര്‍എസ്ഐ സൂചകം പോസിറ്റീവ് ക്രോസോവറില്‍ തുടരുന്നത് ശുഭസൂചനയാണ്. അതിനാല്‍ 17,700 നിലവാരം തകരാതെ നിലനിര്‍ത്തിയാല്‍ നിഫ്റ്റിക്ക് കുതിക്കാനുള്ള ശക്തി ലഭിക്കും. 18,000/ 18,100 നിലവാരത്തില്‍ പ്രതിരോധവും 17,880/ 17,770 നിലവാരത്തില്‍ സപ്പോര്‍ട്ടും പ്രതീക്ഷിക്കാം എന്ന് എല്‍കെപി സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
ബാങ്ക് നിഫ്റ്റിയില്‍ ഇനിയെന്ത് ?
എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരി വിഭാഗം സൂചികയായ ബാങ്ക് നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ ഇന്ന് 'ദോജി പാറ്റേണ്‍' ആണ് രൂപപ്പെട്ടത്. തങ്ങിനില്ക്കുന്ന നിലവാരത്തില്‍ ബുള്ളുകള്‍ക്കും ബെയറുകള്‍ക്കുമുള്ള അനിശ്ചിതാവസ്ഥയെ സൂചിപ്പിക്കുന്നതാണിത്. നിലവില്‍ സൂചികയിലെ ബുള്ളിഷ് ട്രെന്‍ഡ് മങ്ങിയിട്ടില്ല. 40,000/ 39,800 നിലവാരങ്ങളില്‍ ശക്തമായ സപ്പോര്‍ട്ട് പ്രതീക്ഷിക്കാം. തൊട്ടടുത്ത പ്രതിരോധ കടമ്പയായ 40,700 നിലവാരം മറികടന്നാല്‍ ബാങ്ക് നിഫ്റ്റി 41,500/ 41,800 നിലവാരത്തിലേക്ക് മുന്നേറാം എന്നും എല്‍കെപി സെക്യൂരിറ്റീസ് വ്യക്തമാക്കി.
ഇന്നത്തെ മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
തിങ്കളാഴ്ച എന്‍എസ്ഇയില്‍ ട്രേഡ് ചെയ്യപ്പെട്ട ആകെ 2,230 ഓഹരികളില്‍ 1,129 എണ്ണം നേട്ടം കരസ്ഥമാക്കിയും ബാക്കിയുള്ളവയില്‍ 642 ഓഹരികള്‍ നഷ്ടത്തോടെയും വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.64-ലേക്ക് ഉയര്‍ന്നു. വെള്ളിയാഴ്ച എഡി റേഷ്യോ 0.78 നിലവാരത്തിലായിയിരുന്നു. ഇന്നു വിശാല വിപണിയിലെ സാഹചര്യം ബുള്ളുകള്‍ക്ക് അനുകൂലമായിരുന്നു എന്നാണ് എഡി റേഷ്യോ മെച്ചപ്പെട്ടതിലൂടെ സൂചിപ്പിക്കുന്നത്.
ഇതിനിടെ 108 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 7 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു.
നിഫ്റ്റി-50 സൂചികയിലെ 36 ഓഹരികള്‍ നേട്ടത്തിലും 14 എണ്ണം നഷ്ടത്തോടെയുമാണ് തിങ്കളാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത്.
നേട്ടം-: അദാനി പോര്‍ട്ട്സ് 3.77 %, ടൈറ്റന് കമ്പനി 2.48 %, ടെക് മഹീന്ദ്ര 2.16 %, ഡിവീസ് ലാബ് 2.11 %, ആക്സിസ് ബാങ്ക് 1.96 %, യുപിഎല്‍ 1.95 % വീതം നേട്ടത്തില്‍ ക്ലോസ് ചെയ്തു.
നഷ്ടം-: കോള്‍ ഇന്ത്യ -2.53 %, ശ്രീ സിമന്റ് -1.53 %, നെസ്ലെ ഇന്ത്യ -0.85 %, എച്ച്ഡിഎഫ്സി -0.51 %, എച്ച്ഡിഎഫ്സി ബാങ്ക് -0.47 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ -0.44 % വീതം നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications