ഓഹരി വിപണിയില്‍ ആവേശക്കുതിപ്പ് തുടരുന്നു. ഇന്നു പുറത്തുവന്ന മൊത്ത വില സൂചികയെ (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് തുടര്‍ച്ചയായ മൂന്നാം മാസവും താഴ്ന്നത് വിപണിയെ ആവേശത്തിലാക്കി. അതുപോലെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുന്നതും കുതിപ്പിനുള്ള പിന്‍ബലമേകി.
ഇതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രധാന സൂചികകള്‍ മുന്നേറി. ഓട്ടോമൊബീല്‍ വിഭാഗം ഓഹരികളിലും ശക്തമായ കുതിപ്പ് കാണാനായി. ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 127 പോയിന്റ് നേട്ടത്തോടെ 17,825-ലും സെന്‍സെക്സ് 379 പോയിന്റ് ഉയര്‍ന്ന് 59,842-ലും ക്ലോസ് ചെയ്തു.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
നിഫ്റ്റി സൂചികയുടെ ദിവസ ചാര്‍ട്ടില്‍ 'ഫോളിങ് ട്രെന്ഡ്ലൈന്' മറികടന്നുള്ള ബ്രേക്കൗട്ട് ദൃശ്യമാണ്. ഇത് ശുഭാപ്തി വിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണ്. അതേസമയം മൊമന്റം ഇന്‍ഡിക്കേറ്ററായ ആര്‍എസ്ഐ സൂചകം ഓവര്‍ബോട്ട് (Overbought) മേഖലയിലുമാണ്. എന്നിരുന്നാലും സൂചകത്തില്‍ ബെയറിഷ് ക്രോസ്ഓവര്‍ ഇല്ലെന്നതും ശ്രദ്ധേയം. അതിനാല്‍ ഫോളിങ് ട്രെന്‍ഡ്ലൈനിന് മുകളില്‍ നിഫ്റ്റി തുടരുന്നിടത്തോളം ട്രെന്‍ഡ് പോസിറ്റീവായിരിക്കും. 18,000 നിലവാരത്തിലാണ് നിഫ്റ്റിയുടെ തൊട്ടടുത്ത റെസിസ്റ്റന്‍സ്. 17,700 നിലവാരത്തില്‍ സപ്പോര്‍ട്ട് പ്രതീക്ഷിക്കാം.
ബാങ്ക് നിഫ്റ്റിയില്‍ ഇനി ?
എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ പൊതുസൂചികയായ ബാങ്ക് നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ ദോജി (Doji) കാന്‍ഡില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് ബുള്ളുകളും ബെയറുകളും തമ്മിലുള്ള അനശ്ചിതാവസ്ഥയെ സൂചിപ്പിക്കുന്നതാണ്. അടുത്തിടെയുള്ള വമ്പന്‍ കുതിപ്പിന് ശേഷം സൂചികയില്‍ തളര്‍ച്ച കാണാം. എന്നിരുന്നാലും 38,700 നിലവാരം തകരാത്തപക്ഷം ലാഭമെടുക്കാന്‍ ട്രേഡര്‍മാര്‍ തയ്യാറായേക്കില്ല. അതേസമയം ക്ലോസിങ് അടിസ്ഥാനത്തില്‍ 39,500 നിലവാരം മറികടന്നാല്‍ സൂചിക 40,000- 41,000 നിലവാരത്തിലേക്ക് മുന്നേറാം.
ഇന്നത്തെ മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
ചൊവ്വാഴ്ച നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ 2,231 ഓഹരികളില്‍ 1,110 എണ്ണവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാക്കി 718 ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ ഓഹരികളിലെ മുന്നേറ്റവും ഇടിവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.50 നിരക്കിലായി. വെള്ളിയാഴ്ച എഡി റേഷ്യോ 1.11 ആയിരുന്നു. അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകളില്‍ കാര്യമായ മാറ്റമില്ലാതെ 17.69-ല്‍ ക്ലോസ് ചെയ്തു.
അതേസമയം എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 1.45 ശതമാനം മുന്നേറിയപ്പോള്‍ സ്മോള്‍ കാപ്-100 സൂചിക 0.95 ശതമാനം നേട്ടം കരസ്ഥമാക്കി. അതുപോലെ എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 2 എണ്ണം ഒഴികെ ബാക്കി 13 സൂചികകളും നേട്ടത്തിലാണ് ഇന്നു വ്യാപാരം പൂര്‍ത്തിയാക്കിയത്. നിഫ്റ്റി മീഡിയ, പിഎസ്യു ബാങ്ക് സൂചികകളാണ് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.
എന്നാല്‍ 2.52 ശതമാനം മുന്നേറിയ നിഫ്റ്റി ഓട്ടോ വിഭാഗം സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എംസിജി, റിയാല്‍റ്റി, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ ഒരു ശതമാനത്തിലേറെ നേട്ടം കൈവരിച്ചു.
നിഫ്റ്റി-50 സൂചികയിലെ 42 ഓഹരികള്‍ നേട്ടത്തോടെയും 8 എണ്ണം നഷ്ടത്തിലുമാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
- നേട്ടം-: എച്ച്ഡിഎഫ്സി ലൈഫ് 4.78 %, അദാനി പോര്‍ട്ട്സ് 4.65 %, ഐഷര്‍ മോട്ടോര്‍സ് 3.95 %, ബിപിസിഎല്‍ 3.70 %, മാരുതി സുസൂക്കി 3.37 %, ടാറ്റ മോട്ടോര്‍സ് 2.71 % വീതവും മുന്നേറ്റം കാഴ്ചവെച്ചു.
- നഷ്ടം-: ഗ്രാസിം ഇന്‍ഡസ്ട്രീസ് -1.86 %, ഹിന്‍ഡാല്‍കോ -1.80 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ -0.84 %, ഭാരതി എയര്‍ടെല്‍ -0.80 %, എസ്ബിഐ -0.77 %, ബജാജ് ഫിനാന്‍സ് -0.32 % വീതവും നഷ്ടം നേരിട്ടു.
More From GoodReturns

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

5 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഐസിഐസിഐ ലംബാർഡ് ഓഹരികളിൽ കനത്ത ഇടിവ്; നിക്ഷേപകരെ ആശങ്കയിലാക്കി ബ്രോക്കറേജ് റിപ്പോർട്ടുകൾ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?



Click it and Unblock the Notifications