കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപണി കണ്ട മള്‍ട്ടിബാഗര്‍ ഓഹരികളില്‍ ഒന്നാണ് റോയല്‍ ഓര്‍ക്കിഡ്. 12 മാസം കൊണ്ട് നിക്ഷേപകരുടെ പണം ഇരട്ടിയാക്കി നല്കാന് ഈ ഹോട്ടല്‍ കമ്പനിക്ക് കഴിഞ്ഞു.
2022 ഏപ്രില്‍ കാലഘട്ടത്തില്‍ 131 രൂപയില്‍ കിടന്ന റോയല്‍ ഓര്‍ക്കിഡിന്റെ ഇപ്പോഴത്തെ ഓഹരി വില 269 രൂപയാണ്. അതായത്, നേട്ടം 105 ശതമാനം! ഒരു വര്‍ഷം മുന്‍പ് ഈ സ്റ്റോക്കില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചവര്‍ ഓഹരികള്‍ കൈവശം വെയ്ക്കുന്നുണ്ടെങ്കില്‍ ലാഭം മാത്രം 1.05 ലക്ഷം രൂപ കവിഞ്ഞിരിക്കണം.

കഴിഞ്ഞകാര്യം ഇനി പറഞ്ഞിട്ട് കാര്യമുണ്ടോ? കാര്യമുണ്ട്. കാരണം, പുതിയ സംഭവവികാസങ്ങള്‍ റോയല്‍ ഓര്‍ക്കിഡ് ഓഹരികളുടെ ഉയര്‍ച്ചയ്ക്ക് വഴിതെളിക്കുകയാണ്. മൈസൂരിലെ വിഖ്യാത റോയല്‍ വൃന്ദാവന്‍ ഗാര്ഡന് പാലസിന്റെ നടത്തിപ്പ് കരാര്‍ ഒരിക്കല്‍ക്കൂടി കമ്പനി പുതുക്കി. വ്യാഴാഴ്ച്ച ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ വിപണിയില്‍ റോയല്‍ ഓര്‍ക്കിഡ് ഓഹരികള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നതാണ് കണ്ടത്.
252 രൂപയില്‍ വ്യാപാരം ആരംഭിച്ച കമ്പനിയുടെ ഓഹരി വില 275 രൂപ വരെയ്ക്കും ഉയരുകയുണ്ടായി. തുടര്‍ന്ന് 269.55 രൂപ എന്ന നിലയിലാണ് തിരശ്ശീലയിട്ടത്.
2023 മാര്‍ച്ച് 31 -നായിരുന്നു മൈസൂരിലെ ഹോട്ടല്‍ റോയല്‍ വൃന്ദാവനുമായുള്ള കരാറിന്റെ അവസാനം. എന്തായാലും അടുത്ത 10 വര്‍ഷത്തേക്ക് ഹോട്ടലിന്റെ നടത്തിപ്പ് അവകാശം റോയല്‍ ഓര്‍ക്കിഡ് വീണ്ടും കരസ്ഥമാക്കി.
റോയല്‍ വൃന്ദാവന്‍ ഇത്രയേറെ പ്രസക്തിയെന്തെന്ന് ചിന്തിക്കുന്നുണ്ടോ? വാസ്തവത്തില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ഹോട്സ്പോട്ടുകളില്‍ ഒന്നാണ് റോയല്‍ വൃന്ദാവന്‍.
കെആര്‍എസ് അണക്കെട്ടിന് സമീപം ലോകപ്രശസ്തമായ വൃന്ദാവന്‍ ഗാര്‍ഡന്‍സിനെ അഭിമുഖീകരിച്ച് കെട്ടിപ്പടുത്തിയ റോയല്‍ വൃന്ദാവന്‍ ഹോട്ടല്‍ വിദേശ സഞ്ചാരികളുടെ പറുദീസയായി മാറുന്നു.
കേവലം 24 അത്യാഢംബര മുറികള്‍ മാത്രമാണ് റോയല്‍ വൃന്ദാവനിലുള്ളത്. ഇതേകാരണത്താല്‍, ഹോട്ടലില്‍ മുറിയെടുക്കാന്‍ വിദേശികളുടെ നീണ്ട നിരയെന്നുമുണ്ട്.

772 കോടി രൂപ വിപണി മൂല്യം കുറിക്കുന്ന റോയല്‍ ഓര്‍ക്കിഡ് ഹോട്ടല്‍ കമ്പനിക്ക് ഇന്ത്യയില്‍ ഉടനീളം ആഢംബര ഹോട്ടല്‍ ശൃഖലയുണ്ട്. 2022 സാമ്പത്തിക വര്‍ഷം കമ്പനിയെ സംബന്ധിച്ച് ഏറ്റവും മികച്ചതായിരുന്നു. ഈ കാലഘട്ടത്തില്‍ 27 കോടി രൂപ അറ്റാദയവും 139 കോടി രൂപ വരുമാനവും കണ്ടെത്താന്‍ റോയല്‍ ഓര്‍ക്കിഡിന് സാധിച്ചു.
2023 സാമ്പത്തിക വര്‍ഷം ആദ്യ മൂന്നു പാദങ്ങള്‍ കൊണ്ട് 190 കോടി രൂപയുടെ വരുമാനം കമ്പനി കുറിച്ചിട്ടുണ്ട്. അറ്റാദായം 36 കോടി രൂപയും. അതായത്, 2022 സാമ്പത്തിക വര്‍ഷത്തെക്കാളും മികച്ച കണക്കുകള്‍ 2023 സാമ്പത്തിക വര്‍ഷം വരാനിരിക്കുന്നു.
നിലവില്‍ 17.9 എന്ന പിഇ അനുപാതമാണ് (Price-to-Earnings) റോയല്‍ ഓര്‍ക്കിഡ് രേഖപ്പെടുത്തുന്നത്. വ്യവസായ മേഖലയുടെ പിഇ അനുപാതം 32.6 ആണെന്ന കാര്യം റോയല്‍ ഓര്‍ക്കിഡ് ഓഹരികളുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പ്രമോട്ടര്‍മാര്‍ 6 ശതമാനത്തോളം ഓഹരികളാണ് വിറ്റഴിച്ചത്. 2021 മാര്‍ച്ചില്‍ 69.24 ശതമാനമുണ്ടായിരുന്ന പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 2022 ഡിംസബര്‍ ആയപ്പോഴേക്കും 63.59 ശതമാനത്തിലേക്ക് ചുരുങ്ങി.
എന്തായാലും കോവിഡിന് ശേഷം ഹോട്ടല്‍ വ്യവസായം സാവധാനം താളം കണ്ടെത്തുകയാണ്. മുന്നോട്ട് ഹോട്ടല്‍ ഓഹരികളില്‍ കാര്യമായ കുതിപ്പ് കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷ വിപണി വിദഗ്ധരും പങ്കുവെയ്ക്കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications