ഒടുവില്‍ ഇന്ത്യന്‍ വിപണി 'ശക്തിമരുന്ന്' കുടിച്ചു. വെള്ളിയാഴ്ച്ച ആദ്യമണി മുഴങ്ങിയതുതൊട്ട് 'ടോപ്പ് ഗിയറിലാണ്' നിഫ്റ്റി പാഞ്ഞത്. അവസാനം വരെയ്ക്കും കിതപ്പില്ലാതെ കുതിക്കാന്‍ സൂചികയ്ക്ക് സാധിച്ചു.
മാര്‍ച്ചിലെ അവസാനദിനം കുറിച്ച ഗംഭീരമായ ഉയിര്‍ത്തെഴുന്നേല്‍പ്പോടെ 17,350 പോയിന്റ് നിലവാരം നിഫ്റ്റി തിരിച്ചുപിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയുടെ ഉജ്ജ്വലമായ തിരിച്ചുവരവില്‍ നിരവധി ഓഹരികള്‍ ബുള്ളിഷ് സോണില്‍ കടന്നു. ഇക്കൂട്ടത്തില്‍ നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ബ്ലൂ ചിപ്പ് ഓഹരിയാണ് എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേമെന്റ് സര്‍വീസസ് ലിമിറ്റഡ്.

രാജ്യത്തെ ഏറ്റവും വലിയ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയാണിത്. വിപണി മൂല്യം 68,136 കോടി രൂപ. കഴിഞ്ഞ 12 മാസത്തെ ചിത്രത്തില്‍ 30.38 എന്ന പിഇ അനുപാതം എസ്ബിഐ കാര്‍ഡ്സ് രേഖപ്പെടുത്തുന്നുണ്ട്.
നിക്ഷേപകരെ നിരാശപ്പെടുത്തിയ ഓഹരികളുടെ പട്ടികയിലായിരുന്നു എസ്ബിഐ കാര്‍ഡ്സിന് നാളിതുവരെ സ്ഥാനം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഓഹരിയുടമകള്‍ക്ക് 15.4 ശതമാനം നെഗറ്റീവ് റിട്ടേണ്‍ കമ്പനി നല്കുകയുണ്ടായി. ഇതേകാലയളവില്‍ നിഫ്റ്റി സൂചിക 2.2 ശതമാനം ഇടര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
എന്നാല്‍ ഇതൊക്കെ പഴങ്കഥ. കരടികളുടെ പിടിയില്‍ നിന്നും പുറത്തുച്ചാടാന് വെള്ളിയാഴ്ച്ചത്തെ ഉയര്‍ച്ചയോടെ എസ്ബിഐ കാര്‍ഡ്സിന് സാധിച്ചു. ഇന്ന് മാത്രം 2.34 ശതമാനം മുന്നേറ്റം സ്റ്റോക്കില്‍ കാണാം. 729 രൂപയില്‍ വ്യാപാരം ആരംഭിച്ച കമ്പനി 737 രൂപയിലണ് തിരശ്ശീലയിട്ടത്.

Image Source: Investing.com
ടെക്നിക്കല്‍ ചാര്‍ട്ട് വിലയിരുത്തുമ്പോള്‍ ബുള്‍ റണ്ണിനുള്ള തയ്യാറെടുപ്പിലാണ് എസ്ബിഐ കാര്‍ഡ്സ്. ഒരു മണിക്കൂര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രത്തില്‍ കൃത്യമായ ബ്രേക്കൗട്ട് ഓഹരികള്‍ വരച്ചുകാട്ടുന്നുണ്ട്. ഡബിള്‍ ബോട്ടം ചാര്‍ട്ട് പാറ്റേണില്‍ നിന്നുള്ള പുറത്തുകടക്കല്‍ ട്രെന്‍ഡ് മാറ്റം പറഞ്ഞുവെയ്ക്കുന്നു.
730 രൂപ നിലവാരത്തില്‍ രൂപംകൊണ്ട പ്രതിരോധം ഭേദിക്കാന്‍ എസ്ബിഐ കാര്‍ഡ്സിന് അനായാസം കഴിഞ്ഞിട്ടുണ്ട്. ഓഹരികള്‍ വാരാന്ത്യത്തിലേക്ക് കടന്നിരിക്കുന്നതും നിര്‍ണായകമായ പ്രതിരോധം തകര്‍ത്തുതന്നെ.
വെള്ളിയാഴ്ച്ചത്തെ വ്യാപാരത്തില്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ രൂപംകൊണ്ട അവരോഹണ ട്രെന്ഡ്ലൈന് മുറിക്കാനും സ്റ്റോക്കിന് കഴിഞ്ഞിട്ടുണ്ട്. ഈ സൂചനകള്‍ തുന്നിച്ചേര്‍ക്കുമ്പോള്‍ ഒരു കാര്യം വ്യക്തം, എസ്ബിഐ കാര്‍ഡ്സ് പുതിയ മുന്നേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്. ഈ അവസരത്തില്‍ സ്റ്റോക്കില്‍ ഷോര്‍ട്ട് പൊസിഷനുകള്‍ എടുക്കാതിരിക്കുന്നതാണ് ഉചിതം.
770 രൂപയിലാണ് എസ്ബിഐ കാര്‍ഡ്സ് ഓഹരികളുടെ അടുത്ത 'സ്റ്റോപ്പ്'. ഈ പശ്ചാത്തലത്തില്‍ ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് ട്രേഡര്‍മാര്‍ക്ക് സ്റ്റോക്ക് മികച്ച അവസരമാണ് തുറന്നുനല്‍കുന്നത്.
ഹെഡ്ജ് ചെയ്യുന്ന വിധം എസ്ബിഐ കാര്‍ഡ്സില്‍ ലോംഗ് പൊസിഷനുകള്‍ എടുക്കുന്നതില്‍ തെറ്റില്ല. അതായത്, ലോംഗ് ഫ്യൂച്ചറുകള്‍ക്കൊപ്പം 'അറ്റ് ദി മണി' പുട്ട് ഓപ്ഷനോ 'അറ്റ് ദി മണി' കോള്‍ ഓപ്ഷന് ലോംഗ് ചെയ്യുന്നതിനൊപ്പം 770 കോള്‍ ഓപ്ഷന് ഷോര്‍ട്ട് ചെയ്യുന്നതിനെ കുറിച്ചോ ട്രേഡര്‍മാര്‍ക്ക് ചിന്തിക്കാം.

ഓപ്ഷന് ചെയിന്‍ ഡാറ്റ വിലയിരുത്തുമ്പോഴും ശക്തമായ റാലിക്കുള്ള മുന്നൊരുക്കം സ്റ്റോക്കില്‍ തെളിയുന്നുണ്ട്. ഏപ്രില്‍ മാസത്തെ എക്സ്പയറിയില്‍ 800 കോള്‍ ഓപ്ഷനാണ് ഏറ്റവുമധികം ഓപ്പണ്‍ ഇന്ററസ്റ്റുള്ളത്. അതായത്, ഈ നിലവാരം ശക്തമായ പ്രതിരോധം തീര്‍ക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!



Click it and Unblock the Notifications