പുതിയ സാമ്പത്തിക വര്‍ഷം നിക്ഷേപകരുടെ 'പണപ്പെട്ടി' നിറയ്ക്കാന്‍ 20 ഓഹരികള്‍; വന്‍പ്രതീക്ഷ

ഓഹരി വിപണിയില്‍ തിരുത്തല്‍ തുടരുകയാണ്. 2022-23 സാമ്പത്തിക വര്‍ഷം മുഖ്യ സൂചികയായ സെന്‍സെക്‌സ് 1.6 ശതമാനം ഇടിഞ്ഞത് കാണാം.

വിപണി വില്‍പ്പന പരമ്പരകളിലൂടെ കടന്നുപോകുമ്പോഴും പുതിയ സാമ്പത്തിക വര്‍ഷം ഒരുപിടി ഓഹരികളില്‍ അനലിസ്റ്റുകള്‍ക്ക് വന്‍പ്രതീക്ഷയുണ്ട്. അടുത്ത 12 മാസം കൊണ്ട് നിക്ഷേപകര്‍ക്ക് മികച്ച റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ശേഷിയുണ്ടെന്ന് ഇവര്‍ കരുതുന്ന ഓഹരികള്‍ ഏതൊക്കെ? അറിയാം ചുവടെ.

പുതിയ സാമ്പത്തിക വര്‍ഷം നിക്ഷേപകരുടെ 'പണപ്പെട്ടി' നിറയ്ക്കാന്‍ 20 ഓഹരികള്‍; വന്‍പ്രതീക്ഷ

പുതിയ സമ്പത്തിക വര്‍ഷം ഇന്ത്യന്‍ വിപണി രണ്ടക്ക വളര്‍ച്ച കുറിക്കുമെന്നാണ് മിക്ക പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാരുടെയും വിലയിരുത്തല്‍.

2024 മാര്‍ച്ച് ആകുമ്പോഴേക്കും സെന്‍സെക്‌സും നിഫ്റ്റിയും 15 ശതമാനം വരെ ഉയരുമെന്ന് ഗ്രീന്‍ പോര്‍ട്ട്‌ഫോളിയോ പിഎംഎസിന്റെ സഹസ്ഥാപകനും സ്‌മോള്‍കേസ് മാനേജറുമായ ദിവം ശര്‍മ പറയുന്നു. ഐടി, ഫാര്‍മ, എഫ്എംസിജി, എണ്ണ-വാതക രംഗങ്ങളില്‍ ഭേദപ്പെട്ട പ്രകടനം ഇദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്.

ഈ രംഗത്തുനിന്ന് പിരാമല്‍ ഫാര്‍മ, ടിറ്റഗര്‍ വാഗണ്‍സ്, വാലിയന്റ് ഓര്‍ഗാനിക്‌സ്, എസ്പി അപ്പാരല്‍സ് തുടങ്ങിയ കമ്പനികൡലാണ് ദിവം ശര്‍മ വളര്‍ച്ചാ സാധ്യത കല്‍പ്പിക്കുന്നത്. ഫണ്ടമെന്റല്‍ ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഈ കമ്പനികളുടെ ഇപ്പോഴത്തെ വില നിലവാരം നീതിപുലര്‍ത്തുന്നതല്ലെന്ന് ഇദ്ദേഹം സൂചിപ്പിക്കുന്നു. നേരത്തെ, ഉത്പാദന ചെലവുകള്‍ വര്‍ധിച്ചതും കയറ്റുമതി ഡിമാന്‍ഡ് കുറഞ്ഞതുമാണ് മേല്‍പ്പറഞ്ഞ കമ്പനികളുടെ വിലത്തകര്‍ച്ചയ്ക്ക് ആധാരം.

മാര്‍ച്ച് 28 വരെയുള്ള കണക്കുപ്രകാരം 2022-23 സാമ്പത്തിക വര്‍ഷം ഏറ്റവും നിറംകെട്ടത് വിശാല വിപണികളാണ്. ഇക്കാലയളവില്‍ ബിഎസ്ഇ മിഡ്കാപ്പ് സൂചിക 2 ശതമാനത്തിലധികവും സ്‌മോള്‍കാപ്പ് സൂചിക 6 ശതമാനത്തിലധികവും തകര്‍ന്നടിഞ്ഞു.

2024 സാമ്പത്തിക വര്‍ഷം വിശാല വിപണികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ദിവം ശര്‍മ കരുതുന്നുണ്ട്. വാല്യുവേഷന്‍ കുത്തനെ ഇടിഞ്ഞെങ്കിലും മിഡ്കാപ്പ് സ്‌മോള്‍കാപ്പ് കമ്പനികള്‍ അടിസ്ഥാനപരമായി വലിയ തകര്‍ച്ച നേരിട്ടില്ലെന്ന വസ്തുത മുന്‍നിര്‍ത്തിയാണിത്.

വിഷയത്തില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എഎംസിയുടെ പിഎംഎസ് മേധാവി ആനന്ദ് ഷായും അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്.

പുതിയ സാമ്പത്തിക വര്‍ഷം നിക്ഷേപകരുടെ 'പണപ്പെട്ടി' നിറയ്ക്കാന്‍ 20 ഓഹരികള്‍; വന്‍പ്രതീക്ഷ

'കഴിഞ്ഞ 12 മാസത്തെ അപേക്ഷിച്ച് വരാനിക്കുന്ന 12 മാസങ്ങള്‍ വിപണിയെ സംബന്ധിച്ച് മികച്ചതായിരിക്കും. ചൈനയുടെ വളര്‍ച്ച പരിമിതപ്പെടുന്നു. യൂറോപ്പിലെ ഊര്‍ജ്ജ വില ക്രമപ്പെടുന്നു. മാന്ദ്യവുമായി ബന്ധപ്പെട്ട ഭീകരമായ ആശങ്കകള്‍ യൂറോപ്പില്‍ വിട്ടൊഴിയുന്നു. ഇനിയിപ്പോള്‍ യുഎസില്‍ സാമ്പത്തിക മാന്ദ്യം ഉടലെടുത്താല്‍ത്തന്നെ ഫെഡ് റിസര്‍വിന് ഫലപ്രദമായി ഇടപെടാന്‍ കഴിയും'.

'മാത്രമല്ല, അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ തളര്‍ച്ച ഇന്ത്യയ്ക്കാണ് ഗുണം ചെയ്യുക. കുറഞ്ഞ ചരക്ക് വിലയും പലിശ നിരക്കും ഇന്ത്യന്‍ വിപണിക്ക് പുതിയ ഊര്‍ജ്ജം സമര്‍പ്പിക്കും. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ മാര്‍ക്കറ്റില്‍ ചാഞ്ചാട്ടവും അനിശ്ചിതത്വവും പ്രതീക്ഷിക്കാം. അതുകൊണ്ട് ആറു മാസം ഘട്ടംഘട്ടമായി വേണം നിക്ഷേപകര്‍ നിക്ഷേപ തീരുമാനങ്ങളെടുക്കാന്‍', ആനന്ദ് ഷാ പറയുന്നു.

2022-23 സാമ്പത്തിക വര്‍ഷം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാണ് ഇന്ത്യന്‍ വിപണിയെ വന്‍ത്തകര്‍ച്ചയില്‍ നിന്നും സംരക്ഷിച്ചത്. ഇക്കാലത്ത് വിദേശ നിക്ഷേപകര്‍ 40,000 കോടി രൂപയിലേറെ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ 2.5 ലക്ഷം കോടി രൂപയിലേറെയുള്ള വാങ്ങലുകള്‍ നടത്തി.

ഞെട്ടിക്കുന്ന വിധത്തിലുള്ള സംഭവവികാസങ്ങളുണ്ടായില്ലെങ്കില്‍ നിഫ്റ്റി 19,000 പോയിന്റും സെന്‍സെക്‌സ് 64,000 പോയിന്റും തൊടുമെന്നാണ് സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിന്റെ റിസര്‍ച്ച് മേധാവി സന്തോഷ് മീണയുടെ അഭിപ്രായം. 2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിതൊട്ട് മാര്‍ക്കറ്റ് അതിവേഗ ഉയര്‍ച്ച കണ്ടെത്തുമെന്ന് ഇദ്ദേഹം പ്രവചിക്കുന്നു.

ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഫെഡറല്‍ ബാങ്ക്, തെര്‍മാക്‌സ് ഓഹരികളിലാണ് സന്തോഷ് മീണ വളര്‍ച്ചാ സാധ്യത കാണുന്നത്. അടുത്ത ഒരു വര്‍ഷത്തേക്ക് നിക്ഷേപിക്കാവുന്ന ഓഹരികളുടെ പട്ടികയില്‍ കോള്‍ ഇന്ത്യ, ഷാഫ്‌ളര്‍ ഇന്ത്യ, പോളിസി ബാസാര്‍, എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ്, പോളി മെഡിക്യൂര്‍ എന്നിവയാണ് റൈറ്റ് റിസര്‍ച്ച് സ്ഥാപകനും സ്‌മോള്‍കേസ് മാനേജറുമായ സോനം ശ്രീവാസ്തവ നിര്‍ദേശിക്കുന്നത്.

പ്രഭുദാസ് ലില്ലാധറിലെ റിസര്‍ച്ച് മേധാവി അമനീഷ് അഗര്‍വാള്‍ ഹാവെല്‍സ് ഇന്ത്യ, റിലയന്‍സ്, എബിബി, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്താന്‍ യുണിലെവര്‍, ടൈറ്റന്‍ ഓഹരികളില്‍ ബുള്ളിഷ് കാഴ്ച്ചപ്പാട് പങ്കുവെയ്ക്കുന്നു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X