മുംബൈ: വലിയ കുതിപ്പുകള്‍ക്ക് വിരാമം. ഇന്ത്യന്‍ ഓഹരി വിപണി തിങ്കളാഴ്ച്ച താഴ്ചയിലാണ് വ്യാപാരം നടത്തുന്നത്. രാവിലെ ഗ്യാപ്പ് ഡൗണിലാണ് ആരംഭിച്ചതെങ്കിലും എഫ്എംസിജി, ഐടി സ്റ്റോക്കുകളിലെ കാര്യമായ വാങ്ങലുകള്‍ സെന്‍സെക്സിനും നിഫ്റ്റിക്കും ഒരല്‍പ്പം തുണയേകുന്നുണ്ട്.
ബിഎസ്ഇ സെന്‍സെക്സ് സൂചിക 140 പോയിന്റ് ഇടറി 58,870 പോയിന്റ് നിലയിലാണ് തിങ്കളാഴ്ച്ച ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 17,500 മാര്‍ക്ക് കൈവിട്ടില്ലെങ്കിലും സൂചിക 45 പോയിന്റ് താഴേക്ക് പോയി. രാവിലെ സാമ്പത്തികകാര്യ ഓഹരികളാണ് ഏറ്റവും പിന്നില്‍. ലോഹ, സ്വകാര്യ ബാങ്ക് ഓഹരികളും നഷ്ടത്തില്‍ത്തന്നെ ചുവടുവെയ്ക്കുന്നു.

വിശാല വിപണികളിലും തകര്‍ച്ച ദൃശ്യമാണ്. ബിഎസ്ഇ മിഡ്ക്യാപും സ്മോള്‍ക്യാപും 1 ശതമാനത്തിലേറെയാണ് ഇന്ന് വീണത്. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി എഫ്എംസിജി, മീഡിയ, ഐടി എന്നിവ ഒഴികെ മറ്റെല്ലാവരും നഷ്ടത്തില്‍ തുടരുന്നു. നിഫ്റ്റി ലോഹം 3 ശതമാനത്തിലേറെ വീഴ്ച കുറിക്കുന്നുണ്ട്. ഇതേസമയം പൊതുമേഖലാ ബാങ്ക്, സ്വകാര്യ ബാങ്ക്, ബാങ്ക്, ഓട്ടോ സൂചികകള്‍ 1 ശതമാനത്തിലേറെ പിന്നിലാണ്. സെന്‍സെക്സിലെ തുടക്ക വ്യാപാരത്തില്‍ നേട്ടം കൊയ്തവരെ ചുവടെ കാണാം.
ഹിന്ദുസ്താന്‍ യുണിലെവര്‍ (1.90 ശതമാനം), ഐടിസി (1.02 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (0.39 ശതമാനം), നെസ്ലെ ഇന്ത്യ (0.34 ശതമാനം), ടിസിഎസ് (0.12 ശതമാനം).
സെന്‍സെക്സിലെ തുടക്ക വ്യാപരാത്തില് നഷ്ടം കുറിച്ചവരെ ചുവടെ കാണാം.
ടാറ്റ സ്റ്റീല്‍ (-4.66 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-1.50 ശതമാനം), ബജാജ് ഓട്ടോ (-1.49 ശതമാനം), ബജാജ് ഫൈനാന്‍സ് (-1.30 ശതമാനം), എച്ച്ഡിഎഫ്സി (-1.17 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (-1.17 ശതമാനം), എസ്ബിഐ (-1.16 ശതമാനം), ആക്സിസ് ബാങ്ക് (-1.06 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (-1.00 ശതമാനം), മാരുതി (-0.98 ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക് (-0.97 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (-0.86 ശതമാനം), ഐസിഐസിഐ ബാങ്ക് (-0.83 ശതമാനം), ടൈറ്റന് (-0.82 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (-0.81 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (-0.68 ശതമാനം), റിലയന്‍സ് (-0.66 ശതമാനം), എന്‍ടിപിസി (-0.57 ശതമാനം), ഭാരതി എയര്‍ടെല്‍ (-0.43 ശതമാനം), സണ്‍ ഫാര്‍മ (-0.42 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (-0.41 ശതമാനം), ഇന്‍ഫോസിസ് (-0.39 ശതമാനം), ടെക്ക് മഹീന്ദ്ര (-0.35 ശതമാനം), പവര്‍ ഗ്രിഡ് (-0.31 ശതമാനം), എല്‍ ആന്‍ഡ് ടി (-0.25 ശതമാനം).
തിങ്കളാഴ്ച്ച വ്യക്തിഗത ഓഹരികളില്‍ റെയില്‍ വികാസ് നിഗം 6 ശതമാനത്തിലേറെ നേട്ടം കയ്യടക്കുന്നത് കാണാം. ഇന്‍ഡോറില്‍ 1,035 കോടി രൂപയുടെ മെട്രോ റെയില്‍ പദ്ധതി നേടിയ പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഇന്നത്തെ കുതിപ്പ്. ആദ്യ മണിക്കൂറിലെ വ്യാപാരത്തില്‍ കിറ്റെക്സ് ഗാര്‍മന്റ്സ് ഓഹരികളും 5 ശതമാനം മുന്നേറുന്നുണ്ട്. കേരളം വിട്ട് തെലങ്കാനയിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായി ശനിയാഴ്ച്ച തെലങ്കാന സര്‍ക്കാരുമായി കിറ്റെക്സ് ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
ലാഭവിഹിതം പ്രഖ്യാപിച്ചതിന് പിന്നാലെ ബജാജ് ഹോള്‍ഡിങ്ങ്സും 4 ശതമാനത്തിലേറെ മുന്നേറ്റം കാഴ്ച്ചവെക്കുന്നുണ്ട്. പ്രതിഓഹരിക്ക് 90 രൂപ വീതം ഇടക്കാല ലാഭവിഹിതമാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ക്ലൗഡ് സാങ്കേതികവിദ്യയില്‍ ഗൂഗിള്‍ ക്ലൗഡുമായി സഹകരണം അറിയിച്ചതിന് പിന്നാലെ വിപ്രോ ഓഹരികളും തിങ്കളാഴ്ച്ച നേട്ടം കണ്ടെത്തുന്നുണ്ട്. ഇന്നു മുതല്‍ വിപണിയിലെ വ്യാപാരം ചാഞ്ചാട്ടം നിറഞ്ഞതായിരിക്കുമെന്നാണ് വിപണി വിദഗ്ധരുടെ നിരീക്ഷണം. യുഎസ് ഫെഡറല്‍ റിസര്‍വ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനിരിക്കുന്നതും അമേരിക്കന്‍ ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം കയ്യടക്കുന്നതും ഡോളര്‍ സൂചിക ഉയരുന്നതും വിപണിയെ കാര്യമായി സ്വാധീനിക്കും. വിശാല വിപണികളിലും തിരുത്തലുകള്‍ പ്രതീക്ഷിക്കാം.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
