മുംബൈ: വ്യാഴാഴ്ച്ച നേരിയ നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് വികാരം ഇന്ത്യന്‍ സൂചികകളിലും പ്രതിഫലിക്കുന്നുണ്ട്. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 160 പോയിന്റ് വര്‍ധിച്ച് 52,100 എന്ന നിലയിലേക്കെത്തി. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിലാകട്ടെ, നിഫ്റ്റി ഫിഫ്റ്റി സൂചിക 15,700 മാര്‍ക്കിലും ചുറ്റിത്തിരിയുന്നു.
രാവിലെ സെന്‍സെക്സില്‍ പവര്‍ ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, ടെക്ക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫൈനാന്‍സ് ഓഹരികളാണ് മുന്നേറുന്നത്. 1 ശതമാനം നേട്ടം ഇവരില്‍ കാണാം.
വില്‍ക്കപ്പെടുന്ന ഓഹരികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തുമ്പോള്‍ വോഡഫോണ്‍ ഐഡിയ, അദാനി പവര്‍, ടാറ്റ പവര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവരാണ് രാവിലെ മുന്നില്‍.

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ എഫ്എംസിജി ഒഴികെ മറ്റെല്ലാവരും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ലോഹം 1.3 ശതമാനം മുന്നേറുന്നു. വിശാല വിപണികളും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കൊപ്പം ചുവടുവെയ്ക്കുന്നുണ്ട്. രാവിലെ ബിഎസ്ഇ മിഡ്ക്യാപ് 0.85 ശതമാനവും സ്മോള്‍ക്യാപ് 1.32 ശതമാനവും വീതം നേട്ടം കയ്യടക്കി. 64 കമ്പനികളാണ് ഇന്ന് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാന്‍ ഒരുങ്ങുന്നത്. സെഞ്ച്വറി പ്ലൈബോര്‍ഡ്സ്, മാസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സ്, എന്‍എച്ച്പിസി, സെയില്‍ തുടങ്ങിയ പ്രമുഖര്‍ പട്ടികയിലുണ്ട്.
ഇന്ധനവില
വ്യാഴാഴ്ച്ച ഇന്ധനവില മാറിയില്ല. രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോള്‍ ലീറ്ററിന് 95.56 രൂപയും ഡീസല്‍ ലീറ്ററിന് 86.47 രൂപയുമായി വില തുടരുന്നു. മുംബൈയില്‍ 1 ലീറ്റര്‍ പെട്രോളിന് 101.76 രൂപയാണ് നിരക്ക്. ഡീസല്‍ നിരക്ക് 94 രൂപയും.
മെയ് ആദ്യവാരത്തിന് ശേഷം 20 തവണയാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചത്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലം രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിന് വഴിയൊരുക്കുന്നു. ഇന്ധനങ്ങള്‍ക്ക് കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന ഉയര്‍ന്ന നികുതിയും വില കുത്തനെ ഉയരാനുള്ള കാരണമാണ്.
നിലവില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ പെട്രോള്‍ വില 100 രൂപ കടന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ് പണപ്പെരുപ്പം കൂട്ടുമെന്ന ആശങ്ക സാമ്പത്തിക വിദഗ്ധര്‍ അറിയിക്കുന്നുണ്ട്.
ക്രിപ്റ്റോ വിപണി
വ്യാഴാഴ്ച്ച താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് ക്രിപ്റ്റോകറന്‍സികള്‍ കാഴ്ച്ചവെക്കുന്നത്. ബിറ്റ്കോയിനടക്കം ലോകത്തെ ഏറ്റവും പ്രചാരമുള്ള 10 ഡിജിറ്റല്‍ നാണയങ്ങളില്‍ എട്ടെണ്ണവും നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ശതമാനം മുന്നേറ്റം ഈ കോയിനുകളില്‍ ദൃശ്യമാണ്.
ഡിജിറ്റല്‍ കറന്‍സികള്‍ അംഗീകരിക്കാനുള്ള ദക്ഷിണ കൊറിയയുടെയും തെക്കെ അമേരിക്കന്‍ രാഷ്ട്രമായ എല്‍ സാല്‍വദോറിന്റെയും നീക്കം ക്രിപ്റ്റോ വിപണിക്ക് പുത്തനുണര്‍വ് സമ്മാനിക്കുന്നു. ബിറ്റ്കോയിന് നിയമസാധുത നല്കുന്ന ആദ്യ തെക്കെ അമേരിക്കന്‍ രാജ്യമാണ് എല്‍ സാല്‍വദോര്‍. രാവിലെ സമയം 9.30 -ന് ക്രിപ്റ്റോ കോയിനുകള്‍ കാഴ്ച്ചവെച്ച വിലനിലവാരം ചുവടെ കാണാം.
ബിറ്റ്കോയിന് - 37,0170.47 ഡോളര്‍ (12.35 ശതമാനം നേട്ടം)
എഥീറിയം - 2,568.50 ഡോളര്‍ (4.34 ശതമാനം നേട്ടം)
ബൈനാന്‍സ് കോയിന് - 370.22 ഡോളര്‍ (8.14 ശതമാനം നേട്ടം)
ടെതര്‍ - 1.00 ഡോളര്‍ (0.07 ശതമാനം നേട്ടം)
കാര്‍ഡാനോ - 1.60 ഡോളര്‍ (5.57 ശതമാനം നേട്ടം)
ഡോജ്കോയിന് (ഡോഗി) - 0.34 ഡോളര്‍ (6.54 ശതമാനം നേട്ടം)
എക്സ്ആര്‍പി - 0.89 ഡോളര്‍ (5.66 ശതമാനം നേട്ടം)
പോള്‍ക്കഡോട്ട് - 23.91 ഡോളര്‍ (14.15 ശതമാനം നേട്ടം)
യുഎസ്ഡി കോയിന് - 1.00 ഡോളര്‍ (0.08 ശതമാനം നേട്ടം)
യുണിസ്വാപ് - 24.58 ഡോളര്‍ (7.74 ശതമാനം നേട്ടം)
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
