തിങ്കളാഴ്ച്ച ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം തുടങ്ങി. കഴിഞ്ഞ സെഷനിലെ നേട്ടത്തിന്റെ ബാക്കിപത്രമാണ് രാവിലെ സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ കാഴ്ച്ചവെച്ചത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) നേതൃത്വത്തിലുള്ള ഐടി ഓഹരികള്‍ ഇന്ത്യന്‍ സൂചികകളുടെ കുതിപ്പിന് വേഗം പകരുന്നുണ്ട്. രാവിലെ സമയം 9.30 -ന് ബിഎസ്ഇ സെന്‍സെക്സ് സൂചിക 278.45 പോയിന്റ് വര്‍ധനവ് രേഖപ്പെടുത്തി 49,038.65 എന്ന നില കൈവരിച്ചു (0.56 ശതമാനം നേട്ടം). മറുഭാഗത്ത് എന്‍സ്ഇ നിഫ്റ്റി സൂചിക 73.55 പോയിന്റ് വര്‍ധനവില്‍ 14,417.50 എന്ന നിലയില്‍ വ്യാപാരം നടത്തി (0.52 ശതമാനം).

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ടിസിഎസ് ഓഹരികള്‍ 3.3 ശതമാനം ഉയര്ച്ചവരെ ഇന്‍ട്രാ ഡേ വ്യാപാരത്തില്‍ കുറിച്ചത് കാണാം (3,224 രൂപ). ഡിസംബര്‍ പാദത്തില്‍ കാഴ്ച്ചവെച്ച 7.2 ശതമാനം വളര്‍ച്ചാനിരക്ക് ടിസിഎസിന്മേലുള്ള നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ്. നടപ്പു വര്‍ഷം മൂന്നാം പാദം 8,701 കോടി രൂപയാണ് കമ്പനി അറ്റാദായം കണ്ടെത്തിയത്. ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നത് ടിസിഎസിനെ തുണച്ചു. ബാങ്കിങ്, ഫൈനാന്‍സ് മേഖലകളില്‍ നിന്നുള്ള വരുമാനം 7.6 ശതമാനം വര്‍ധിച്ച് 16,655 കോടി രൂപയിലെത്തിയെന്നും മൂന്നാം പാദ റിപ്പോര്‍ട്ടില്‍ ടിസിഎസ് അറിയിച്ചു.
തിങ്കളാഴ്ച്ച ആഗോള വിപണിയിലും നേട്ടം പ്രകടമാണ്. ഏഷ്യന്‍ ഓഹരികള്‍ ലാഭത്തില്‍ മുന്നേറുന്നു. പുതിയ സാമ്പത്തിക ഉത്തേജന പദ്ധതി അമേരിക്ക പ്രഖ്യാപിക്കാനിരിക്കെ ട്രഷറി നേട്ടങ്ങള്‍ 10 മാസത്തെ ഉയര്‍ച്ചയിലാണ് ഇപ്പോള്‍ തുടരുന്നത്. ഇതേസമയം, അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യം ഓഹരി വിപണികള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പുറത്താക്കാനുള്ള ക്യാംപയിന് അമേരിക്കയില്‍ പിടിമുറുക്കുകയാണ്. എന്നാല്‍ ട്രംപിനെതിരായ നിയമനടപടികള്‍ ആരംഭിക്കാന്‍ വൈകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി വിദഗ്ധർ

188 ഇരട്ടി സബ്സ്ക്രിപ്ഷൻ; എംവി ഇലക്ട്രോസിസ്റ്റംസ് ഐപിഒ ഇന്ന് വിപണിയിൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications