മുംബൈ: കഴിഞ്ഞ രണ്ടു ദിവസത്തെ നേട്ടങ്ങള്‍ക്ക് വിരാമം. ബുധനാഴ്ച്ച വിപണി നഷ്ടത്തില്‍ കച്ചവടം മതിയാക്കി. രാജ്യത്തെ കോവിഡ് മരണനിരക്ക് വര്‍ധിച്ചതും ആഗോള വിപണിയില്‍ പണപ്പെരുപ്പ ആശങ്കകള്‍ പിടിമുറുക്കുന്നതും വിപണിയുടെ പതര്‍ച്ചയ്ക്ക് ഇന്ന് കാരണമായി. ബുധനാഴ്ച്ച 2.67 ലക്ഷം പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി മൂന്നാം ദിനവും 3 ലക്ഷത്തിന് താഴെയായി രോഗവ്യാപനം തടയാന്‍ സാധിച്ചെങ്കിലും മരണനിരക്ക് 4,529 ആയത് നിക്ഷേപകരില്‍ ആശങ്ക പടര്‍ത്തുകയാണ്.

ആഗോള തലത്തില്‍ ഓഹരി വിപണിയും ക്രിപ്റ്റോ വിപണിയും ഒരുപോലെ തകര്‍ന്നു നില്‍ക്കുകയാണ്. ക്രിപ്റ്റോ കറന്‍സികളില്‍ വലിയ നാശനഷ്ടം കാണാം. പണപ്പെരുപ്പത്തെ കുറിച്ചുള്ള അനിശ്ചിതത്വം മുന്‍നിര്‍ത്തി അപകടസാധ്യത കൂടിയ നിക്ഷേപങ്ങളില്‍ നിന്നും നിക്ഷേപകര്‍ മുഖംതിരിഞ്ഞുനില്ക്കുന്നതാണ് ഇന്നത്തെ വന്‍ത്തകര്‍ച്ചയ്ക്ക് ആധാരം.
യൂറോപ്പില്‍ വിശാലമായ സ്റ്റോക്സ് 600 സൂചിക 1.1 ശതമാനം താഴോട്ടുപോയി. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ജപ്പാന്റെ നിക്കെയ് സൂചിക 1.3 ശതമാനവും ചൈനയുടെ സിഎസ്ഐ 300 സൂചിക 0.3 ശതമാനവും പതറി. ഓസ്ട്രേലിയയുടെ എസ് ആന്‍ഡ് പി / എഎസ്എക്സ് 200 സൂചിക 2 ശതമാനം തകര്‍ച്ച ഇന്ന് കുറിച്ചു. ഇന്ത്യയിലും ചിത്രം മറ്റൊന്നല്ല. ഒരുപിടി ആശങ്കകള്‍ വിപണിയിലുള്ളതുകൊണ്ട് ലാര്‍ജ് ക്യാപ് ഓഹരികളില്‍ വ്യാപകമായ ലാഭമെടുപ്പുണ്ടായി.

ഗ്യാപ് ഡൗണ്‍ തുടക്കത്തിന് ശേഷം നേരിയ നേട്ടത്തില്‍ ചുവടുവെയ്ക്കാന്‍ സെന്‍സെക്സിന് സാധിച്ചെങ്കിലും ഏറെക്കഴിയും മുന്‍പ് 450 പോയിന്റ് തകര്‍ച്ചയിലേക്ക് ബോംബെ സൂചിക കാലിടറി. 49,831 പോയിന്റ് വരെയാണ് സെന്‍സെക്സ് ഇന്ന് തകര്‍ന്നത്. അവസാന മണി മുഴങ്ങുമ്പോള്‍ സൂചിക 291 പോയിന്റ് നഷ്ടത്തില്‍ 49,903 എന്ന നില രേഖപ്പെടുത്തി (0.58 ശതമാനം ഇടിവ്). എന്‍എസ്ഇയില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക നിര്‍ണായകമായ 15,000 മാര്‍ക്ക് പ്രതിരോധിച്ചു. 78 പോയിന്റ് നഷ്ടത്തില്‍ 15,030 എന്ന നിലയ്ക്കാണ് നിഫ്റ്റി ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത് (0.52 ശതമാനം ഇടിവ്).
കോള്‍ ഇന്ത്യ, സിപ്ല, സണ്‍ ഫാര്‍മ, യുപിഎല്‍, നെസ്ലെ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ടെക്ക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, എസ്ബിഐ ലൈഫ് ഓഹരികളാണ് ഇന്ന് വിപണിയില്‍ തിളങ്ങിയത്. 1 മുതല്‍ 4 ശതമാനം വരെ നേട്ടം ഈ ഓഹരികളില്‍ കാണാം. മറുഭാഗത്ത് ടാറ്റ മോട്ടോര്‍സ്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് ഓഹരികള്‍ 5 ശതമാനം വരെ തകര്‍ച്ച കുറിച്ച് ഏറ്റവും പിന്നിലായി.
വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് 0.53 ശതമാനവും സ്മോള്‍ക്യാപ് 0.35 ശതമാനവും വീതം ഉയര്‍ച്ച കയ്യടക്കി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ സമ്മിശ്ര വികാരമാണ് ദൃശ്യമായത്. 1 ശതമാനം തകര്‍ച്ചയോടെ നിഫ്റ്റി സാമ്പത്തിക സൂചികയും 0.9 ശതമാനം തകര്‍ച്ചയോടെ നിഫ്റ്റി സ്വകാര്യ ബാങ്ക്, ലോഹ സൂചികകളും താഴേക്ക് വീണു. നിഫ്റ്റി റിയല്‍റ്റി (2 ശതമാനത്തിന് മുകളില്‍), നിഫ്റ്റി ഫാര്‍മ (1 ശതമാനം) സൂചികള്‍ നേട്ടത്തിലും ദിനം പിന്നിട്ടു.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications