വെള്ളിയാഴ്ച്ച വിപണിയില്‍ വന്‍മുന്നേറ്റം. 2022-23 സാമ്പത്തിക വര്‍ഷത്തെ അവസാന വ്യാപാരദിനം മുഖ്യസൂചികകളായ സെന്‍സെക്സും നിഫ്റ്റിയും നിറഞ്ഞാടി.
സെന്‍സെക്സ് 1,000 പോയിന്റിലേറെ ഉയര്‍ന്നു. 1.78 ശതമാനം നേട്ടം കണ്ടുകൊണ്ട് 58,991 പോയിന്റ് നിലയിലാണ് സെന്‍സെക്സ് തിരശ്ശീലയിട്ടത്.

നിഫ്റ്റിയുടെ ചിത്രവും മറ്റൊന്നല്ല. വെള്ളിയാഴ്ച്ച 280 പോയിന്റ് കയ്യടക്കിയ സൂചിക 17,360 പോയിന്റ് നിലയില്‍ വാരാന്ത്യത്തിലേക്ക് കടന്നു.
ഐടി, സാമ്പത്തിക ഓഹരികളിലെ കുതിപ്പാണ് വിപണിയുടെ മുന്നേറ്റത്തിന് കരുത്തുപകര്‍ന്നത്. വ്യവസായ മേഖല അടിസ്ഥാനപ്പെടുത്തിയുള്ള 13 സുപ്രധാന സൂചികകളും നേട്ടത്തില്‍ ദിനം പൂര്‍ത്തിയാക്കി. കൂട്ടത്തില്‍ നിഫ്റ്റി ഐടി സൂചിക 2 ശതമാനത്തിലേറെ ഉയര്‍ന്നു.
സാമ്പത്തികകാര്യ സൂചികയ്ക്ക് പുറമെ മെറ്റല്‍, ഓട്ടോ, റിയല്‍റ്റി സൂചികകളിലും കാണാം 1 ശതമാനത്തിലേറെ കടന്നുകയറ്റം.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് വിപണിയുടെ പ്രകടനത്തില്‍ നിര്‍ണായകമായി. നിഫ്റ്റി 50 സൂചികയില്‍ ഏറ്റവുമധികം അപ്രമാദിത്വമുള്ള റിലയന്‍സ് ഓഹരികള്‍ 4 ശതമാനത്തിലേറെയാണ് വെള്ളിയാഴ്ച്ച കുതിച്ചത്. കമ്പനിയുടെ ധനകാര്യസേവന ബിസിനസ് വേര്‍പ്പെടുത്താനുള്ള തീരുമാനം റിലയന്‍സ് ഓഹരികളുടെ മുന്നേറ്റത്തിന് വഴിതെളിച്ചു.

റിലയന്‍സിന് പുറമെ ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് ഓഹരികളും സുപ്രധാന നേട്ടക്കാരുടെ പട്ടികയില്‍ ഇടംപിടിക്കുന്നുണ്ട്. മറുഭാഗത്ത് അപ്പോളോ ഹോസ്പിറ്റല്‍സ്, സണ്‍ ഫാര്‍മ ഓഹരികള്‍ 1 ശതമാനം വീതം ഇടറിയെന്ന കാര്യവും ബുള്ളിഷ് വിപണിയില്‍ കൗതുകമായി.
വെള്ളിയാഴ്ച്ച ഏഷ്യന്‍ വിപണികള്‍ ഒന്നടങ്കം നേട്ടത്തിലാണ് ദിനം പൂര്‍ത്തിയാക്കിയത്. അമേരിക്കയില്‍ നിന്നും പണപ്പെരുപ്പ കണക്കുകള്‍ വാരാന്ത്യം വരാനിരിക്കെ, ഫെഡറല്‍ റിസര്‍വ് നയം മയപ്പെടുത്തുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.
വെളളിയാഴ്ച്ച ജപ്പാനിലെ നിക്കെയ് സൂചിക 0.93 ശതമാനം നേട്ടം കണ്ടെത്തി. നിര്‍ണായകമായ 28,000 മാര്‍ക്കിന് മുകളിലാണ് സൂചികയുടെ ഇപ്പോഴത്തെ നില്‍പ്പ്.
പ്രതീക്ഷിച്ചതിലും മികച്ച ഉത്പാദന കണക്കുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ചൈനീസ് ഓഹരികളും നേട്ടത്തില്‍ ദിനം പിന്നിട്ടു. ചൈനയിലെ ബ്ലൂ ചിപ്പ് സൂചിക CSI 300 0.3 ശതമാനം നേട്ടം കുറിച്ചു. ഷാങ്ഹായി കോമ്പോസൈറ്റ് സൂചികയിലും കാണാം 0.4 ശതമാനം കയറ്റം.
മാര്‍ച്ചിലെ അവസാന വ്യാപാരദിനം യൂറോപ്യന്‍ വിപണികളും നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകള്‍ക്ക് പുറമെ യുറോസോണിലെ പണപ്പെരുപ്പ കണക്കുകളും ഇന്ന് വരാനിരിപ്പുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
