മുംബൈ: ചാഞ്ചാട്ടങ്ങളോടെയാണ് വിപണിയുടെ ഇന്നത്തെ പ്രയാണം. നഷ്ടങ്ങളും നേട്ടങ്ങളും നിറഞ്ഞ 'കയറ്റിറക്കങ്ങള്‍' ഇടവേളകളില്‍ കടന്നുവരുന്നു. രാവിലെ 49,400 പോയിന്റ് നിലയിലാണ് ബോംബെ സൂചികയുടെ (സെന്‍സെക്സ്) തുടക്കം. എന്‍എസ്ഇ നിഫ്റ്റി സൂചിക 14,700 പോയിന്റ് നിലയില്‍ തൂങ്ങിയാടുന്നുണ്ട്. ഓഎന്‍ജിസി, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികളിലെ തകര്‍ച്ചയാണ് സെന്‍സെക്സിനെ കാര്യമായി പിന്നോട്ടു വലിക്കുന്നത്. ഇതേസമയം എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്താന്‍ യുണിലെവര്‍ ഓഹരികളുടെ മുന്നേറ്റം സൂചികയ്ക്ക് ആശ്വാസമേകുന്നു.

ടാറ്റ സ്റ്റീല്‍ ലിമിറ്റഡിന്റെ വിപണി മൂല്യം 1 ലക്ഷം കോടി രൂപ തൊട്ടതാണ് വിപണിയിലെ ഇന്നത്തെ പ്രധാന വിശേഷം. തുടക്കവ്യാപാരത്തില്‍ ടാറ്റ സ്റ്റീല്‍ ഓഹരികള്‍ 882.30 രൂപ വരെ വിലനിലവാരം കയ്യടക്കിയത് കാണാം. രാവിലെ സമയം 10 മണിക്ക് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരികള്‍ 875.65 രൂപ നിരക്ക് രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു കമ്പനിയുടെ വിപണി മൂല്യം 1 ലക്ഷം കോടി രൂപ മറികടന്നത്. ഇതോടെ ടാറ്റ ഗ്രൂപ്പില്‍ നിന്നും 1 ലക്ഷം കോടി രൂപ വിപണി മൂല്യം കുറിക്കുന്ന നാലാമത്തെ സംരംഭമായി ടാറ്റ സ്റ്റീല്‍. ചൊവാഴ്ച്ച മെറ്റല്‍ ഓഹരികളില്‍ കാര്യമായ മുന്നേറ്റം ദൃശ്യമാണ്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, സെയില്‍, ജെഎസ്പിഎല്‍ ഓഹരികള്‍ 1.5 ശതമാനം മുതല്‍ 2.3 ശതമാനം വരെ നേട്ടം ഇന്ന് കയ്യടക്കുന്നു.
ചൈനയിലെ ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയ സാഹചര്യം ലോഹ, ഖനന മേഖലകളില്‍ പുത്തനുണര്‍വ് സമ്മാനിക്കുകയാണ്. ഇടക്കാലത്തേക്ക് ഈ തരംഗം തുടരുമെന്നും മെറ്റല്‍ ഓഹരികള്‍ വന്‍ മുന്നേറ്റം കാഴ്ച്ചവെക്കുമെന്നും ഈ രംഗത്തുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ദേശീയ വിപണിയില്‍ സ്വര്‍ണം, വെള്ളി നിരക്കുകളിലും നേരിയ വര്‍ധനവ് സംഭവിച്ചത് കാണാം. എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 0.35 ശതമാനം വര്‍ധനവോടെ 45,503 രൂപ വില രേഖപ്പെടുത്തുന്നു. കിലോയ്ക്ക് 0.6 ശതമാനം കൂടി 64,943 രൂപയെന്ന നിരക്കിലാണ് വെള്ളിയുടെ വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച്ച വ്യാപാരത്തില്‍ സ്വര്‍ണം 0.15 ശതമാനവും വെള്ളി 0.9 ശതമാനം വീണിരുന്നു. കഴിഞ്ഞ ഒരു മാസമായി 45,000 രൂപയ്ക്കും 44,100 രൂപയ്ക്കും ഇടയിലാണ് സ്വര്‍ണത്തിന്റെ പ്രയാണം.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications