ബുധനാഴ്ച്ച ഓഹരി വിപണി തകര്‍ച്ചയോടെ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ സെഷനുകളിലെ വന്‍നേട്ടം മുന്‍നിര്‍ത്തി സുപ്രധാന മേഖലകളിലെല്ലാം വ്യാപകമായ ലാഭമെടുപ്പ് നടന്നതാണ് ഓഹരി വിപണിയുടെ വീഴ്ച്ചയ്ക്ക് കാരണം. ബിഎസ്ഇ സെന്‍സെക്സ് സൂചിക 694.92 പോയിന്റ് ഇടിഞ്ഞ് 43,828.10 എന്ന നിലയിലെത്തി. നിഫ്റ്റി 50 സൂചിക 196.75 പോയിന്റ് തകര്‍ച്ച നേരിട്ട് 12,858.40 എന്ന നിലയില്‍ വ്യാപാരം പൂര്‍ത്തിയാക്കി. ഇന്നത്തെ വീഴ്ച്ചയില്‍ 2.32 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്ക് സംഭവിച്ചത്. ബിഎസ്ഇ ഓഹരികളുടെ വിപണി മൂല്യം 174.91 ലക്ഷം കോടിയില്‍ നിന്നും 142.59 ലക്ഷം കോടി രൂപയായി ഇടിഞ്ഞു. ബുധനാഴ്ച്ച ഫാര്‍മ, റിയല്‍ എസ്റ്റേറ്റ് ഓഹരികളില്‍ നഷ്ടം കൂടുതല്‍ വെളിവായി.

കഴിഞ്ഞ സെഷനില്‍ 44,825 എന്ന റെക്കോര്‍ഡ് നില കൈവരിച്ചതിന് ശേഷമാണ് സെന്‍സെക്സ് വീണത്. മുന്‍ സെഷനില്‍ നിഫ്റ്റി 50 സൂചികയും 13,145.85 നില രേഖപ്പെടുത്തുകയുണ്ടായി. വാക്സിന് പരീക്ഷണ വിവരങ്ങള്‍ പുറത്തുവന്നതും വിദേശ നിക്ഷേപം വര്‍ധിച്ചതുമാണ് ചൊവാഴ്ച്ച ഓഹരി വിപണി കുതിക്കാന്‍ കാരണം. എന്തായാലും വന്‍തോതില്‍ ലാഭമെടുപ്പ് നടന്നതോടെ ബുധനാഴ്ച്ച ഇന്ത്യന്‍ സൂചികകള്‍ താഴെ വീണു. നിഫ്റ്റി 50 സൂചികയില്‍ ഓഎന്‍ജിസി, ഗെയില്‍, എസ്ബിഐ ലൈഫ്, അദാനി പോര്‍ട്സ്, കോള്‍ ഇന്ത്യാ ഓഹരികളാണ് പരിഭ്രാന്തിക്കിടയിലും നേട്ടം കയ്യടക്കിയത്. ആറു ശതമാനത്തോളം കുതിപ്പ് ഓഎന്‍ജിസി ഓഹരികള്‍ കുറിച്ചിട്ടുണ്ട്. ഐഷര്‍ മോട്ടോര്‍സ്, ആക്സിസ് ബാങ്ക്, കൊട്ടാക്ക് ബാങ്ക്, സണ്‍ ഫാര്‍മ, ബജാജ് ഫൈനാന്‍സ് ഓഹരികള്‍ നഷ്ടം സംഭവിച്ച ഓഹരികളുടെ പട്ടികയില്‍ മുന്നില്‍ നില്ക്കുന്നു.
വിശാല വിപണികളിലും ചിത്രം വ്യത്യസ്തമല്ല. നിഫ്റ്റി മിഡ്ക്യാപ് സൂചിക 1.7 ശതമാനവും നിഫ്റ്റി സ്മോള്‍ക്യാപ് സൂചിക 0.8 ശതമാനവും താഴോട്ടു വീണു. സമാനമായി ബിഎസ്ഇ മിഡ്ക്യാപ് 1.7 ശതമാനവും ബിഎസ്ഇ സ്മോള്‍ക്യാപ് 1 ശതമാനവും നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റിയില്‍ പൊതുമേഖലാ ബാങ്ക് സൂചികയൊഴികെ മറ്റെല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഫാര്‍മ സൂചിക രണ്ട ശതമാനത്തോളം തകര്‍ച്ച നേരിട്ടു. ആഗോള വിപണിയുടെ കാര്യമെടുത്താല്‍ വന്‍നേട്ടത്തിലാണ് പ്രമുഖ സൂചികകളെല്ലം കുതിക്കുന്നത്. ഡോ ജോണ്‍സ് ബെഞ്ച്മാര്‍ക്ക് ആദ്യമായി 30,000 മാര്‍ക്ക് പിന്നിട്ടു. ഏഷ്യയില്‍ ജാപ്പനീസ് സൂചികയായ നിക്കെയ് 0.5 ശതമാനം കുതിപ്പ് രേഖപ്പെടുത്തി. 29 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയാണ് നിക്കെയ് കഴിഞ്ഞ സെഷനില്‍ തൊട്ടത്. ജപ്പാന് പുറത്തുള്ള ഏഷ്യാ പസിഫിക് ഓഹരി സൂചികയായ എംഎസ്സിഐ തുടക്കത്തിലെ നേട്ടം മായ്ച്ച് 0.2 ശതമാനം തകര്‍ച്ച നേരിട്ടു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications