മുംബൈ: വെള്ളിയാഴ്ച്ച നേട്ടത്തില്‍ വിപണി വ്യാപാരം പൂര്‍ത്തിയാക്കി. തുടര്‍ച്ചയായി മൂന്നാം ദിനമാണ് ഇന്ത്യന്‍ സൂചികകള്‍ മുന്നേറ്റം കാഴ്ച്ചവെച്ചത്. ആഗോള വിപണിയിലെ ഉണര്‍ച്ച ഇന്ത്യയിലും പ്രതിഫലിച്ചു. കഴിഞ്ഞപാദത്തില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ ആരോഗ്യകരമായ വളര്‍ച്ച കണ്ടെത്തിയതും വിപണിയുടെ കുതിപ്പിന് ഇന്ന് കരുത്ത് നല്കി. 0.5 ശതമാനം വീതം നേട്ടത്തിലാണ് ബോംബെ സൂചികയും നിഫ്റ്റിയും ഇടപാടുകള്‍ തിരശ്ശീലയിട്ടത്. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 257 പോയിന്റ് കയറി 49,206 എന്ന നില കയ്യടക്കി. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 98 പോയിന്റ് ഉയര്‍ന്ന് 14,823 എന്ന നിലയിലും ദിനം പിന്നിട്ടു.

ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, അദാനി പോര്‍ട്സ്, എസ്ബിഐ ലൈഫ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി കമ്പനികളുടെ ഓഹരികളാണ് നിഫ്റ്റിയില്‍ വന്‍ മുന്നേറ്റം കാഴ്ച്ചവെച്ചത്. ഇന്നത്തെ വ്യാപാരത്തിനിടെ ടാറ്റ സ്റ്റീല്‍ 8 ശതമാനം വരെ ഉയര്‍ന്ന് 1,185 രൂപയെന്ന പുതുറെക്കോര്‍ഡ് കയ്യടക്കി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (ബിഎസ്ഇ) കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 11 ശതമാനത്തോളം മുന്നേറ്റമാണ് ടാറ്റ സ്റ്റീല്‍ ഓഹരികള്‍ കുറിച്ചത്. മാര്‍ച്ച് പാദത്തിലെ ഗംഭീരപ്രകടനം ടാറ്റ സ്റ്റീല്‍ ഓഹരികളുടെ മാറ്റ് കൂട്ടുകയാണ്. ഫെബ്രുവരി 1 നടന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഇതുവരെയുള്ള ചിത്രം നോക്കിയാല്‍ ടാറ്റ സ്റ്റീലിന്റെ ഓഹരി വില 97 ശതമാനമാണ് വര്‍ധിച്ചത്.
എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികളും ഇന്ന് മോശമാക്കിയില്ല. 7 ശതമാനം കുതിപ്പോടെ 1,041 രൂപയെന്ന പുതിയ റെക്കോര്‍ഡ് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സും ഇന്ന് കയ്യടക്കി. 40 മില്യണിലേറെ ഓഹരികള്‍ ബ്ലോക്ക് കരാറുകള്‍ വഴി കൈമാറ്റം ചെയ്യപ്പെട്ടതാണ് എസ്ബിഐ ലൈഫിന് തുണയായത്. ബിഎസ്ഇയില്‍ വേദാന്ത ഓഹരികള്‍ മൂന്നു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ച്ചയില്‍ കുതിക്കുകയാണ്. ഇന്ന് 7 ശതമാനം മുന്നേറ്റം കാഴ്ച്ചവെക്കാന്‍ വേദാന്തയ്ക്ക് സാധിച്ചു; ഇതോടെ ഓഹരി വില 287.50 രൂപ വരെയുമെത്തി. പ്രവര്‍ത്തന മികവ് കൂടിയതും ചരക്ക് വില വര്‍ധിച്ചതും വേദാന്തയുടെ നേട്ടത്തിന് പിന്നിലെ കാരണങ്ങളാണ്.
മറുഭാഗത്ത് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഫൈനാന്‍സ്, ഐഷര്‍ മോട്ടോര്‍സ് കമ്പനികള്‍ ഇന്ന് പിന്നില്‍പ്പോയി. 3.5 ശതമാനം വരെ തകര്‍ച്ച ഈ കമ്പനികളുടെ ഓഹരികള്‍ ദൃശ്യമാണ്. നിഫ്റ്റിയിലെ വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ ലോഹം 5 ശതമാനം മുന്നേറിയിട്ടുണ്ട്. മറ്റുള്ളവര്‍ 0.04 ശതമാനം മുതല്‍ 1 ശതമാനം വരെയും നേട്ടം കണ്ടെത്തി. കൂട്ടത്തില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക മാത്രമേ നഷ്ടം രേഖപ്പെടുത്തിയുള്ളൂ (0.14 ശതമാനം തകര്‍ച്ച). വിശാല വിപണികള്‍ പരിശോധിച്ചാല്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.13 ശതമാനവും സ്മോള്‍ക്യാപ് സൂചിക 0.4 ശതമാനവും വീതം മുന്നേറ്റം ഇന്ന് കയ്യടക്കിയിട്ടുണ്ട്.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications