ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയും (എൻഎസ്‌ഇ) ഇന്ന് (മെയ് 25 ന്) റംസാൻ പ്രമാണിച്ച് അടഞ്ഞു കിടക്കും. മെറ്റൽ, ബുള്ളിയൻ എന്നിവയുൾപ്പെടെ മൊത്ത വ്യാപാര ചരക്ക് വിപണികൾക്കും ഇന്ന് അവധിയായിരിക്കും. കൂടാതെ ഫോറെക്സ്, കമ്മോഡിറ്റി ഫ്യൂച്ചർ മാർക്കറ്റുകളിലും വ്യാപാര പ്രവർത്തനങ്ങൾ ഉണ്ടാകില്ല. ഈ വെല്ലുവിളി നിറഞ്ഞ നിലവിലെ സാഹചര്യത്തിൽ പണലഭ്യത വർദ്ധിപ്പിക്കുന്നതിന് റിസർവ് ബാങ്ക് അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം നിരക്ക് കുറച്ചിരുന്നു. ഇതിനെ തുടർന്ന് മെയ് 22 ന് നിഫ്റ്റി 9,100 ലെവലിൽ താഴെയായി.
സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് 40 ബേസിസ് പോയിൻറ് 4 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 40 ബേസിസ് പോയിൻറ് കുറച്ച് 3.35 ശതമാനമായും പുതുക്കി. ടേം-ലോൺ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയം 2020 ഓഗസ്റ്റ് 31 വരെ മൂന്ന് മാസം കൂടി നീട്ടി നൽകുകയും ചെയ്തു. മെയ് 22 ന് സെൻസെക്സ് 260.31 പോയിന്റ് അഥവാ 0.84 ശതമാനം ഇടിഞ്ഞ് 30,672.59 ൽ എത്തി. നിഫ്റ്റി 67 പോയിന്റ് അഥവാ 0.74 ശതമാനം ഇടിഞ്ഞ് 9,039.25 ൽ എത്തി.

ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ. സീ എന്റർടൈൻമെന്റ്, എം ആൻഡ് എം, സിപ്ല, ശ്രീ സിമൻറ്, ഇൻഫോസിസ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. മേഖലാ രംഗത്ത് ഐടി, ഫാർമ, ഓട്ടോ എന്നിവ ഒഴികെയുള്ള മറ്റ് സൂചികകൾ താഴ്ന്നു. ബിഎസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾകാപ്പ് സൂചികകൾ 0.2-0.8 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ആർബിഐ ബാങ്കിംഗ്, ധനകാര്യ മേഖലകളെ ശക്തിപ്പെടുത്തുമെന്ന് മാർക്കറ്റുകൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും മൊറട്ടോറിയം വിപുലീകരിക്കുമെന്ന പ്രഖ്യാപനം വികാരത്തെ കൂടുതൽ വഷളാക്കി. അടുത്തയാഴ്ച വിപണിയിൽ ചില തിരിച്ചുവരവുകൾക്ക് സാധ്യതയുണ്ടെന്ന് നിരീക്ഷർ പറയുന്നു. എന്നാൽ സുസ്ഥിരത ബുദ്ധിമുട്ടാണെന്നും നിരീക്ഷകർ പറയുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
