ഇന്ത്യൻ സൂചികകൾ ഡിസംബർ 10 ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 13500 ന് താഴെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. രാവിലെ 09:16ന് സെൻസെക്സ് 179.07 പോയിൻറ് അഥവാ 0.39% ഇടിഞ്ഞ് 45,924.43 ൽ എത്തി. നിഫ്റ്റി 58 പോയിന്റ് അഥവാ 0.43% താഴ്ന്ന് 13,471.10ൽ എത്തി. 660 ഓളം ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 677 ഓഹരികൾ ഇടിഞ്ഞു. 86 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.
മേഖലാ സൂചികകളിൽ നിഫ്റ്റി ബാങ്ക് സൂചിക 0.5 ശതമാനം ഇടിഞ്ഞപ്പോൾ പൊതുമേഖലാ ബാങ്ക് സൂചിക 0.8 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ എന്നിവ 0.5 ശതമാനം വീതം കുറഞ്ഞു. പവർഗ്രിഡ്, മാരുതി സുസുക്കി, എസ്‌യുഎൻ ഫാർമ, സിപ്ല, നെസ്‌ലെ ഇന്ത്യ എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ. യുപിഎൽ 7 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് & ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) ഓഹരികൾ 13 ശതമാനം ഇടിഞ്ഞു. ഓഫർ ഫോർ സെയിൽ (ഓഫ്‌സ്) വഴി ഐആർസിടിസിയുടെ 20 ശതമാനം ഓഹരികൾ വിൽക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും.
ആഗോള വിപണിയിലെ ഇടിവിനെ തുടർന്നാണ് ഇന്ത്യൻ വിപണിയും വ്യാഴാഴ്ച രാവിലെ ഇടിവ് രേഖപ്പെടുത്തിയത്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
