രണ്ടു മാസം കൊണ്ട് 12 ശതമാനത്തിലധികം ഉയര്‍ച്ച. ഓഹരി വിപണിയില്‍ അസാധാരണമായി മുന്നേറുകയാണ് നിഫ്റ്റി ബാങ്ക് സൂചിക.
തിങ്കളാഴ്ച്ച എക്കാലത്തേയും ഉയര്‍ന്ന നില തിരുത്താന്‍ നിഫ്റ്റി ബാങ്കിന് സാധിച്ചു (44,483.35 പോയിന്റ്).
വിദേശ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ മത്സരിച്ച് വാങ്ങലുകള്‍ നടത്തുമ്പോള്‍ ഇന്ത്യന്‍ വിപണി പുതിയ കൊടുമുടികള്‍ കീഴടക്കാനുള്ള പുറപ്പാടിലാണ്.

ഈ അവസരത്തില്‍ പോര്‍ട്ട്ഫോളിയോ നേട്ടം മുന്നില്‍ക്കണ്ട് ബാങ്ക് ഓഹരികളില്‍ കാര്യമായ ശ്രദ്ധ പതിപ്പിക്കുന്നുണ്ട് ചെറുകിട നിക്ഷേപകര്‍.
നിഫ്റ്റി ബാങ്ക് കുതിക്കുന്ന വേളയില്‍ ഏതെല്ലാം ബാങ്ക് ഓഹരികളില്‍ നോട്ടമുറപ്പിക്കുന്നതാണ് ബുദ്ധി? ചിലര്‍ക്കെങ്കിലും സംശയം കാണും. വിപണിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ മുന്‍നിര ബാങ്ക് ഓഹരികളെല്ലാം ഉയര്‍ന്ന മൂല്യനിര്‍ണയം അഥവാ 'വാല്യുവേഷന്' കയ്യടിയത് കാണാം.
ഈ അവസരത്തില്‍ ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഏറ്റവും കുറഞ്ഞ വാല്യുവേഷന് രേഖപ്പെടുത്തുന്ന രണ്ടു മികച്ച ബാങ്ക് ഓഹരികളെ ചുവടെ പരിചയപ്പെടാം. 2023 സാമ്പത്തിക വര്‍ഷത്തെ 'കണക്കുപുസ്തകം' കൂടി പട്ടികയ്ക്ക് ആധാരമാണ്. ചുവടെ നല്കുന്ന രണ്ടു ബാങ്ക് ഓഹരികള്‍ക്കും 15 ശതമാനം വരെ വളര്‍ച്ചാ സാധ്യതയുമുണ്ട്.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ്
ദക്ഷിണേന്ത്യയില്‍ ഈ പേര് സുപരിചിതമാണ്. സ്വകാര്യ ബാങ്കിങ് രംഗത്ത് പിടിമുറുക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്മോള്‍ കാപ്പ് ഗണത്തിലാണ് പെടുന്നത്. വിപണി മൂല്യം 3547 കോടി രൂപ.
കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് ഓഹരിയുടമകള്‍ക്ക് ഇരട്ടി നേട്ടം സമര്‍പ്പിക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സാധിച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 12 മാസം കൊണ്ട് ഓഹരി വിലയില്‍ 111.8 ശതമാനം ഉയര്‍ച്ച ബാങ്ക് കയ്യടക്കി.
ശക്തമായ സാമ്പത്തിക കണക്കുകളുടെ പിന്‍ബലത്തിലാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഉയര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,629 ശതമാനം വാര്‍ഷിക വരുമാന വളര്‍ച്ചയാണ് ബാങ്ക് രേഖപ്പെടുത്തിയത് (775.31 കോടി രൂപ).

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇപ്പോഴത്തെ വാല്യുവേഷന് ആകര്‍ഷകമായി തുടരുന്നു. കാരണം ബാങ്കിന്റെ പിഇ അനുപാതം (Price-to-Equity) കേവലം 4.58 മാത്രമാണ്. പിബി അനുപാതമാകട്ടെ (Price-to-Book) 0.61 ഉം. നിലവില്‍ 1 രൂപയില്‍ താഴെയാണ് പ്രൈസ്-ടു-ബുക്ക് വാല്യു.
തിങ്കളാഴ്ച്ച 17.15 രൂപയിലാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 'ഇന്‍വെസ്റ്റിങ് പ്രോ ഫൈനാന്‍ഷ്യല്‍ മോഡല്‍' പ്രകാരം 24 രൂപയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ന്യായവില. 41 ശതമാനം വരെയുള്ള വളര്‍ച്ചാ സാധ്യത സ്റ്റോക്കില്‍ വിവിധ ബ്രോക്കറേജുകള്‍ കാണുന്നു.
കഴിഞ്ഞ ആറുമാസം കൊണ്ട് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചെന്ന കാര്യവും എടുത്തുപറയണം. 2022 സെപ്തംബറില്‍ 7.82 ശതമാനമായിരുന്നു വിദേശ നിക്ഷേപകരുടെ പങ്കാളിത്തം. 2023 മാര്‍ച്ച് ആയപ്പോഴേക്കുമിത് 14.58 ശതമാനമായി കൂടി.
ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക് ലിമിറ്റഡ്
5,688 കോടി രൂപ വിപണി മൂല്യം കുറിക്കുന്ന ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക് ലിമിറ്റഡ്, 2023 സാമ്പത്തിക വര്‍ഷം എക്കാലത്തേയും ഉയര്‍ന്ന വാര്‍ഷിക വരുമാനമാണ് കണ്ടെത്തിയത് (10,120 കോടി രൂപ). ഫലമോ, കഴിഞ്ഞ 12 മാസം കൊണ്ട് ബാങ്കിന്റെ ഓഹരി വില 82 ശതമാനത്തിലധികം ഉയര്‍ന്ന് 55 രൂപയിലേക്കെത്തി.
ഇതേസമയം, ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ പിഇ അനുപാതം ഏറെ വര്‍ധിച്ചിട്ടില്ല. 4.75 എന്ന നിലയില്‍ പിഇ അനുപാതവും 0.7 എന്ന നിലയില്‍ പിബി അനുപാതവും തുടരുന്നു. 63.75 ശതമാനം വരെയുള്ള ഉയര്‍ച്ചയാണ് സ്റ്റോക്കില്‍ ഇന്‍വെസ്റ്റിങ് പ്രോയുടെ ഫൈനാന്‍ഷ്യല്‍ മോഡലുകള്‍ കാണിക്കുന്നത്. പ്രൈസ്-ടു-സെയില്‍സ് ആധാരമാക്കുകയാണെങ്കില്‍ ടാര്‍ഗറ്റ് 75.6 രൂപ വരെയ്ക്കും എത്തുന്നുണ്ട്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ബാങ്കില്‍ ഏറെ വിശ്വാസമര്‍പ്പിക്കുന്നത് കാണാം. കാരണം കഴിഞ്ഞ ആറുമാസം കൊണ്ട് മൂന്നിരട്ടിയാണ് വിദേശ നിക്ഷേപം വര്‍ധിച്ചത്. 2022 സെപ്തംബറില്‍ 0.82 ശതമാനം മാത്രമായിരുന്ന വിദേശ ഓഹരി പങ്കാളിത്തം 2023 മാര്‍ച്ച് ആയപ്പോഴേക്കും 2.25 ശതമാനമായി ഉയര്‍ന്നു.
More From GoodReturns

LTIMindtree Q1 ഫലം: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ? ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ടാർഗെറ്റ് വിലകൾ

ഹാപ്പി സ്റ്റീൽസ്, ദേവ്സൺ കാറ്റലിസ്റ്റ് ഐപിഒകൾ ഇന്ന് തുടങ്ങുന്നു; നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് നിർണ്ണായകം; ടിസിഎസ് ഫലവും ഗിഫ്റ്റ് നിഫ്റ്റിയും വിപണിയെ എങ്ങോട്ട് നയിക്കും?

ടിസിഎസ് ഒന്നാം പാദ ഫലം: ബ്രോക്കറേജ് റിപ്പോർട്ടുകൾക്ക് പിന്നിലെ രഹസ്യം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഡിമാർട്ട് ഓഹരികളിൽ ഇടിവ്: ഒന്നാം പാദ ഫലങ്ങൾക്ക് പിന്നാലെ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവില അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഉത്തർപ്രദേശ് സർക്കാരിന്റെ വമ്പൻ കരാർ റെയിൽടെല്ലിന്; ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യത?

5 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ



Click it and Unblock the Notifications