ഫിനാൻഷ്യൽ ഓഹരികളുടെയും റിലയൻസ് ഇൻഡസ്ട്രീസിന്റെയും ഇടിവിനെ തുടർന്ന് തുടർച്ചയായ എട്ട് സെഷനുകളിലെ നേട്ടത്തിന് ശേഷം ഇന്ന് ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. രാവിലെ 9:18 ന് സെൻസെക്സ് 152 പോയിന്റ് കുറഞ്ഞ് 43,441 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 34 പോയിന്റ് കുറഞ്ഞ് 12,714 ലെത്തി. എന്നിരുന്നാലും, നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ അര ശതമാനം വീതം ഉയർന്നു.

മേഖല സൂചികകളിൽ നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാൻസ് സർവീസ് ഓഹരികൾ 0.8 ശതമാനം വീതം ഇടിഞ്ഞപ്പോൾ എഫ്എംസിജി, ഐടി, ഓട്ടോ, മെറ്റൽ, ഫാർമ സൂചികകൾ നേട്ടത്തിലാണ്. ചരിത്രപരമായ ഇടിവിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ പുറത്തു കടക്കാൻ സഹായിക്കുന്നതിനായി ഈ ആഴ്ച 20 ബില്യൺ ഡോളറിന്റെ പുതിയ ഉത്തേജനം പ്രഖ്യാപിക്കാൻ ഇന്ത്യ ഒരുങ്ങുന്നുവെന്ന് സർക്കാർ ഉദ്യോഗസ്ഥർ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമ്മല സീതാരാമൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ വ്യാഴാഴ്ച പദ്ധതിക്ക് അന്തിമരൂപം നൽകുമെന്നാണ് വിലയിരുത്തൽ. ഇത് വിപണിയെ കാര്യമായി തന്നെ സ്വാധീനിക്കാൻ ഇടയുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഊന്നൽ നൽകിക്കൊണ്ട് സമ്മർദ്ദമുള്ള മേഖലകളെയായിരിക്കും ഉത്തേജനം ലക്ഷ്യമിടുകയെന്നാണ് വിവരം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
