ആഗോള സൂചകങ്ങൾക്കിടയിൽ ഇന്ത്യൻ സൂചികകൾ നവംബർ 27 ന് നേരിയ ഇടിവിൽ വ്യാപാരം ആരംഭിച്ചു. രാവിലെ 09:16ന് സെൻസെക്സ് 18.30 പോയിൻറ് അഥവാ 0.04% ഇടിഞ്ഞ് 44241.44 എന്ന നിലയിലും നിഫ്റ്റി 2.10 പോയിന്റ് അഥവാ 0.02% കുറഞ്ഞ് 12984.90 എന്ന നിലയിലുമാണ് വ്യാപാരത്തിന് തുടക്കമിട്ടത്.
753 ഓഹരികൾ രാവിലെ മുന്നേറിയപ്പോൾ 322 ഓഹരികൾ ഇടിഞ്ഞു. 74 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. എൻടിപിസി, ഏഷ്യൻ പെയിന്റ്, എൽ ആൻഡി ടി, മാരുതി, ടെക്ക് മഹീന്ദ്ര, ബജാജ് ഫിനാൻസ് എന്നിവയാണ് ബിഎസ്ഇ സെൻസെക്സിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടത്തിൽ വ്യാപാരം നടത്തുന്ന ഓഹരികൾ.

പവർഗ്രിഡ്, റിലയൻസ്, ടാറ്റാ സ്റ്റീൽ, ടൈറ്റാൻ, ഭാരതി എയർടെൽ, ഐടിസി എന്നിവയാണ് ഏറ്റവും കൂടുതൽ ഇടിവ് നേരിടുന്നത്. ടാറ്റ മോട്ടോഴ്‌സ്, ബാൽകൃഷ്ണ ഇൻഡസ്ട്രീസ്, അശോക് ലെയ്‌ലാൻഡ് എന്നീ ഓഹരികളുടെ പിന്തുണയെ തുടർന്ന് നിഫ്റ്റി ഓട്ടോ സൂചിക ഒരു ശതമാനം നേട്ടം കൈവരിച്ചു.
നിഫ്റ്റി ആദ്യമായി 13,050 ന് മുകളിൽ, സെൻസെക്സും റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു
ആഭ്യന്തര ഓഹരി വിപണിയിൽ കാര്യമായ നേട്ടങ്ങളില്ലാതെ വ്യാപാരം നടക്കുമ്പോൾ ഇന്ത്യൻ രൂപ ഡോളറിന് എതിരെ 73.79 എന്ന നിലയിലെത്തി. നവംബർ 26 ന് രൂപ ഡോളറിന് എതിരെ 73.88 എന്ന നിലയിൽ ഉയർന്നിരുന്നു. ബുധനാഴ്ച ഇത് 73.91 ആയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications