ആഗോള സൂചകങ്ങൾക്കിടയിൽ ഡിസംബർ 7 ന് ഇന്ത്യൻ സൂചികകൾ നേരിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. രാവിലെ 09:17ന് സെൻസെക്സ് 36.30 പോയിൻറ് അഥവാ 0.08% ഉയർന്ന് 45115.85 ൽ എത്തി. നിഫ്റ്റി 10.30 പോയിൻറ് അഥവാ 0.08% 13268.80 ൽ എത്തി. ഏകദേശം 1180 ഓഹരികൾ രാവിലെ മുന്നേറിയപ്പോൾ. 377 ഓഹരികൾ ഇടിഞ്ഞു, 86 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. 10:16ന് സെൻസെക്സ് 107.00 പോയിൻറ് അഥവാ 0.24% ഉയർന്ന് 45186.55 ൽ എത്തി. നിഫ്റ്റി 35.50 പോയിൻറ് അഥവാ 0.27% ഉയർന്ന് 13294 ൽ എത്തി.
ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണീലിവർ, എസ്ബിഐ എന്നിവയാണ് ഇന്ന് മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. എച്ച്‍ഡിഎഫ്സി ബാങ്ക്, ടൈറ്റൻ, പവർഗ്രിഡ്, എച്ച്‍ഡിഎഫ്സി, നെസ്ലെ ഇന്ത്യ, എച്ച്സിഎൽ ടെക് എന്നിവയാണ് സെൻസെക്സിൽ ഇന്ന് നഷ്ടം രേഖപ്പെടുത്തുന്നത്.

നിഫ്റ്റി എഫ്എംസിജി സൂചിക ഒരു ശതമാനം ഉയർന്നു. വരുൺ ബിവറേജസ്, ഐടിസി, ഇമാമി, യുണൈറ്റഡ് ബ്രുവറീസ് എന്നിവയുടെ നേട്ടാണ് എഫ്എംസിജിയ്ക്ക് തുണയായത്. യുഎസ് വിപണികളിൽ മികച്ച നേട്ടമുണ്ടായതിനെത്തുടർന്ന് ഏഷ്യൻ വിപണികൾ ഇന്ന് സമ്മിശ്ര വ്യാപാരമാണ് നടത്തുന്നത്.
ഐആർസിടിസി ഓഹരി ഇന്ന് 7 ശതമാനം ഉയർന്നു. അദാനി പോർട്സ് എക്കാലത്തെയും ഏറ്റവും ഉയർന്ന നിലയിലെത്തി. നിഫ്റ്റി പിഎസ്‌യു ബാങ്ക് 0.8 ശതമാനം ഉയർന്നു. എസ് ആന്റ് പി ബിഎസ്ഇ മിഡ്കാപ്പ്, സ്മോൾകാപ്പ് സൂചികകൾ യഥാക്രമം 0.3 ശതമാനവും 0.8 ശതമാനവും ഉയർന്നു.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications