എല്ലാ പ്രധാന സൂചികകളിലെയും നേട്ടങ്ങൾക്കനുസൃതമായി ഇന്ത്യൻ ഓഹരികളും വെള്ളിയാഴ്ച ഉയർന്നു. എന്നിരുന്നാലും, ചൈനീസ് സാമ്പത്തിക വിവരങ്ങൾ പുറത്തു വന്നതിനെ തുടർന്ന് ഏഷ്യൻ ഓഹരികൾ വെള്ളിയാഴ്ച ഇടിഞ്ഞിരുന്നു. രാവിലെ 9:18 ന് സെൻസെക്സ് 128 പോയിന്റ് ഉയർന്ന് 38,438 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 35 പോയിന്റ് ഉയർന്ന് 11,335 ലെത്തി. ഏകദേശം 871 ഓഹരികൾ മുന്നേറി, 282 ഓഹരികൾ ഇടിഞ്ഞു, 61 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.
മിഡ്‌ക്യാപ്, സ്‌മോൾകാപ്പ് സൂചികകൾ അര ശതമാനം വീതം ഉയർന്നു. മെറ്റൽ, ഫാർമ സൂചികകൾ 0.5 ശതമാനം വീതവും ബാങ്ക്, ഐടി, എഫ്എംസിജി സൂചികകൾ 0.3 ശതമാനവും ഉയർന്നു. ഏഷ്യൻ വിപണിയിൽ എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരി സൂചിക 0.24 ശതമാനം ഇടിഞ്ഞെങ്കിലും ജപ്പാനിലെ ഓഹരികൾ 0.07 ശതമാനം ഉയർന്നു. മാർച്ചിന് ശേഷം ഏറ്റവും കൂടുതൽ പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ദക്ഷിണ കൊറിയൻ ഓഹരികൾ 1.27 ശതമാനം ഇടിഞ്ഞു.

വ്യാവസായിക ഉൽപാദനം പ്രതീക്ഷിച്ചതിലും മന്ദഗതിയിലായതും ചില്ലറ വിൽപ്പനയിലെ ഇടിവും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചതിനാൽ ചൈനീസ് ഓഹരികൾ നേരത്തെയുള്ള നേട്ടങ്ങൾ മായ്ച്ച് 0.1 ശതമാനം ഇടിഞ്ഞു. എൽടി, സൺ ഫാർമ, ടിസിഎസ്, ടാറ്റാ സ്റ്റീൽസ്, എം ആൻഡ് എം, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ബിഎസ്ഇ സെൻസെക്സിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഓഹരികൾ. എൻടിപിസി, മാരുതി, അൾട്രാ സിമന്റെ, എച്ച്സിഎൽ ടെക്, പവർഗ്രിഡ് എന്നിവയാണ് നഷ്ടത്തിൽ.
ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്പ്, എച്ച്ഡിഎഫ്സി ലൈഫ്, പവർ ഗ്രിഡ് കോർപ്പ്, എച്ച്സിഎൽ ടെക് എന്നിവയ്ക്കാണ് നിഫിറ്റിയിൽ വലിയ നഷ്ടം നേരിടുന്നത്.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications