ആഗോള വിപണികളെ നിരീക്ഷിച്ച് ഇന്ത്യൻ സൂചികകൾ ഇന്ന് കാര്യമായ നേട്ടമില്ലാതെ വ്യാപാരം ആരംഭിച്ചു. രാവിലെ 09:16ന് സെൻസെക്സ് 14.83 പോയിൻറ് അഥവാ 0.04% ഉയർന്ന് 36066.64 ൽ എത്തി, നിഫ്റ്റി 1.60 പോയിൻറ് അഥവാ 0.02% ഉയർന്ന് 10616.60ലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഏകദേശം 520 ഓഹരികൾ മുന്നേറി, 382 ഓഹരികൾ ഇടിഞ്ഞു, 55 ഓഹരികൾ മാറ്റമില്ല.
ഇൻഫോസിസിന്റെ ആദ്യ പാദ വരുമാനം കണക്കുകൂട്ടലുകളെ മറികടന്നതിനെ തുടർന്ന് ഐടി ഓഹരികളിൽ നേട്ടങ്ങൾക്ക് കാരണമായി. രാവിലെ 9:18 ന് സെൻസെക്സ് 108 പോയിന്റ് ഉയർന്ന് 36,160 എന്ന നിലയിലും നിഫ്റ്റി 55 പോയിന്റ് ഉയർന്ന് 10,674 ലും എത്തി. എന്നിരുന്നാലും, എച്ച്ഡിഎഫ്‌സി, ആർഐഎൽ എന്നിവയുടെ ഇടിവ് ഇന്ന് വിപണിയിലെ ഉയർച്ചയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, സൺ ഫാർമ എന്നിവയാണ് രാവിലെ 10 ശതമാനം വരെ ഉയർന്നത്. എന്നാൽ പവർഗ്രിഡ്, ഐടിസി, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, കൊട്ടക് ബാങ്ക് എന്നിവയ്ക്കാണ് രാവിലെ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ഏഷ്യൻ സൂചികകൾ എല്ലാം തന്നെ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ ഓഹരികൾ 10 ശതമാനം അപ്പർ സർക്യൂട്ടിൽ എത്തി. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 914.55 രൂപയായാണ് ഇൻഫോസിസിന്റെ ഓഹരി വില ഉയർന്നിരിക്കുന്നത്. ജൂൺ പാദത്തിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഐടി മേഖലയിലെ ആദ്യത്തെ സ്ഥാപനമാണിത്. ഇൻഫോസിസ് ഓഹരി വില വർധനവ് നിഫ്റ്റി ഐടി സൂചികയെ 4.5 ശതമാനത്തിലധികം ഉയർത്തി. എച്ച്സിഎൽ ടെക്, എൽ ആൻഡ് ടി ഇൻഫോടെക്, ടിസിഎസ് തുടങ്ങി ഐടി ഓഹരികകളും ഓപ്പണിംഗ് ട്രേഡിൽ മൂന്ന് ശതമാനത്തിനും 4.5 ശതമാനത്തിനും ഇടയിൽ ഉയർന്നു.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications