തുടരെ രണ്ടാം ദിനവും ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ വിപണിയില്‍ മുന്നേറി.
1 ശതമാനത്തിനരികെ ഉയര്‍ച്ചയാണ് ടാറ്റ മോട്ടോര്‍സ് വ്യാഴാഴ്ച്ച രേഖപ്പെടുത്തിയത്. 464 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനി 468.85 രൂപയില്‍ തിരശ്ശീലയിട്ടു.

വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ 472 രൂപ വരെയ്ക്കും ഉയരാന്‍ ഓഹരികള്‍ക്ക് കഴിഞ്ഞു. 2023 -ല്‍ ഇതുവരെ 18.91 ശതമാനം ഉയര്‍ച്ച സ്റ്റോക്ക് പറഞ്ഞുവെയ്ക്കുന്നുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തെ ചിത്രത്തില്‍ 8.91 ശതമാനം വളര്‍ച്ചയും കാണാം.
2022 ഓഗസ്റ്റ് 17 -ന് കുറിച്ച 52 ആഴ്ച്ച ഉയരത്തില്‍ (494.50 രൂപ) നിന്നും 4.57 ശതമാനം അകലം മാത്രമേ ഇപ്പോഴുള്ളൂ. 52 ആഴ്ച്ച താഴ്ച്ചയില്‍ നിന്നും 29 ശതമാനം 'റിക്കവറിയും' ടാറ്റ മോട്ടോര്‍സ് കണ്ടെത്തി. 2022 മെയ് 12 -ന് കമ്പനിയുടെ ഓഹരി വില 366.05 രൂപ വരെയ്ക്കും ഇടറിയിരുന്നു.
നിലവില്‍ ടാറ്റ മോട്ടോര്‍സില്‍ അനലിസ്റ്റുകള്‍ സമ്മിശ്രമായ പ്രതികരണമാണ് പങ്കുവെയ്ക്കുന്നത്. സ്റ്റോക്ക് 480 രൂപയില്‍ ആദ്യ പ്രതിരോധം നേരിടുമെന്ന് ഒരുവിഭാഗം കരുതുന്നു. ഇതേസമയം, ടാറ്റ മോട്ടോര്‍സിന് 530 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് മറ്റൊരു കൂട്ടര് നല്‍കുന്നത് (സ്റ്റോപ്പ് ലോസ് 425 രൂപ).
ഇപ്പോഴത്തെ നിലവാരത്തില്‍ ലാഭം ബുക്ക് ചെയ്യാമെന്നും തുടര്‍ന്ന് 436-440 രൂപയിലേക്ക് തിരുത്തല്‍ വരുമ്പോള്‍ സമാഹരണം ആരംഭിക്കാമെന്നും അഭിപ്രായപ്പെടുന്ന അനലിസ്റ്റുകളുണ്ട്.
അരുണ്‍ അഗര്‍വാള്‍ - വൈസ് പ്രസിഡന്റ്, കൊട്ടാക്ക് സെക്യുരിറ്റീസ്
'2023 സാമ്പത്തിക വര്‍ഷം നാലാം പാദം പ്രതീക്ഷിച്ചതിലും മികച്ച വില്‍പ്പന കണക്കാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കയ്യടക്കിയത്. ചിപ്പ് പ്രതിസന്ധി ഭാഗികമായി നീങ്ങിയ സാഹചര്യം ജാഗ്വാര്‍ ലാന്‍ഡ് റോവറിന് ഗുണമായി. കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് ശക്തമാണ്. മുന്നോട്ട് വരുമാനവും ഇബിഐടിഡിഎ മാര്‍ജിനും മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍'.
ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ആഢംബര കാര്‍ ബ്രാന്‍ഡാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. നേരത്തെ, 2023 മൂന്നാം പാദം 506 കോടി രൂപ അറ്റാദായം കണ്ടെത്താന്‍ ടാറ്റ മോട്ടോര്‍സിന് കഴിഞ്ഞിരുന്നു.

ഓഷോ കൃഷന് - സീനിയര്‍ അനലിസ്റ്റ്, ഏഞ്ചല്‍ വണ്‍
'ഗംഭീരമായ ആഗോള വില്‍പ്പന കണക്കുകള്‍ മുന്‍നിര്‍ത്തി ടെക്നിക്കല്‍ ചാര്‍ട്ടില്‍ ശക്തമായ മുന്നേറ്റം ടാറ്റ മോട്ടോര്‍സ് നടത്തിയിട്ടുണ്ട്. അവരോഹണ ട്രെന്ഡ്ലൈനില് നിന്നും പുറത്തുച്ചാടിയ സ്റ്റോക്ക് മുന്‍ സ്വിങ് ഉയരം ആധികാരികമായി മറികടന്നു. നിലവില്‍ 450-440 രൂപ സോണില്‍ ഭേദപ്പെട്ട പിന്തുണ ഓഹരികള്‍ കണ്ടെത്തും. മറുഭാഗത്ത് 480 രൂപ ആദ്യ കടമ്പയായും പരിണമിക്കും'.
ലക്ഷ്മികാന്ത് ശുക്ല - ടെക്നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, യെസ് സെക്യുരിറ്റീസ്
'കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ ചലനങ്ങള്‍ സ്റ്റോക്കില്‍ കാണുന്നുണ്ട്. സമീപകാലത്തെ വാങ്ങലുകള്‍ അടിസ്ഥാനപ്പെടുത്തി പ്രതിദിന ചാര്‍ട്ടില്‍ ട്രെന്ഡ്ലൈന് ഭേദിക്കാന്‍ ഓഹരികള്‍ക്ക് കഴിഞ്ഞു. നിലവിലെ വികാരം ബുള്ളിഷാണ്. അതുകൊണ്ട് ഇപ്പോഴത്തെ വിലനിലവാരത്തില്‍ ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ സമാഹരിക്കാം. ടാര്‍ഗറ്റ് 530 രൂപ. സ്റ്റോപ്പ് ലോസ് 425 രൂപ'.
ജിഗര്‍ എസ് പട്ടേല്‍ - ടെക്നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, ആനന്ദ് രാത്തി
'465-470 രൂപ സോണില്‍ എത്തിയാലുടന്‍ നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്യണം. ശേഷം തിരുത്തലിനായി കാത്തുനില്ക്കാം. 440 രൂപ നിലവാരത്തില്‍ സ്റ്റോക്ക് എത്തുന്ന വേളയില്‍ വീണ്ടും ഓഹരികള്‍ സമാഹരിക്കാം'.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
