ഇന്ത്യൻ സ്‌റ്റോക്ക് മാർക്കറ്റ് അവസാന മാസത്തിലേക്ക് കടക്കുകയാണ്. പുതിയ ഉയരം കുറിച്ച ആഴ്ചയിൽ നിന്നാണ് സൂചികകൾ വീണ്ടും വ്യാപാരം ആരംഭിക്കുന്നത്. 14 മാസത്തെ കാത്തിരിപ്പിന് ശേഷമാണ് നിഫ്റ്റി വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ചത്. 2024 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 26277 എന്ന നിലവാരം മറികടക്കാൻ നിഫ്റ്റിക്ക് വേണ്ടി വന്നത് 289 വ്യാപാര ദിനങ്ങളാണ്. വാല്യുവേഷനും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ബൗമരാഷ്ട്ര സംഘർഷങ്ങളും, യുഎസ് ട്രേഡ് ഡീൽ പ്രതിസന്ധിയും വളർച്ചയും അടക്കം നിരവധി ഘടകങ്ങൾ സെപ്റ്റംബറിന് ശേഷമുള്ള തിരുത്തലിന് കാരണമായി.

വെള്ളിയാഴ്ച രണ്ടാം പാദ ജിഡിപി കണക്കുകൾ പുറത്തുവരുന്നതിന് മുന്നോടിയായി നേരിയ ഇടിവാണ് സൂചികൾ വ്യാപാരം അവസാനിപ്പിച്ചത്. മികച്ച ജിഡിപി കണക്കുകളും വരാനിരിക്കുന്ന ആർബിഐ എംപിസി തീരുമാനങ്ങളും വിപണിക്ക് ഊർജമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വാരം വിപണിയെ ചലിപ്പിക്കുന്ന ഘടകങ്ങൾ നോക്കാം.
ആർബിഐ എംപിസി യോഗം
ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള ആർബിഐ പണനയ അവലോകന യോഗം ഡിസംബർ മൂന്നു മുതൽ അഞ്ചുവരെ നടക്കും. അഞ്ചാം തീയതി ആർബിഐ പണനയം പ്രഖ്യാപിക്കും. 100 അടിസ്ഥാന നിരക്ക് പലിശ നിരക്ക് ഇതുവരെ ഈ വർഷം കുറച്ചിട്ടുണ്ട്. ഓഗസ്റ്റ് മുതൽ പലിശ 5.5 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുകയാണ്. വളർച്ച, പണപ്പെരുപ്പം, പലിശ നിരക്ക് കുറയ്ക്കൽ എന്നിവയെ പറ്റി യോഗത്തിലുണ്ടാകുന്ന വിലയിരുത്തലുകൾ വിപണിയെ ചലിപ്പിക്കും.
ഓട്ടോ സെയിൽ
നവംബർ മാസത്തെ ഓട്ടോ സെയിൽ വിവരങ്ങൾ ഡിസംബർ ഒന്നിന് പുറത്തുവിട്ടും. യാത്രാ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ എന്നിവയിലെ മികച്ച വിൽപ്പന ഡിമാൻഡ് വീണ്ടെടുക്കുമെന്ന പ്രതീക്ഷകളെ ശക്തിപ്പെടുത്തും. എന്നാൽ കുറഞ്ഞ സെയിൽസ് കണക്കുകൾ ലാഭക്ഷമതയെയും ഗ്രാമീണ ഉപഭോഗത്തെയും കുറിച്ചുള്ള ആശങ്കകൾക്ക വഴിവെയ്ക്കും.
യു.എസ് ഡാറ്റ
യുഎസിലെ ഷട്ട്ഡൗണിന് ശേഷം ഫെഡറൽ ഏജൻസികൾ കണക്കുകൾ പുറത്തുവിടുന്നത് ഡിസംബർ മാസത്തിൽ പുനരാരംഭിക്കും. ബുധനാഴ്ച നവംബറിലെ എഡിപി ദേശിയ തൊഴിൽ കണക്ക് പുറത്തുവരും. വെള്ളായാഴ്ച സെപ്റ്റംബറിലെ വ്യക്തിഗത ഉപഭോക്തൃ ചെലവുകൾ പുറത്തുവരും. ഷട്ട്ഡൗൺ കാരണം വൈകിയ കണക്കാക്കാണിത്. പലിശ നിരക്കിനെ സ്വാധീനിക്കുന്ന ഡാറ്റ വിപണിയിൽ ചലനമുണ്ടാക്കും.
ഇന്ത്യ-യുഎസ് വ്യാപാര കരാർ
ഡിസംബറിൽ യു.എസുമായുള്ള വ്യാപാര കരാർ അന്തിമാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പ്രശ്നങ്ങളുള്ള മിക്ക കാര്യങ്ങളും പരിഹരിച്ചു കഴിഞ്ഞു എന്ന് വ്യാപാര സെക്രട്ടറി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തുന്ന ചർച്ചകൾ നടന്നായി പുരോഗമിക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നവംബർ ആദ്യം വ്യക്തമാക്കിയിരുന്നു. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഓഗസ്റ്റ് മുതൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് യു.എസ് 50 ശതമാനം തീരുവ ആണ് ഈടാക്കുന്നത്.
വിദേശ നിക്ഷേപകർ
ഇന്ത്യൻ വിപണിയിൽ ആഭ്യന്തര നിക്ഷേപകരുടെ വാങ്ങലും വിദേശ നിക്ഷേപകരുടെ വിൽപ്പനയും തുടരുകയാണ്. നവംബർ 28 വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 3796 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ 4148 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങി.
More From GoodReturns

LTIMindtree Q1 ഫലം: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ? ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ടാർഗെറ്റ് വിലകൾ

ഹാപ്പി സ്റ്റീൽസ്, ദേവ്സൺ കാറ്റലിസ്റ്റ് ഐപിഒകൾ ഇന്ന് തുടങ്ങുന്നു; നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

എച്ച്സിഎൽ ടെക് ഫലം വരുന്നു; ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് നിർണ്ണായകം; ടിസിഎസ് ഫലവും ഗിഫ്റ്റ് നിഫ്റ്റിയും വിപണിയെ എങ്ങോട്ട് നയിക്കും?

ടിസിഎസ് ഒന്നാം പാദ ഫലം: ബ്രോക്കറേജ് റിപ്പോർട്ടുകൾക്ക് പിന്നിലെ രഹസ്യം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഡിമാർട്ട് ഓഹരികളിൽ ഇടിവ്: ഒന്നാം പാദ ഫലങ്ങൾക്ക് പിന്നാലെ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവില അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

5 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

ജൂലൈ 15-ന് ഐആർസിടിസിയുടെ പുതിയ വെബ് പോർട്ടൽ; ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications