ധനകാര്യ ഓഹരികൾ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുടെ നേട്ടത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 13 ലക്ഷം കോടി രൂപയുടെ വിപണി മൂലധനം മറികടന്ന ആദ്യ ഇന്ത്യൻ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ് ഉയർന്നു. സെൻസെക്സ് 269 പോയിന്റ് ഉയർന്ന് 38,140 ൽ എത്തി. നിഫ്റ്റി 83 പോയിന്റ് ഉയർന്ന് 11,215ൽ ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്‌കാപ്പ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ ഒരു ശതമാനം വീതം നേട്ടം കൈവരിച്ചു.
മേഖല സൂചികകളിൽ ഫാർമ സൂചിക 1.5 ശതമാനം വർധനവ് രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോയ്ക്ക് 1.3 ശതമാനം വർധനവുണ്ടായി. നിഫ്റ്റി ബാങ്ക് ഒരു ശതമാനം ഉയർന്നു. നിഫ്റ്റി ഫിൻ സർവീസസ്, നിഫ്റ്റി മെറ്റൽ എന്നിവയും 0.8 ശതമാനം വീതം മുന്നേറി. ഐഷർ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ആർഐഎൽ, ടെക് മഹീന്ദ്ര, എസ്‌ബിഐ എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ.

സ്‌പെഷ്യാലിറ്റി കെമിക്കൽസ് നിർമാതാക്കളായ റോസാരി ബയോടെക് ഓഹരികൾ 670 രൂപ വരെ ഉയർന്നു. 425 രൂപയുടെ ഇഷ്യു വിലയിൽ നിന്ന് 58 ശതമാനം വർധനയാണ് റോസാരി ബയോടെക് വ്യാഴാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ അരങ്ങേറ്റം കുറിച്ചപ്പോൾ തന്നെ നേടിയത്.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
