ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങൾ ലോകത്തെ മുഴുവനും ആഞ്ഞുകുലുക്കി. അതിനാൽ തന്നെ നിലവിൽ അമേരിക്കയും മറ്റ് ലോക രാജ്യങ്ങളും തമ്മിൽ വ്യാപാര യുദ്ധം തുടരുന്നു. ഓരോ രാജ്യങ്ങളിലും ട്രംപിൻ്റെ താരിഫ് നീക്കം അമേരിക്കയെ സാമ്പത്തിക മാന്ദ്യത്തിലേക്കും വഴിയൊരുക്കുന്നു. ആഗോളതലത്തിലെ പ്രതിസന്ധികൾ നിക്ഷേപകർക്കിടയിൽ ഭീതി പടർത്തിയതിനാൽ ഏപ്രിൽ 4 വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണി കനത്ത നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 50 സൂചിക 1.49 ശതമാനം താഴ്ന്ന് 22,904.45 പോയിന്റിൽ ക്ലോസ് ചെയ്തു. ബിഎസ്‌ഇ സെൻസെക്സ് സൂചിക 1.22 ശതമാനം ഇടിഞ്ഞ് 75,364.69 ൽ ക്ലോസ് ചെയ്തു. ഇന്ന് ഇന്ത്യൻ വിപണിയിൽ എന്തു സംഭവിക്കും? നിക്ഷേപകരെല്ലാം വിപണിയിലെ മാറ്റങ്ങൾക്കായി കാത്തിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ എന്ന പോലെ കഴിഞ്ഞ വ്യാപാര ദിനത്തിൽ യു.എസ് വിപണിക്കും തകർച്ച തന്നെയായിരുന്നു.
ചൈനയുടെ തിരിച്ചടി, യുഎസ് വിപണിയും തകർന്നു.....
ഡൊണാൾഡ് ട്രംപ് ചൈനക്ക് എതിരെ ശക്തമായ താരിഫ് ചുമത്തിയതിനു പിന്നാലെ ചൈനയും തിരിച്ചടിച്ചു. യുഎസ് ചരക്കുകളുടെ ഇറക്കുമതിക്ക് ചൈന 34% അധിക താരിഫ് ചുമത്തി. ഇതോടെ ഏപ്രിൽ 4 വെള്ളിയാഴ്ച യുഎസ് ഓഹരി വിപണി തകർന്നു വീണു. കോവിഡ്-19ന് ശേഷമുള്ള ഏറ്റവും മോശം വ്യാപാര തകർച്ചയായിരുന്നു ഇത്.
എസ് ആന്റ് പി 500 ഏകദേശം 5.97% ഇടിഞ്ഞ് 5,074.08 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഇത് മുൻ ക്ലോസിംഗിനെ അപേക്ഷിച്ച് വളരെ താഴെയാണ്.
ഇന്നത്തെ ഓഹരി വിപണിയിൽ പല കയറ്റിറക്കങ്ങൾ സംഭവിക്കും. വിപണി വിദഗ്ദരുടെ അഭിപ്രായത്തിൽ ഇന്ന് വാങ്ങാവുന്ന ഓഹരികൾ ഏതെല്ലാം? അറിയണ്ടേ?... ഇന്ന് വാങ്ങാവുന്ന 7 മികച്ച ഓഹരികൾ ഇവിടെയുണ്ട്.. നിങ്ങൾ ഏത് സ്റ്റോക്കുകൾ തിരഞ്ഞെടുക്കും?

1. അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസ് ലിമിറ്റഡ്
ഈ ഓഹരികൾ ഒരു ഷെയറിന് 6,714.55 രൂപ എന്ന നിലയിൽ വാങ്ങാവുന്നതാണ്. ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് മികച്ച വളർച്ചയിലൂടെ മുന്നോട്ട് കുതിച്ച ഓഹരികളാണ് ഇത്. നിക്ഷേപകർക്കിടയിൽ ഈ വളർച്ച ശക്തമായ വാങ്ങൽ താൽപ്പര്യം വർദ്ധിപ്പിക്കും. 7,193 രൂപ എന്ന നിലയിലാണ് ഈ ഓഹരിയുടെ ലക്ഷ്യ വില. എന്നാൽ അപകട സാധ്യത ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് 6,487 രൂപ എന്ന നിരക്കിൽ സ്റ്റോപ്പ്-ലോസ് നിശ്ചയിച്ചിട്ടുണ്ട്. അനുകൂലമായ മാറ്റങ്ങളും നിലവിലുള്ള വിപണി സാഹചര്യങ്ങളും പരിശോധിച്ചാൽ അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസ് ലിമിറ്റഡ് ഓഹരികൾ വാങ്ങാവുന്ന ഏറ്റവും മികച്ച തിരഞ്ഞെടുപ്പാവുന്നു.
2. മാരിക്കോ ലിമിറ്റഡ്:
മാരിക്കോ ലിമിറ്റഡ് ഓഹരികൾ നിങ്ങൾക്ക് 677.3 രൂപ എന്ന നിരക്കിൽ വാങ്ങാവുന്നതാണ്. സമീപകാലത്തെ വ്യാപാരങ്ങളിൽ ഏറ്റവും താഴ്ന്ന നിരക്കുകളിലായിരുന്നുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവായിരുന്നു ഈ ഓഹരികൾ കാഴ്ച വെച്ചത്. 20-ദിവസം, 50-ദിവസം, 100-ദിവസം, 200-ദിവസം എക്‌സ്‌പോണൻഷ്യൽ മൂവിംഗ് ആവറേജുകൾക്ക് മുകളിലാണ് ഈ ഓഹരികൾ വ്യാപാരം നടത്തുന്നത്. ഇത് ഓഹരികളുടെ ഒരു വളർച്ചയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
നിലവിലെ മാറ്റങ്ങൾ അനുസരിച്ച് 725 രൂപ എന്ന ഹ്രസ്വകാല ലക്ഷ്യത്തിലേക്ക് ഈ ഓഹരികൾ ഉയർന്നേക്കാം. എന്നാൽ അപ്രതീക്ഷിത വിപണി സാഹചര്യങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ 653 രൂപയിലാണ് സ്റ്റോപ്പ്-ലോസ് നിർദ്ദേശിക്കുന്നത്.
3. ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് :
ഒരു ഷെയറിന് 1,335 രൂപ എന്ന നിലവാരത്തിലാണ് ഈ ഓഹരികൾ വാങ്ങാൻ സാധിക്കുന്നത്. നിലവിലെ ഓഹരികളിൽ കുത്തനെ ഉയർച്ച സംഭവിച്ചാൽ അല്ലെങ്കിൽ വിപണിയിൽ ഒരു പോസിറ്റീവ് വളർച്ച നേരിട്ടാൽ ഓഹരിയുടെ ലക്ഷ്യ വിലയായി കണക്കാക്കിയത് 1,365 രൂപയാണ്. അതേ സമയം 1,290 രൂപ സ്റ്റോപ്പ് ലോസ് വിലയും നിശ്ചയിച്ചിട്ടുണ്ട്.
4. ആക്സിസ് ബാങ്ക് ലിമിറ്റഡ്:
ഈ ഓഹരികൾ സമീപകാലത്ത് തുടർച്ചയായ ഒരു പോസിറ്റീവ് പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഒരു ഓഹരിക്ക് 1,090 രൂപ എന്ന നിരക്കിലാണ് വാങ്ങൽ വില നിശ്ചയിച്ചിട്ടുള്ളത്. ഓഹരികളിലെ ഈ ഉയർച്ച മൂലം ലക്ഷ്യ വിലയായി 1,130 രൂപ കണക്കാക്കിയിരിക്കുന്നു. എന്നാൽ വിപണിയിലെ അപകട സാധ്യതയും പരിഗണിക്കുമ്പോൾ 1,060 രൂപയിലാണ് സ്റ്റോപ്പ് ലോസ് നിശ്ചയിച്ചത്. വിപണിയിൽ തകർച്ച നേരിടുമ്പോൾ ഈ നിരക്ക് ഉപകാരപ്രദമാവും.
5. ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡ് :
ഓഹരിയുടെ ഹ്രസ്വകാല ട്രെൻഡ് അനുസരിച്ച് ശക്തമായ വളർച്ചയാണ് പ്രകടമാവുന്നത്. അതിനാൽ നിലവിൽ നിക്ഷേപകർക്ക് വാങ്ങാവുന്ന മികച്ച ഓഹരികളിലൊന്നാണ് ഈ ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡ് ഓഹരികൾ. നിലവിൽ ഈ ഓഹരിയുടെ വിപണി വില 350-360 രൂപ നിരക്കിലാണ്. എന്നാൽ ഓഹരിയുടെ ലക്ഷ്യ വില 385 രൂപയാണ്. വിപണിയിലെ വളർച്ചക്ക് അനുസരിച്ച് ഈ നിലയിലേക്ക് ഓഹരി വില ഉയരാനും സാധ്യതയുണ്ട്. എന്നാൽ 335 രൂപയിലാണ് സ്റ്റോപ്പ് ലോസ് നിശ്ചയിച്ചത്.
6. ടൂറിസം ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് :
ഈ ഓഹരികൾ നിലവിൽ വാങ്ങാവുന്ന സ്റ്റോക്കുകളാണ്. നിലവിൽ 178.80 രൂപക്ക് ഈ ഓഹരികൾ വാങ്ങാം. എന്നാൽ വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ഓഹരിയുടെ ലക്ഷ്യ വില 190 രൂപയിലാണ് നിശ്ചയിച്ചത്. എങ്കിലും 174 രൂപയിലാണ് സ്റ്റോപ്പ് ലോസ്.
7. ഗുജറാത്ത് അംബുജ എക്സ്പോർട്ട്സ് ലിമിറ്റഡ് :
ഈ ഓഹരികൾ നിലവിൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇപ്പോൾ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ 116.50 രൂപക്കാണ് ഒരു ഓഹരിയുടെ വിലയായി കണക്കാക്കുന്നത്. എന്നാൽ 122 രൂപയാണ് ഓഹരിയുടെ ലക്ഷ്യ വില എന്നതും ശ്രദ്ധേയം. അതേ സമയം സ്റ്റോപ്പ് ലോസ് നിശ്ചയിച്ചത് 114 രൂപക്കാണ്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
