വിപണിയില്‍ നഷ്ടക്കഥ തുടരുന്നു. പ്രധാന സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടം രേഖപ്പെടുത്തി വ്യാപാരം അവസാനിപ്പിച്ചു. റിസര്‍വ് ബാങ്കിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനം നാളെ പുറത്തുവരാനുള്ള സാഹചര്യത്തില്‍ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതും ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരുന്നതിന്റെ ആശങ്കയും ആഗോള വിപണികളിലെ മന്ദതയുമൊക്കെയാണ് ആഭ്യന്തര വിപണിയേയും പിന്നോട്ടടിച്ചത്. നിഫ്റ്റി 16,450-നും താഴെയാണ് ക്ലോസ് ചെയ്തത്.
അതേസമയം എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി-50, 153 പോയിന്റ് നഷ്ടമാക്കി 16,416-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്സ് 568 പോയിന്റ് ഇടിഞ്ഞ് 55,107-ലും ക്ലോസ് ചെയ്തു. ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ നിഫ്റ്റിയുടെ കൂടിയ നിലവാരം 16,487-ലും കുറഞ്ഞ നിലവാരം 16,347-ലും രേഖപ്പെടുത്തി.
100 പോയിന്റ് താഴ്ന്ന് വ്യാപാരം ആരംഭിച്ച സൂചിക ഒരു ഘട്ടത്തിലും നേട്ടത്തിലേക്ക് എത്തിയില്ല. ഓപ്പണിങ് നിലവാരത്തില്‍ നിന്നും പിന്നീട് കുടതല്‍ തകര്‍ച്ച നേരിട്ടെങ്കിലും താഴ്ന്ന നിലവാരത്തില്‍ ചെറിയ തോതില്‍ നിക്ഷേപ പിന്തുണയെത്തിയതോടെ നഷ്ടം ഭാഗികമായി കുറച്ചു കൊണ്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടെ എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി ബാങ്ക് 314 പോയിന്റ് നഷ്ടത്തോടെ 34,996-ലും ഇന്നത്തെ വ്യാപാരം നിര്‍ത്തി.
ടെക്നിക്കല്‍ റിപ്പോര്‍ട്ട്
നിഫ്റ്റിയില്‍ 'കരടി'കള്‍ പിടിമുറുക്കാനുള്ള ശ്രമം ഊര്‍ജിതമാക്കുന്നതിനാണ് ഇന്ന് വിപണി സാക്ഷ്യംവഹിച്ചത്. എങ്കിലും സൂചികയുടെ നിര്‍ണായക സപ്പോര്‍ട്ട് മേഖലയിലേക്ക് വീണപ്പോള്‍ (16,400- 16,350) പിന്തുണ ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും നാളെ പുറത്തുവരുന്ന പലിശ നിരക്ക് സംബന്ധിച്ച റിസര്‍വ് ബാങ്ക് തീരുമാനമായിരിക്കും സമീപ ഭാവിയിലേക്കുള്ള വിപണിയുടെ ഗതി നിര്‍ണയിക്കുക. നിലവില്‍ തൊട്ടടുത്ത പ്രതിരോധ മേഖല 16,600- 16,800 നിലവാരത്തിലാണ്. നിഫ്റ്റി ദിനാന്ത്യത്തില്‍ 16,350-ന് താഴെ നിര്‍ത്തിയാല്‍ ഇപ്പോഴുള്ള ആവേശം കെട്ടടങ്ങിയേക്കും.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
- തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നഷ്ടത്തോടെ നിഫ്റ്റി 16,500-നും താഴെയെത്തി. 1 ശതമാനത്തോളം നഷ്ടവും രേഖപ്പെടുത്തി.
- കഴിഞ്ഞ 4 ദിവസത്തില്‍ 3 തവണയും ബാങ്ക് നിഫ്റ്റി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സൂചിക 35,000-നും താഴെയെത്തി.
- നിഫ്റ്റി സ്മോള്‍ കാപ് & മിഡ് കാപ് സൂചിക കഴിഞ്ഞ 3 ദിവസത്തില്‍ 2 ശതമാനത്തിലേറെ നഷ്ടം നേരിട്ടു.
- അതേസമയം നിഫ്റ്റി എനര്‍ജി സൂചിക 1 ശതമാനത്തിലേറെ മുന്നേറി.
- പൊതുമേഖല സ്ഥാപനങ്ങളുടെ സൂചികയും 2 ദിവസത്തെ തിരിച്ചടികള്‍ക്ക് ശേഷം 1 ശതമാനത്തിലേറെ മുന്നേറി.
- നിഫ്റ്റി റിയാല്‍റ്റി സൂചിക 3 ദിവസത്തില്‍ 3 ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി.
- നിഫ്റ്റി മീഡിയ സൂചിക കഴിഞ്ഞ 3 ദിവസവും 1 ശതമാനത്തിലേറെ വീതം ഇടിഞ്ഞു.
എന്‍എസ്ഇയില്‍ ചൊവ്വാഴ്ച വ്യാപാരത്തിനിടെ 17 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 56 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്കും വീണു. ഇന്നത്തെ വ്യാപാരത്തില്‍ എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 2 എണ്ണം മാത്രം നേട്ടത്തിലും ബാക്കി 13 എണ്ണവും നഷ്ടത്തിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. നിഫ്റ്റി ഓട്ടോ, ഓയില്‍ & ഗ്യാസ് സൂചികകളാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. 2 ശതമാനത്തിലേറെ ഇടിഞ്ഞ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികയാണ് ഏറ്റവും തിരിച്ചടി നേരിട്ടത്.
അതേസമയം ചൊവ്വാഴ്ച എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,143 ഓഹരികളില്‍ 696 എണ്ണം മാത്രമാണ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. 1,367 ഓഹരികള്‍ നഷ്ടത്തിലും 80 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താനാകാതെയും വ്യാപാരം പൂര്‍ത്തിയാക്കി. ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.51-ലേക്ക് താഴ്ന്നു. ഇന്നലെ ഈ അനുപാതം 0.63 നിലവാരത്തിലായിരുന്നു നിന്നത്. ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടം വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍ 1.10 ശതമാനം വര്‍ധിച്ച് 20.43-ലേക്ക് ഉയര്‍ന്നു.
നേട്ടം:- നിഫ്റ്റി-50 സൂചികയുടെ ഓഹരികളില്‍ ഒഎന്‍ജിസി 4.84 %, എന്‍ടിപിസി 1.48 %, കോള്‍ ഇന്ത്യ 1.36 %, മാരുതി സുസൂക്കി 1.35 %, ഹീറോ മോട്ടോ കോര്‍പ് 1.00 % വീതവും നേട്ടത്തില്‍ ക്ലോസ് ചെയ്തു.
നഷ്ടം:- നിഫ്റ്റി സൂചികയിലെ ഓഹരികളില്‍ ടൈറ്റന് -4.48 %, യുപിഎല്‍ -4.40 %, ഡോ. റെഡ്ഡീസ് -3.85 %, ബ്രിട്ടാണിയ -3.16 %, എല്‍&ടി -3.07 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ -3.05 % വീതവും നഷ്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
