ഇടിവ് തുടരുന്നു; നിഫ്റ്റി 15,700-നും താഴെയെത്തി; നാളെ നിര്‍ണായകം; എല്ലാ കണ്ണും അമേരിക്കയില്‍

തുടര്‍ച്ചയായ നാലാം ദിവസവും വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റിയില്‍ 40 പോയിന്റ് താഴ്ന്ന് 15,692-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്‌സില്‍ 152 പോയിന്റ് ഇടിഞ്ഞ് 52,541-ലും ബുധനാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി. ക്ലോസിങ് അടിസ്ഥാനത്തിൽ സൂചികകളുടെ ഈ വര്‍ഷത്തെ താഴ്ന്ന നിലാവരമാണിത്. അതേസമയം എന്‍എസ്ഇയുടെ ബാങ്കിംഗ് സൂചികയായ ബാങ്ക് നിഫ്റ്റി നേരിയ നേട്ടത്തോടെയും (+28 പോയിന്റ്) ക്ലോസ് ചെയ്തു.

വ്യാപാരം

ഇന്ന് രാവിലെ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ വ്യാപാരം പുരോഗമിക്കവേ നഷ്ടത്തിലേക്ക് വഴുതിമാറി. പലിശ നിരക്ക് വര്‍ധന സംബന്ധിച്ച അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ തീരുമാനം ഇന്ന് വൈകിട്ട് പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതോടെയാണ് വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാതിരുന്നത്. കടുത്ത വില്‍പന സമ്മര്‍ദം ഇന്നത്തെ വ്യാപാരത്തിനിടെ ഉണ്ടായില്ലെന്നതും ശ്രദ്ധേയം.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തിനു ശേഷം ഒന്നുകില്‍ 15,500-നും താഴെയോ അല്ലെങ്കില്‍ 15,880-ന് മുകളിലോ വ്യാഴാഴ്ചത്തെ വ്യാപാരം പുനരാരംഭിക്കാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 7 എണ്ണം നേട്ടത്തിലും 8 സൂചികകള്‍ നഷ്ടത്തിലുമാണ് ഇന്നു വ്യാപാരം അവസാനിപ്പിച്ചത്. കാര്യമായ മുന്നേറ്റം പ്രകടമാകാതിരുന്ന വ്യാപാര ദിനത്തില്‍ 0.92 ശതമാനം വര്‍ധനയോടെ ഓട്ടോ വിഭാഗം സൂചികയാണ് മുന്നിട്ടു നിന്നത്. പിന്നാലെ നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം സൂചികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു.

അതേസമയം കാര്യമായ തിരിച്ചടിയും ദൃശ്യമാകാതിരുന്ന വ്യാപാരത്തിനൊടുവില്‍ എഫ്എംസിജി, മീഡിയ, ഐടി, മെറ്റല്‍, പിഎസ്‌യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയാല്‍റ്റി, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ 0.72- 0.10 ശതമാനം നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

ബുധനാഴ്ച

എന്‍സ്ഇയില്‍ ബുധനാഴ്ച വ്യാപാരം ചെയ്യപ്പെട്ട ആകെ 2,141 ഓഹരികളില്‍ 1,094 എണ്ണം നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബാക്കിയുള്ളവയില്‍ 953 ഓഹരികള്‍ നഷ്ടത്തോടെയും 94 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താനാകാതെയും വ്യാപാരം അവസാനിപ്പിച്ചു. ആകെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.15-ലേക്ക് ഉയര്‍ന്നു. ഇത് വിപണിയില്‍ 'കാള'കളുടെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.79 ശതമാനമായിരുന്നു.

ഇതിനിടെ 13 ഓഹരികള്‍ 52 ആഴ്ചക്കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 80 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു. 101 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 57 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം നിര്‍ത്തിയത്.

നേട്ടം:-
  • നേട്ടം:- നിഫ്റ്റി സൂചികയിലെ ഓഹരികളില്‍ ബജാജ് ഫിന്‍സെര്‍വ് 4.22 %, ബജാജ് ഫൈനാന്‍സ് 2.22 %, ടാറ്റ മോട്ടോര്‍സ് 1.93 %, ഹീറോ മോട്ടോ കോര്‍പ് 1.93 %, ഗ്രാസിം ഇന്‍ഡസ്ട്രീസ് 1.73 %, ഡിവീസ് ലാബ് 1.66 %, ടാറ്റ സ്റ്റീല്‍ 1.62 % വീതവും മുന്നേറ്റം രേഖപ്പെടുത്തി.
  • നഷ്ടം:- നിഫ്റ്റി സൂചികയിലെ ഓഹരികളില്‍ ഒഎന്‍ജിസി -3.17 %, എന്‍ടിപിസി -2.05 %, ഇന്‍ഫോസിസ് -1.34 %, റിലയന്‍സ് -1.23 %, വിപ്രോ -1.22 %, കോള്‍ ഇന്ത്യ -1.01 %, ടെക് മഹീന്ദ്ര -1.00 % വീതവും നഷ്ടം കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X