ഡെറിവേറ്റീവ് വിഭാഗത്തിലെ മാസ കോണ്‍ട്രാക്ടുകളുടെ എക്സ്പയറി ദിനത്തില്‍ നേരിട്ട ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ പ്രധാന സൂചികകള്‍ കാര്യമായ മാറ്റങ്ങളില്ലാതെ വ്യാപാരം പൂര്‍ത്തിയാക്കി. നിഫ്റ്റി 19 പോയിന്റ് നഷ്ടത്തോടെ 15,780-ലും സെന്‍സെക്സ് 8 പോയിന്റ് മാത്രം താഴ്ന്ന് 53,019-ലും ക്ലോസ് ചെയ്തു.
നേരിയ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച സൂചികകള്‍ പിന്നീട് നേട്ടത്തിന്റെ പാതിയിലേക്ക് മാറിയിരുന്നെങ്കിലും ഉച്ചയോടെ ആഗോള വിപണികള്‍ ചുവപ്പണിഞ്ഞതിന്റെ ചുവടു പിടിച്ച് സൂചികകള്‍ വീണ്ടും താഴേക്കിറങ്ങുകയായിരുന്നു. ഡോളറിനെതിരായ വിനിമയത്തില്‍ രൂപ ഇന്നും പുതിയ താഴ്ന്ന നിലവാരം (78.97) രേഖപ്പെടുത്തി.
വിപണി ജൂണില്‍
- 2020 മാര്‍ച്ച് മാസത്തിനു ശേഷം ഏറ്റവും തിരിച്ചടി നേരിട്ട മാസം.
- 80 ശതമാനം നിഫ്റ്റി സൂചികയിലെ ഓഹരികളും തിരുത്തല്‍ നേരിട്ടു.
- നിഫ്റ്റി സൂചികയിലെ ഓഹരികളില്‍ മഹീന്ദ്ര & മഹീന്ദ്ര, മാരുതി എന്നീ ഓഹരികള്‍ 6 ശതമാനത്തോളം ഉയര്‍ന്ന് നേട്ടക്കണക്കില്‍ മുന്നിലെത്തി.
- 2021 നവംബറിനു ശേഷം ബാങ്ക് നിഫ്റ്റി സൂചികയില്‍ നേരിട്ട കനത്ത തിരിച്ചടി. 6 ശതമാനത്തോളം നഷ്ടം നേരിട്ടു.
- ഓട്ടോ സൂചിക ഒഴികെ ബാക്കിയെല്ലാ ഓഹരി വിഭാഗം സൂചികകളും ജൂണില്‍ നഷ്ടം കുറിച്ചു.
- നിഫ്റ്റി ഓട്ടോ സൂചിക തുടര്‍ച്ചയായ മൂന്നാം മാസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു.
- നിഫ്റ്റി മെറ്റല്‍ സൂചികയാണ് ഏറ്റവും നഷ്ടം നേരിട്ടത്. ഈമാസം 12 ശതമാനമാണ് ഇടിഞ്ഞത്.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) വ്യാഴാഴ്ച ട്രേഡ് ചെയ്യപ്പെട്ട ആകെ 2,127 ഓഹരികളില്‍ 763 എണ്ണം മാത്രമാണ് നേട്ടത്തോടെ ക്ലോസ് ചെയ്തത്. ബാക്കി 1,295 ഓഹരികളും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ ഓഹരികളുടെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.59-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.67 നിരക്കിലായിരുന്നു.
വിപണിയില്‍ 'ബുള്ളു'കള്‍ക്കെതിരെ 'ബെയറു'കള്‍ ആധിപത്യം നേടുന്നുവെന്നാണ് എഡി റേഷ്യോ തുടര്‍ച്ചയായി താഴ്ന്നു നില്‍ക്കുന്നതിലൂടെ പ്രകടമാകുന്നത്. അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് നിരക്കുകളിൽ ഇന്നു കാര്യമായ മാറ്റമൊന്നും രേഖപ്പെടുത്താതെ 21.84 നിലവാരത്തില്‍ ക്ലോസ് ചെയ്തു.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 4 എണ്ണം വര്‍ധന രേഖപ്പെടുത്തിയും ബാക്കിയുള്ള 11 സൂചികകള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് 25/50, പ്രൈവറ്റ് ബാങ്ക് ഓഹരി വിഭാഗം സൂചികകളാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. അതേസമയം നിഫ്റ്റി ഓട്ടോ, ഐടി, മെറ്റല്‍, പിഎസ്യു ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ 1- 1.99 ശതമാനം നഷ്ടം നേരിട്ടു.
അതുപോലെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മിഡ് കാപ്-100 സൂചികയും സ്മോള്‍ കാപ്-100 സൂചികയും യഥാക്രമം -0.82 %, -0.46 % വീതവും നഷ്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. ഇന്ന് എന്‍എസ്ഇയില്‍ വ്യാപാരം ചെയ്യപ്പെട്ട 81 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 50 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ട് നിലവാരത്തിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതിനിടെ 19 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് മുന്നേറിയപ്പോള്‍ 34 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന വിലനിലവാരത്തിലേക്കും പതിച്ചു.
നിഫ്റ്റി-50 സൂചികയിലെ 13 ഓഹരികള്‍ നേട്ടത്തിലും 36 ഓഹരികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു.
- നേട്ടം:- ആക്സിസ് ബാങ്ക് -1.49 %, എസ്ബിഐ 1.42 %, ഡിവീസ് ലാബ് 1.30 %, ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ് 1.08 %, എച്ച്ഡിഎഫ്സി ലൈഫ് 1.06 %, കൊട്ടക് മഹീന്ദ്ര ബാങ്ക് 1.06 % വീതം മുന്നേറ്റം രേഖപ്പെടുത്തി.
- നഷ്ടം:- സിപ്ല -3.55 %, ഐഷര്‍ മോട്ടോര്‍ -3.55 %, ബിപിസിഎല്‍ -2.78 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ -2.58 %, ശ്രീ സിമന്റ് -2.50 %, കോള്‍ ഇന്ത്യ -2.41 % വീതവും നഷ്ടം കുറിച്ചു.
More From GoodReturns

ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യത; പ്രമുഖ കമ്പനികളുടെ പുതിയ റേറ്റിംഗുകൾ പുറത്ത്

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications