നാല് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം വിപണി നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും ഉച്ചയോടെ പ്രധാന സൂചികകളില്‍ മുന്നേറ്റം ദൃശ്യമായി. ഇതോടെ ആരംഭത്തില്‍ ഇന്നത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തിയ സൂചികകള്‍ അവസാനിപ്പിച്ചത് ഈ ദിവസത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപവും എന്നത് ശ്രദ്ധേയമായി. നിഫ്റ്റി നിര്‍ണായകമായ 16,400-ന് മുകളില്‍ ക്ലോസ് ചെയ്തത് ആശ്വാസമായി.
എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി-50, 121 പോയിന്റ് നേട്ടത്തില്‍ 16,478-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 428 പോയിന്റ് മുന്നേറി 55,320-ലും ക്ലോസ് ചെയ്തു. വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ നിഫ്റ്റിയുടെ ഉയര്‍ന്ന നിലവാരം 16,492-ലും താഴ്ന്ന നിലവാരം 16,243-ലും കുറിച്ചു. ഇതിനിടെ എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ പ്രധാന സൂചികയായ നിഫ്റ്റി ബാങ്ക് 139 പോയിന്റ് ഉയര്‍ന്ന് 35,085-ലും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം എല്‍ഐസി ഓഹരികളില്‍ ഇന്നും ഇടിവ് തുടര്‍ന്നു. ഓഹരി 2 ശതമാനത്തിലേറെ ഇടിഞ്ഞ് 721.60 രൂപയിലാണ് ക്ലോസ് ചെയ്തത്.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ 2,136 ഓഹരികളില്‍ 1,115 എണ്ണം മുന്നേറിയപ്പോള്‍ 945 എണ്ണം നഷ്ടത്തിലേക്കും വീണു. ഇതോടെ ഓഹരികളുടെ നേട്ടവും കോട്ടവും തമ്മിലുള്ള (എഡി റേഷ്യോ) അനുപാതം 1.18-ലേക്ക് ഉയര്‍ന്നു. 4 ദിവസങ്ങള്‍ക്കു ശേഷമാണ് എഡി റേഷ്യോ 1-ന് മുകളിലേക്ക് ഉയരുന്നത്. അതേസമയം എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 2 എണ്ണം മാത്രമാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. മെറ്റല്‍, പിഎസ്യു ബാങ്ക് സൂചികകളാണ് നഷ്ടം രേഖപ്പെടുത്തിയത്. ഓയില്‍ & ഗ്യാസ്, ഫാര്‍മ, ഹെല്‍ത്ത്കെയര്‍ സൂചികകള്‍ 1 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി.
വിപണിയിലെ ചാഞ്ചാട്ടം വെളിവാക്കുന്ന വിക്സ് നിരക്കുകള്‍ ഇന്ന് 3.51 ശതമാനം ഇടിഞ്ഞ് 19.14-ലേക്ക് താഴ്ന്നതു ശ്രദ്ധേയമായി. വ്യാഴാഴ്ച നടന്ന വ്യാപാരത്തില്‍ 18 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചപ്പോള്‍ 44 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. വില്‍ക്കാനാരും തയ്യാറാകാത്തതിനാല്‍ 90 ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍ വ്യാപാരം അവസാനിപ്പിച്ചിച്ചു. അതുപോലെ വാങ്ങാനാരും ഇല്ലാത്തതിനാല്‍ 53 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും വ്യാപാരം നിര്‍ത്തി.
- നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ ഡോ. റെഡ്ഡീസ് ലാബ് 3 %, ബിപിസില്‍ 2.81 %, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2.64 %, ഐഷര്‍ മോട്ടോര്‍ 2.63 %, ബജാജ് ഓട്ടോ 2.12 %, ഭാരതി എയര്‍ടെല്‍ 2.07 %, എസ്ബിഐ ലൈഫ് 2.02 % വീതവും നേട്ടമുണ്ടാക്കി.
- നഷ്ടം:- നിഫ്റ്റി സൂചികയിലെ ഓഹരികളില്‍ ടാറ്റ സ്റ്റീല്‍ -4.18 %, ശ്രീ സിമന്റ്സ് -1.96 %, ഗ്രാസിം -1.60 %, ടാറ്റ മോട്ടോര്‍സ് -1.56 %, എന്‍ടിപിസി -1.05 %, അള്‍ട്രാടെക് സിമന്റ് -1.03 % വീതവം നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
