രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം വിപണി നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. വന്‍ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും അതിവേഗം സൂചികകള്‍ കരകയറി. ആഗോള ഘടകങ്ങള്‍ പ്രതികൂലമായതിനെ തുടര്‍ന്ന് വിപണിയില്‍ കനത്ത ചാഞ്ചാട്ടം പ്രകടമായിരുന്നു.
സെന്‍സെക്സ് സൂചികയില്‍ 1000-ലധികം പോയിന്റ് ചാഞ്ചാട്ടമാണ് ഇന്നത്തെ വ്യാപാരത്തിനിടെ ദൃശ്യമായത്. എന്നിരുന്നാലും നേട്ടം കൈവിടാതെ വ്യാപാരം അവസാനിപ്പിക്കാന്‍ സൂചികകള്‍ക്ക് സാധിച്ചു. ഓട്ടോ, ബാങ്കിംഗ്, മെറ്റല്‍ വിഭാഗം ഓഹരികളിലെ മുന്നേറ്റമാണ് വിപണിക്ക് പിന്‍ബലമേകിയത്. അതേസമയം ഐടി ഓഹരികളിലെ ഇടിവ് സൂചികകളില്‍ സമ്മര്‍ദം സൃഷ്ടിച്ചു. ഒടുവില്‍ നിഫ്റ്റി 87 പോയിന്റ് ഉയര്‍ന്ന് 17,577-ലും സെന്‍സെക്സ് 257 പോയിന്റ് നേട്ടത്തിലും ക്ലോസ് ചെയ്തു.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
ഗ്യാപ് ഡൗണിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും നിഫ്റ്റി സൂചിക 20-ഡിഎംഎ നിലവാരത്തില്‍ നിന്നും പിന്തുണ സ്വീകരിച്ചാണ് കരകയറിയത്. ഇതോടെ സൂചികയുടെ ദിവസ ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടു. അതേസമയം നിഫ്റ്റിക്ക് 17,500 നിലവാരത്തിന് മുകളില്‍ തുടരുന്നിടത്തോളം ഈ പുള്‍ബാക്ക് റാലി തുടരും. 17,700/ 17,750 നിലവാരത്തില്‍ തൊട്ടടുത്ത പ്രതിരോധം പ്രതീക്ഷിക്കാം. അതേസമയം നാളെ 17,500 നിലവാരം കാത്തുസൂക്ഷിക്കാനായില്ലെങ്കില് 17,350/ 17,300 നിലവാരങ്ങളിലേക്ക് തിരുത്തപ്പെടാം.
ഇന്നത്തെ മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം ചെയ്യപ്പെട്ട 2,148 ഓഹരികളില്‍ 1,204 എണ്ണവും നേട്ടത്തോടെ ക്ലോസ് ചെയ്തപ്പോള്‍ 607 ഓഹരികള്‍ നഷ്ടത്തിലും ചൊവ്വാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി. ഇതിനിടെ 53 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 20 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു. അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകളില്‍ ഇന്നു കാര്യമായ മാറ്റമൊന്നും ഇല്ലാതെ 19.05 നിലവാരത്തില്‍ ക്ലോസ് ചെയ്തു.
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ നിഫ്റ്റി ഐടി സൂചികയൊഴികെ ബാക്കിയെല്ലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2.34 ശതമാനം മുന്നേറിയ പിഎസ്യു ബാങ്ക് സൂചിക നേട്ടക്കണത്തില് മുന്നിലെത്തി. അതുപോലെ നിഫ്റ്റി ബാങ്ക്, ഓട്ടോ, മെറ്റല്‍, പ്രൈവറ്റ് ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ 1 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കി. സമാനമായി എന്‍എസ്ഇ മിഡ് കാപ്-100, സ്മോള്‍ കാപ്-100 സൂചികകളും 1 ശതമാനത്തിലേറെ നേട്ടം കൈവരിച്ചു.
നിഫ്റ്റി-50 സൂചികയിലെ 42 ഓഹരികള്‍ നേട്ടത്തോടെയും 8 എണ്ണം നഷ്ടത്തിലും ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കി.
- നേട്ടം-: എം & എം 4.10 %, ഐഷര്‍ മോട്ടോര്‍സ് 3.17 %, ബജാജ് ഫിന്‍സേര്‍വ് 3.01 %, ടൈറ്റന് കമ്പനി 2.75 %, ടാറ്റ സ്റ്റീല്‍ 2.71 %, ഹിന്‍ഡാല്‍കോ 2.51 % വീതവും നേട്ടത്തില്‍ ക്ലോസ് ചെയ്തു.
- നഷ്ടം-: ഇന്‍ഫോസിസ് -1.74 %, ടിസിഎസ് -1.59 %, ഡിവീസ് ലാബ് -1.33 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ -1.21 %, എച്ച്സിഎല്‍ ടെക് -0.98 % , ടെക് മഹീന്ദ്ര -0.81 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications