ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വിപണി വീണ്ടും നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. ക്രൂഡ് ഓയില്‍ വിലയിലെ ഇടിവും മണ്‍സൂണ്‍ മഴയില്‍ പുരോഗതിയുണ്ടെന്ന റിപ്പോര്‍ട്ടും തിരുത്തല്‍ നേരിട്ട ഓഹരികളിലെ നിക്ഷേപ താത്പര്യവും ആഗോള വിപണികള്‍ നേട്ടത്തില്‍ നിന്നതും തുണച്ചപ്പോള്‍ സൂചികകളും മുന്നേറുകയായിരുന്നു.
വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ പ്രധാന സൂചികകളായ നിഫ്റ്റി 143 പോയിന്റ് ഉയര്‍ന്ന് 15,556-ലും സെന്‍സെക്സ് 443 പോയിന്റ് വര്‍ധിച്ച് 52,266-ലും ക്ലോസ് ചെയ്തു. ഓട്ടോ വിഭാഗം ഓഹരികള്‍ 7 ശതമാനം വരെ മുന്നേറി. ഐടി ഓഹരികളും ശക്തമായ പ്രകടനം കാഴ്ചവെച്ചു. മിഡ് കാപ്, സ്മോള്‍ കാപ് സൂചികകളും ഒരു ശതമാനത്തിലേറെ മുന്നേറി. അതേസമയം, 90 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 62 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും ക്ലോസ് ചെയ്തു.
വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് നിരക്കുകള്‍ ഇന്നും 2 ശതമാനത്തോളം ഇടിഞ്ഞ് 20.88-ലേക്ക് താഴ്ന്നു. അതേസമയം നിഫ്റ്റിയുടെ 15,670- 15,700 നിലവാരങ്ങളില്‍ പ്രതിരോധം ശക്തമാണ്. ഇന്ന് രാവിലെ 15,670 മേഖലയിലേക്ക് നിഫ്റ്റി വന്നപ്പോള്‍ ശക്തമായ വില്പന സമ്മര്‍ദം നേരിട്ട് ചുവപ്പിന്റെ പാതയിലേക്ക് വീണെങ്കിലും വൈകാതെ കരകയറാന്‍ സാധിച്ചത് നേട്ടമായി.
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ ഒരെണ്ണം ഒഴികെ ബാക്കിയുള്ളവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 0.43 ശതമാനം താഴ്ന്ന ഓയില്‍ & ഗ്യാസ് വിഭാഗം സൂചിക മാത്രമാണ് ഇന്ന് നഷ്ടത്തിലായത്. അതേസമയം ഓട്ടോ വിഭാഗം ഓഹരികളില്‍ ശക്തമായ മുന്നേറ്റം പ്രകടമായി. 4 ശതമാനത്തിലേറെയാണ് ഓട്ടോ വിഭാഗം സൂചിക ഉയര്‍ന്നത്. ഐടി സൂചിക 2 ശതമാനത്തോളം ഉയര്‍ന്നു. മീഡിയ, ഫാര്‍മ, റിയാല്‍റ്റി, ഹെല്‍ത്ത്കെയര്‍ വിഭാഗം സൂചികകള്‍ 1.5 ശതമാനത്തിലേറെയും നേട്ടം കരസ്ഥമാക്കി.
എന്‍സ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,135 ഓഹരികളില്‍ 1,426 എണ്ണവും നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. 629 ഓഹരികള്‍ നഷ്ടത്തോടെയും 80 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താനാകാതെയും വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ ഓഹരികളുടെ എഡി അനുപാതം 2.27 നിരക്കിലേക്ക് ഇന്നു ഉയര്‍ന്നു. ഇതിനിടെ 6 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലയിലേക്ക് എത്തിയപ്പോള്‍ 84 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു.
- നേട്ടം:- നിഫ്റ്റി-50 ഓഹരികളില്‍ മാരുതി 6.65 %, ഹീറോ മോട്ടോ കോര്‍പ് 6.08 %, ഐഷര്‍ മോട്ടോര്‍സ് 5.87 %, മഹീന്ദ്ര & മഹീന്ദ്ര 4.49 %, ബജാജ് ഓട്ടോ 3.97 %, ടാറ്റ മോട്ടോര്‍സ് 3.57 %, ഏഷ്യന്‍ പെയിന്റ്സ് 3.36 % വീതവും നേട്ടം കുറിച്ചു.
- നഷ്ടം:- നിഫ്റ്റി ഓഹരികളില്‍ റിലയന്‍സ് -1.46 %, പവര്‍ ഗ്രിഡ് കോര്പറേഷന് -1.19 %, കോള്‍ ഇന്ത്യ -1.12 %, എന്‍ടിപിസി -1.05 %, ഗ്രാസിം ഇന്‍ഡസ്ട്രീസ് -0.53 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
