ഓഹരി വിപണി ഇന്ന്; ഓട്ടോ ഓഹരികൾക്ക് മുന്നേറ്റം, ഭാരതി ഇൻഫ്രാടെൽ ഓഹരി വില കുതിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 11550 ന് മുകളിൽ ഉയർന്നു. 09:16ന് സെൻസെക്സ് 142.73 പോയിൻറ് അഥവാ 0.37 ശതമാനം ഉയർന്ന് 39228.76 ൽ എത്തി. നിഫ്റ്റി 47.20 പോയിൻറ് അഥവാ 0.41 ശതമാനം ഉയർന്ന് 11582.20 ൽ എത്തി. 774 ഓഹരികൾ രാവിലെ മുന്നേറിയപ്പോൾ, 280 ഓഹരികൾ ഇടിഞ്ഞു, 52 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

 

എൽടി, എം ആൻഡ് എം, ബജാജ് ഓട്ടോ, മാരുതി, ഒൻജിസി, ടൈറ്റാൻ എന്നിവയാണ് ബിഎസ്ഇ സെൻസെക്സിൽ ഇന്ന് മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികൾ. ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, റിലയൻസ്, പവർഗ്രിഡ്, എച്ച്സിഎൽ ടെക് എന്നിവയാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തുന്ന ഓഹരികൾ.

സെൻസെക്സ് 200 പോയിൻറ് ഉയർന്നു, നിഫ്റ്റി 11,600 ന് മുകളിൽ; എല്ലാ മേഖലകളും നേട്ടത്തിൽ

ഓഹരി വിപണി ഇന്ന്; ഓട്ടോ ഓഹരികൾക്ക് മുന്നേറ്റം, ഭാരതി ഇൻഫ്രാടെൽ ഓഹരി വില കുതിക്കുന്നു

ടാറ്റാ മോട്ടോഴ്‌സ്, മദർസൺ സുമി, അശോക് ലെയ്‌ലാൻഡ്, ഓട്ടോ ഇൻഡക്‌സ് എന്നിവയുടെ നേട്ടത്തിൽ ഓട്ടോ ഓഹരികൾ ഒരു ശതമാനം ഉയർന്നു. ഭാരതി ഇൻഫ്രാടെൽ, യു‌പി‌എൽ, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ.

യുഎസ് ഡോളർ ഒറ്റരാത്രികൊണ്ട് ശക്തിപ്പെട്ടു. യുഎസ് ഡോളറിനെതിരെ രൂപ 73.21 ൽ ആരംഭിച്ചു. ബുധനാഴ്ച ഇത് 73.03 ആയിരുന്നു. 10 വർഷത്തെ സർക്കാർ ബോണ്ടിന്റെ വരുമാനം 5.897 ശതമാനമായി. ബുധനാഴ്ച ഇത് 5.942 ശതമാനമായിരുന്നു.

ഓഹരി വിപണിയിൽ ഇന്ന് നഷ്ടം, നിഫ്റ്റി 11,400 ന് താഴെ; ഒ‌എൻ‌ജി‌സി, സീ എന്നിവയ്ക്ക് കനത്ത ഇടിവ്

English summary

Stock market today; Auto stocks rise, Bharti Infratel share price rise | ഓഹരി വിപണി ഇന്ന്; ഓട്ടോ ഓഹരികൾക്ക് മുന്നേറ്റം, ഭാരതി ഇൻഫ്രാടെൽ ഓഹരി വില കുതിക്കുന്നു

Indian indices opened higher today. The Nifty rose above 11550. Read in malayalam.
Story first published: Thursday, September 3, 2020, 10:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X