യുഎസ് ഫെഡറൽ മീറ്റിംഗ് ഫലത്തിനായി കാത്തിരിക്കുന്ന ആഗോള, ആഭ്യന്തര നിക്ഷേപകരെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇന്ന് കാര്യമായ നേട്ടങ്ങളില്ലാതെ വ്യാപാരം ആരംഭിച്ചു. ഓപ്പണിംഗ് ബെല്ലിൽ എൻഎസ്‌ഇ നിഫ്റ്റി 11 പോയിന്റ് നേടി 11,533 മാർക്കിലെത്തി. ബിഎസ്‌ഇ സെൻസെക്സ് 49 പോയിൻറ് ഉയർന്ന് 39,094ലെത്തി. ബാങ്ക് നിഫ്റ്റി 30 പോയിന്റ് താഴ്ന്ന് 22,437 ലെവലിൽ എത്തി.
നേട്ടവും നഷ്ടവും
ലക്ഷ്മി വിലാസ് ബാങ്ക്, സ്റ്റെർലൈറ്റ് ടെക്നോളജീസ്, അദാനി എന്റർപ്രൈസസ്, ആദിത്യ ബിർള ഫാഷൻ, അപ്പോളോ ഹോസ്പിറ്റൽസ്, അരബിന്ദോ ഫാർമ, ബയോകോൺ, ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ് എന്നിവയുടെ ഓഹരികൾ ഇന്ന് ഓപ്പണിംഗ് ബെല്ലിൽ മുൻതൂക്കം നേടിയ ഓഹരികളിൽ ഉൾപ്പെടുന്നു. മെട്രോപോളിസ് ഹെൽത്ത് കെയർ, ഓറിയൻറ് ഇലക്ട്രിക്, മിൻഡ കോർപ്പറേഷൻ എന്നിവയ്ക്കാണ് അതിരാവിലെ നടന്ന വ്യാപാര സെഷനിൽ വലിയ നഷ്ടം നേരിട്ടത്.
ഓട്ടോ ഓഹരികൾ
ഓട്ടോ ഓഹരികൾ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നുണ്ട്. ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില രാവിലെ 2.36 ശതമാനം ഉയർന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരികൾ 2.88 ശതമാനവും ടിവിഎസ് മോട്ടോർ ഓഹരികൾ 1.90 ശതമാനവും, മദർസൺ സുമി സിസ്റ്റംസ് ഓഹരി 1.61 ശതമാനവും, ഹീറോ മോട്ടോകോർപ്പ് ഓഹരികൾ 1.66 ശതമാനവും ഉയർന്നു. ബജാജാ ഓട്ടോ ഓഹരി വില 2.59 ശതമാനം ഉയർന്നു.
ഏഷ്യൻ - ആഗോള വിപണികൾ
ഏഷ്യയിലെ പ്രധാന ഓഹരി സൂചികകളിൽ ജാപ്പനീസ് നിക്കി 225 0.17 ശതമാനവും ഹാംഗ് സെങ് 0.31 ശതമാനവും കോസ്പി 0.15 ശതമാനവും ഷാങ്ഹായ് സൂചിക 0.24 ശതമാനവും ഉയർന്നു. വാൾസ്ട്രീറ്റിൽ ഇന്നലെ ഡോവ് ജോൺസ് 0.01 ശതമാനവും നാസ്ഡാക്ക് 1.21 ശതമാനവും സ്മോൾ ക്യാപ് 2000 0.03 ശതമാനവും എസ് ആന്റ് പി 500 0.52 ശതമാനവും ഉയർന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
