ചാഞ്ചാട്ടം തുടരുന്നു; സെന്‍സെക്‌സില്‍ 98 പോയിന്റ് നഷ്ടം; ബാങ്ക്, ഐടി ഓഹരികളില്‍ തിരിച്ചടി

വിപണിയിലെ നഷ്ടക്കഥ തുടരുന്നു. ആഴ്ചക്കാലയളവിലെ ഇന്‍ഡക്‌സ് ഓപ്ഷനുകളുടെ എക്‌സ്പയറി ദിനം കൂടിയായ ഇന്ന്, വിപണിയില്‍ നേരിട്ട കടുത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നിഫ്റ്റി 28 പോയിന്റ് താഴ്ന്ന് 15,939-ലും സെന്‍സെക്‌സ് 98 പോയിന്റ് നഷ്ടത്തില്‍ 53,416-ലും വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായാ നാലാം ദിവസമാണ് പ്രധാന സൂചികകള്‍ നഷ്ടം രേഖപ്പെടുത്തുന്നത്.

നിഫ്റ്റി സൂചിക

ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും കൂടുതല്‍ മുന്നേറാനാകാതെ 16,070 നിലവാരത്തില്‍ നിന്നും നേരിട്ട വില്‍പന സമ്മര്‍ദത്തില്‍ നിഫ്റ്റി സൂചിക താഴേക്ക് പതിച്ചു. എങ്കിലും ഉച്ചയ്ക്കു ശേഷം വിപണി നഷ്ടം കുറയ്ക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയതോടെ കേവലം 14 പോയിന്റ് താഴ്ന്ന് ക്ലോസ് ചെയ്യാന്‍ നിഫ്റ്റി സൂചികയ്ക്ക് കഴിഞ്ഞു. ഓയില്‍ കമ്പനികള്‍ക്ക് അടുത്തിടെ ഏര്‍പ്പെടുത്തിയ അധിക നികുതി കുറയ്ക്കുന്ന കാര്യം നാളെ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്ന വാര്‍ത്ത റിലയന്‍സ് ഓഹരിയെ ഉയര്‍ത്തിയതും സൂചികയുടെ നഷ്ടം കുറയ്ക്കാന്‍ സഹായിച്ചു.

ആഗോള വിപണി

ആഗോള വിപണികളിലെ തിരിച്ചടിയാണ് ആഭ്യന്തര വിപണിയേയും പിടിച്ചുലച്ചത്. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന നിരക്കില്‍ പുറത്തുവന്ന അമേരിക്കയിലെ പണപ്പെരുപ്പ നിരക്കാണ് ആഗോള വിപണികളെ സമ്മര്‍ദത്തിലാഴ്ത്തിയത്. പണപ്പെരുപ്പം ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനാല്‍ മാസാവസാനം ചേരുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ 75 അടിസ്ഥാന പോയിന്റ് നിരക്കു വര്‍ധനയെങ്കിലും ഉണ്ടാകാമെന്ന ആശങ്കയാണ് വിപണികളെ പിന്നോട്ടടിച്ചത്.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ട്രേഡ് ചെയ്യപ്പെട്ട ആകെ 2,131 ഓഹരികളില്‍ 625 എണ്ണം നേട്ടത്തോടെയും 1,210 ഓഹരികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു. ഇതോടെ ആകെ ഓഹരികളിലെ മുന്നേറ്റവും ഇടിവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.57-ലേക്ക് താഴ്ന്നു. ഇന്നലെ എഡി റേഷ്യോ 0.95 നിരക്കിലായിരുന്നു. അതേസമയം വിപണി ഇന്നു അസ്ഥിരമായിരുന്നിട്ടും ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന ഇന്ത്യാ വിക്സ് നിരക്ക് 1 ശതമാനത്തോളം താഴ്ന്ന് 18.34 നിലവാരത്തില്‍ തുടര്‍ന്നത് ശ്രദ്ധേയമായി.

എന്‍എസ്ഇ

എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 5 എണ്ണം നേട്ടത്തോടെയും 10 എണ്ണം നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. 1.34 ശതമാനം ഉയര്‍ന്ന ഓയില്‍ & ഗ്യാസ് വിഭാഗം സൂചികയാണ് ഇന്നത്തെ നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. സമാനമായി ഫാര്‍മ, ഹെല്‍ത്ത്കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓട്ടോ വിഭാഗം സൂചികകളും നേട്ടം കുറിച്ചു.

എന്നാല്‍ 2.21 ശതമാനം ഇടിഞ്ഞ പിഎസ്യു ബാങ്ക്, 1.58 ശതമാനം നഷ്ടമാക്കി ഐടി സൂചികയും കൂടുതല്‍ തിരിച്ചടിയേറ്റു. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പ്രൈവറ്റ് ബാങ്ക്, റിയാല്‍റ്റി, എഫ്എംസിജി, മീഡിയ തുടങ്ങിയ സൂചികകളും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

മിഡ് കാപ് സൂചിക

അതേസമയം വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ എന്‍എസ്ഇയിലെ മിഡ് കാപ് സൂചിക നേരിയ നഷ്ടത്തോടെയും സ്മോള്‍ കാപ് വിഭാഗം സൂചിക 1 ശതമാനത്തിലധികം ഇടിവ് നേരിട്ടും ക്ലോസ് ചെയ്തു. ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 20 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വിലനിലവാരം രേഖപ്പെടുത്തിയപ്പോള്‍ 33 ഓഹരികള്‍ താഴ്ന്ന നിലവാരവും കുറിച്ചു. ഇതിനിടെ 77 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 56 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ട് നിലവാരത്തിലുമാണ് ഇന്ന് വ്യാപാരം നിര്‍ത്തിയത്.

നിഫ്റ്റി-50

നിഫ്റ്റി-50 സൂചികയില്‍ 23 ഓഹരികള്‍ നേട്ടത്തിലും 27 എണ്ണം നഷ്ടത്തോടെയും വ്യാഴാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി.

  • നേട്ടം-: സണ്‍ ഫാര്‍മ 2.60 %, ഒഎന്‍ജിസി 2.25 %, ഡോ. റെഡ്ഡീസ് 1.88 %, കൊട്ടക് മഹീന്ദ്ര ബാങ്ക് 1.64 %, മാരുതി സുസൂക്കി 1.43 %, മഹീന്ദ്ര & മഹീന്ദ്ര 1.26 % വീതവും നേട്ടം രേഖപ്പെടുത്തി.
  • നഷ്ടം-: ആക്‌സിസ് ബാങ്ക് -1.62 %, എച്ച്‌സിഎല്‍ ടെക്‌നോളജീസ് -1.59 %, ഹീറോ മോട്ടോ കോര്‍പ് -1.49 %, ടെക് മഹീന്ദ്ര -1.33 %, എസ്ബിഐ -1.27 %, ഡിവീസ് ലാബ് -1.25 % വീതം നഷ്ടവും കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X