ഇന്നത്തെ ഓഹരി വിപണി കുതിച്ചുയരുമോ? ഇന്ന് വാങ്ങാനും വിൽക്കാവുന്നതുമായ മികച്ച 8 ഓഹരികൾ ഇതാ...

യുഎസ്- ചൈന താരിഫ് യുദ്ധം ശക്തിയാർജ്ജിച്ചതിനെ തുടർന്ന് കഴിഞ്ഞ സെഷനിൽ ആഭ്യന്തര ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞിരുന്നു. ബി‌എസ്‌ഇ സെൻസെക്സ് 379.93 പോയിന്റ് അഥവാ 0.51 ശതമാനം ഇടിഞ്ഞ് 73,847.15 ൽ ക്ലോസ് ചെയ്തു. എൻ‌എസ്‌ഇ നിഫ്റ്റി 136.70 പോയിന്റ് അഥവാ 0.61 ശതമാനം ഇടിഞ്ഞ് 22,399.15 ലെത്തി. കാര്യമായ പ്രതീക്ഷകളൊന്നും തന്നെ ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഉണ്ടായിരുന്നില്ല.

കഴിഞ്ഞ വ്യാപാര ദിനത്തിൽ നഷ്ടങ്ങൾ സംഭവിച്ചെങ്കിലും ഇന്ന് വിവിധ ഓഹരികളിൽ നിക്ഷേപിച്ചാൽ ഭാവിയിൽ ലാഭം ഉറപ്പാക്കാം. ഇന്ന് വാങ്ങാവുന്ന ഓഹരികളെ കുറിച്ച് ചോയ്‌സ് ബ്രോക്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ, ആനന്ദ് രതിയിലെ ടെക്‌നിക്കൽ റിസർച്ച് സീനിയർ മാനേജർ ഗണേഷ് ഡോംഗ്രെ, പ്രഭുദാസ് ലില്ലാദറിലെ ടെക്‌നിക്കൽ റിസർച്ച് സീനിയർ മാനേജർ ഷിജു കൂത്തുപാലക്കൽ എന്നിവർ നിർദ്ദേശിച്ചു. ഓരോന്നും അറിയാം...

സുമീത് ബഗാഡിയ നിർദ്ദേശിച്ച ഓഹരികൾ....

1. മാക്സ് ഹെൽത്ത്കെയർ ഇൻസ്റ്റിറ്റ്യൂട്ട്

മാക്സ് ഹെൽത്ത്കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഈ ഓഹരിയിലൂടെ ​ഗണ്യമായ വളർച്ചയാണ് കാണാൻ സാധിക്കുന്നത്. അവസാനത്തെ വ്യാപാര ദിനം ഓഹരി വില 1124.65 രൂപയിലാണ് ക്ലോസ് ചെയ്തത്. മാത്രമല്ല ഈ ഓഹരിയിൽ ശക്തമായ വാങ്ങൽ താൽപ്പര്യം ഉയരുന്നുണ്ട്. അതാണ് തുടർച്ചയായ നേട്ടങ്ങൾക്ക് കാരണമാവുന്നത്. അതിനാൽ നിക്ഷേപകർക്ക് ഏറ്റവും മികച്ച ഓപ്ഷനായിരിക്കും ഈ ഓഹരി.

വില ഉയരുന്നതോടെ വോളിയത്തിലെ കുതിച്ചുചാട്ടം ശക്തമായ വാങ്ങൽ താൽപ്പര്യത്തെയും വ്യാപാരം കൂടുതൽ പോസിറ്റീവ് ലെവലിലേക്ക് ഉയരുന്നതിലേക്കും വഴിയൊരുക്കും. നിലവിലെ ഓഹരിയുടെ ട്രെൻഡ് അനുസരിച്ച് 1,200 രൂപ എന്ന ടാർ​ഗറ്റ് വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. 1,080 രൂപ സ്റ്റോപ്പ് ലോസോടെ ഈ ഓഹരി വാങ്ങാനും സാധിക്കും.

ഇന്നത്തെ ഓഹരി വിപണി കുതിച്ചുയരുമോ? ഇന്ന് വാങ്ങാനും വിൽക്കാവുന്നതുമായ മികച്ച 8 ഓഹരികൾ ഇതാ...

2. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പ് ലിമിറ്റഡ്

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് സമീപകാല വ്യാപാര സെഷനുകളിൽ അപ്രതീക്ഷിതമായ വളർച്ചയാണ് കാണിക്കുന്നത്. അവസാനത്തെ വ്യാപാര സെഷനിൽ ഒരു ഓഹരിക്ക് 379.30 രൂപ നിരക്കിലായിരുന്നു വ്യാപാരം നടന്നത്. സെഷനിൽ 2.75 ശതമാനം എന്ന നേരിയ ഉയർച്ചയും പ്രകടമായിരുന്നു. ഈ ഓഹരികൾ 350 - 360 രൂപ ലെവലിൽ ഒരു സ്ഥിരമായ ഉയർച്ച പ്രകടമാക്കുന്നുണ്ട്.

380- 385 രൂപ എന്ന നിരക്കിനു മുകളിലേക്ക് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പ് ലിമിറ്റഡ് ഓഹരികൾ തുടർന്നാൽ അത് വമ്പൻ ഉയർച്ചയിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല. ഈ കാരണത്താൽ ഓഹരികൾ 405 രൂപയിലേക്ക് ഉയരാനും സാധ്യത കൂടുതലാണ്. ഈ ഓഹരികളുടെ ടാർ​ഗറ്റ് വിലയും 405 രൂപയിലാണ് നിശ്ചയിച്ചിരിക്കുന്നത്. 365 രൂപയാണ് സ്റ്റോപ്പ് ലോസ്.

ഗണേഷ് ഡോംഗ്രെ നിർദ്ദേശിച്ച ഇന്ന് വാങ്ങാവുന്ന ഓഹരികൾ

3. അവന്യൂ സൂപ്പർമാർട്ട്സ് (ഡിമാർട്ട്)

ഓഹരിയുടെ ഹ്രസ്വകാല ട്രെൻഡ് അനുസരിച്ച് ഈ ഓഹരികൾക്ക് മികച്ച ഉയർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഈ ഓഹരിയുടെ വില ഏകദേശം 4,250 രൂപ വരെ ഉയരാൻ സാധ്യതയുണ്ട്. നിലവിൽ 4,140 രൂപയാണ് വിപണിയിലെ വില. 4,250 രൂപയാണ് ഈ ഓഹരിയുടെ ടാർ​ഗറ്റ് വില നിശ്ചയിച്ചിരിക്കുന്നത്. സ്റ്റോപ്പ്ലോസ് 4080 രൂപയുമാണ്.

4. യുണൈറ്റഡ് സ്പിരിറ്റ്സ്

ഓഹരിയുടെ സമീപകാല ട്രെൻഡ് പരിശോധിച്ചാൽ വലിയൊരു കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ വിപണി വില 1,450 രൂപയാണ്. ഇതിൽ നിന്നും വലിയൊരു ഉയർച്ചയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ നിക്ഷേപകർക്ക് വാങ്ങൽ താത്പര്യം ഉയരും. ഈ ഓഹരിയുടെ മൊത്തത്തിലുള്ള ട്രെൻഡ് അനുസരിച്ച് 1,520 രൂപ എന്ന ടാർ​ഗറ്റ് വിലയുണ്ട്. ഈ വിലയിലേക്ക് ഓഹരി കുതിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ സ്റ്റോപ്പ്ലോസ് 1390 രൂപയാണ്.

5. ഡിഎൽഎഫ്

നിലവിലെ വിപണി വില അനുസരിച്ച് ഡിഎൽഎഫ് ഓഹരി വില 613.05 രൂപയാണ്. ഓഹരി നിലവിൽ 590 രൂപ എന്ന ഒരു സ്റ്റോപ്പ് ലോസ് ലെവൽ നിലനിർത്തുന്നു. ഈ കാരണത്താൽ തന്നെ ഓഹരിയുടെ ടാർ​ഗറ്റ് വിലയായി നിശ്ചയിച്ചത് 640 രൂപയാണ്. കാരണം ഈ ഓഹരി വാങ്ങുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവാൻ സാധ്യതയുണ്ട്.

ഷിജു കൂത്തുപാലക്കലിൻ്റെ ഇന്നത്തെ ഇൻട്രാഡേ സ്റ്റോക്കുകൾ

6. ടോറന്റ് പവർ 

ഇന്നത്തെ ഇൻട്രാഡേ സെഷനിൽ വാങ്ങാവുന്ന മികച്ച ഓഹരിയാണ് ടോറൻ്റ് പവർ. ഇന്ന് കാര്യമായ പ്രകടനം കാഴ്ച വെച്ചാൽ വരും സെഷനുകളിലും കൂടുതൽ ഉയർച്ച സംഭവിക്കും. ഓഹരിയുടെ നിലവിലെ വില 1530 രൂപയാണ്. എന്നാൽ ടാർ​ഗറ്റ് വില 1600 രൂപയാണ്. ഈ വിലയിലേക്ക് ഉയരുമെങ്കിലും സ്റ്റോപ്പ് ലോസ് 1500 രൂപയാണ്.

7. BHEL (ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്)

ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് മികച്ച ഉയർച്ചയാണ് BHEL ഓഹരികൾക്ക് സാധിച്ചത്. നിലവിലെ ഓഹരി വില 212 രൂപയാണ്. ഈ ഉയർച്ച നിക്ഷേപകർക്കിടയിൽ വാങ്ങൽ താത്പര്യം വർ​ദ്ധിപ്പിക്കും. അതിനാൽ തന്നെ ഓഹരിയുടെ ടാർ​ഗറ്റ് വില 224 രൂപയാണ്. എങ്കിലും വിപണിയിലെ ചാഞ്ചാട്ടം അനുസരിച്ച് 207 രൂപയാണ് സ്റ്റോപ്പ്ലോസ് നിശ്ചയിച്ചിരിക്കുന്നത്.

8. ടൈറ്റൻ കമ്പനി

ഈ ഓഹരികൾ നിലവിൽ പോസിറ്റീവ് പ്രകടനമാണ് കാഴ്ച വെക്കുന്നത്. നിലവിലെ ഓഹരി വില 3174 രൂപയാണ്. എന്നാൽ വരും ദിവസങ്ങളിൽ ഇതിലും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഓഹരിയുടെ ടാർ​ഗറ്റ് വില 3280 രൂപയും സ്റ്റോപ്പ്ലോസ് 3120 രൂപയുമാണ്.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X