വിപണിയിലെ മുന്നേറ്റങ്ങള്‍ക്ക് താത്കാലിക വിരാമം. തുടര്‍ച്ചയായ ആറ് ദിവസത്തെ കുതിപ്പിനു ശേഷം നിക്ഷേപകര്‍ ഓട്ടോമൊബീല്‍, ഓയില്‍ & ഗ്യാസ്, ടെലികോം ഓഹരികളിലെ ലാഭമെടുപ്പിന് തുനിഞ്ഞതോടെ സൂചികകള്‍ നഷ്ടത്തിലേക്ക് വഴിമാറി. ബുള്ളുകളുമായി ഏറെനേരം ബലപരീക്ഷണം നടത്തിയതിനു ശേഷമാണ് ബെയറുകള്‍ കളം പിടിച്ചെടുത്തത്. ഇതോടെ നിഫ്റ്റി 88 പോയിന്റ് താഴ്ന്ന് 16,631-ലും സെന്‍സെക്സ് 306 പോയിന്റ് ഇടിഞ്ഞ് 55,766-ലും ക്ലോസ് ചെയ്തു.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ തിങ്കളാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ 2,179 ഓഹരികളില്‍ 719 എണ്ണം നേട്ടത്തിലും 1,130 ഓഹരികള്‍ നഷ്ടത്തിലുമാണ് നിര്‍ത്തിയത്. ഇതോടെ ആകെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.71-ലേക്ക് വീണ്ടും താഴ്ന്നു. കഴിഞ്ഞ വ്യാപാര ദിനത്തില്‍ എഡി അനുപാതം 1.13 നിരക്കിലായിരുന്നു. എഡി അനുപാതം ക്രമാനുഗതമായി താഴുന്നത് ബെയറുകള്‍ ആക്രമണം കടുപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നു.
ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന ഇന്ത്യാ വിക്സ് നിരക്കുകള്‍ ഇന്ന് 6 ശതമാനത്തിലേറെ ഉയര്‍ന്ന് 17.68-ലേക്ക് വര്‍ധിച്ചതും ശ്രദ്ധേയമായി.
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 2 എണ്ണം ഒഴികെ ബാക്കി സൂചികകള്‍ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഐടി 0.17 ശതമാനവും മെറ്റല്‍ സൂചിക 1.46 ശതമാനവും മുന്നേറി. അതേസമയം -1.67 ശതമാനം ഇടിഞ്ഞ നിഫ്റ്റി ഓട്ടോ സൂചികയ്ക്കാണ് കനത്ത തിരിച്ചടിയേറ്റത്. ഓയില്‍ & ഗ്യാസ്, ഫാര്‍മ വിഭാഗം സൂചികകളും ഒരു ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. രാവിലേ നേരിട്ട നഷ്ടം ഏറെക്കുറെ തിരിച്ചു പിടിച്ച ബാങ്ക് നിഫ്റ്റി സൂചികയും ശ്രദ്ധേയമായി.
കഴിഞ്ഞയാഴ്ച ഒന്നാം പാദഫലം പ്രസിദ്ധീകരിച്ച റിലയന്‍സ് ഓഹിരകളില്‍ ഇന്ന് ശക്തമായ തിരിച്ചടിയേറ്റു. കമ്പനിയുടെ ചരിത്രത്തിലെ മികച്ച പാദഫലമാണ് പുറത്തുവിട്ടതെങ്കിലും വിപണി പ്രതീക്ഷിച്ച തോതിലേക്ക് ഉയരാത്തതും സമീപ ഭാവിയില്‍ ആവശ്യകതയില്‍ ഇടിവുണ്ടായേക്കാമെന്ന സൂചനയുമാണ് തിരിച്ചടിക്ക് നിദാനം.
അതേസമയം, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇന്നത്തെ വ്യാപാരത്തിനിടെ 50 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 26 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു. ഇതിനിടെ വില്ക്കാന് ആരും തയ്യാറാകാത്തതിനാല്‍ 91 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും വാങ്ങാന്‍ ആരും സന്നദ്ധരാകാത്തതിനെ തുടര്‍ന്ന് 84 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 18 എണ്ണം നേട്ടത്തോടെയും 31 ഓഹരികള്‍ നഷ്ടത്തിലുമാണ് തിങ്കളാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്.
- നേട്ടം-ഃ-: ടാറ്റ സ്റ്റീല്‍ 3.06 %, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 1.94 %, കോള്‍ ഇന്ത്യ 1.73 %, ഹിന്‍ഡാല്‍കോ 1.53 %, അപ്പോളോ ഹോസ്പിറ്റല്‍സ് 1.40 %, ഏഷ്യന്‍ പെയിന്റ്സ് 1.32 % വീതവും മുന്നേറ്റം കാഴ്ചവെച്ചു.
- നഷ്ടം-ഃ-: മഹീന്ദ്ര & മഹീന്ദ്ര -3.99 %, റിലയന്‍സ് ഇന്‍ഡസ്ട്രീസ് -3.42 %, മാരുതി സുസൂക്കി -2.50 %, ഐഷര്‍ മോട്ടോര്‍സ് -2.21 %, ഒഎന്‍ജിസി -2.00 %, എസ്ബിഐ ലൈഫ് -1.97 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
