ധനകാര്യം, എഫ്എംസിജി, മെറ്റല്‍ തിളങ്ങി; നിഫ്റ്റി വീണ്ടും 18,000 മറികടന്നു; ഇനിയെന്ത്?

രാജ്യത്തിന്റെ സമ്പദ്ഘടനയെ കുറിച്ചുള്ള അനുകൂല സൂചനകളും വിദേശ നിക്ഷേപകര്‍ തുടര്‍യായി ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതിന്റേയും പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണി കുതിപ്പിന്റെ പാതയില്‍ മുന്നേറുന്നു. തുടര്‍ച്ചയായ നാലാം ദിവസം നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയതോടെ നിഫ്റ്റി സൂചിക, നിര്‍ണായകമായ 18,000 നിലവാരം മറികടന്നു.

ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി 134 പോയിന്റ് നേട്ടത്തോടെ 18,070-ലും സെന്‍സെക്‌സ് 456 പോയിന്റ് ഉയര്‍ന്ന് 60,571-ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റിയും 299 പോയിന്റ് മുന്നേറിയിട്ടുണ്ട്.

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

ഏറെ നിര്‍ണായകമായ 18,000 നിലവാരം മറികടന്നതോടെ നിഫ്റ്റി സൂചികയില്‍ അന്തര്‍ലീനമായിരിക്കുന്ന കുതിപ്പ് ഇനിയും തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്. സൂചികയുടെ സപ്പോര്‍ട്ട് നിലവാരം 17,900യ 17,875 മേഖലയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഈ നിലവാരം കാത്തുസൂക്ഷിക്കുന്നിടത്തോളം സൂചികയില്‍ കുതിപ്പ് തുടരാനാകും. നിലവില്‍ 18,100 നിലവാരമാണ് സൂചികയുടെ തൊട്ടടുത്ത പ്രതിരോധ കടമ്പ. ഇത് മറികടന്നാല്‍ നിഫ്റ്റി സൂചികയ്ക്ക് 18,400/ 18,500 നിലവാരങ്ങളിലേക്ക് മുന്നേറാനാകുമെന്നും എല്‍കെപി സെക്യൂരിറ്റീസ് വ്യക്തമാക്കി.

ബാങ്ക് നിഫ്റ്റിയില്‍ ഇനിയെന്ത് ?

ബാങ്ക് നിഫ്റ്റിയില്‍ ഇനിയെന്ത് ?

ബാങ്ക് നിഫ്റ്റി സൂചികയിലെ ബുള്ളിഷ് ട്രെന്‍ഡിന് ഇതുവരെ മങ്ങലേറ്റിട്ടില്ല. 40,000/ 39,800 നിലവാരങ്ങളിലെ ശക്തമായ സപ്പോര്‍ട്ട് മേഖല തകരാതിരിക്കുന്നിടത്തോളം സൂചികയിലെ ഓരോ തിരുത്തലും വാങ്ങിക്കാനുള്ള അവസരമാണെന്ന് എല്‍കെപി സെക്യൂരിറ്റീസ് സൂചിപ്പിച്ചു. 41,000 നിലവാരമാണ് സൂചികയുടെ തൊട്ടടുത്ത പ്രതിരോധ കടമ്പ. ഇത് മറികടന്നാല്‍ ബാങ്ക് നിഫ്റ്റിക്ക് 41,500/ 41,800 നിലവാരങ്ങളിലേക്ക് മുന്നേറാമെന്നും എല്‍കെപി സെക്യൂരിറ്റീസ് വ്യക്തമാക്കി.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

ചൊവ്വാഴ്ച നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,190 ഓഹരികളില്‍ 924 എണ്ണം മുന്നേറ്റത്തോടെയും 854 ഓഹരികള്‍ നഷ്ടം നേരിട്ടുമാണ് ക്ലോസ് ചെയ്തത്. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.14-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.64 നിലവാരത്തിലായിയിരുന്നു. നിക്ഷേപകര്‍ ചെറിയ തോതില്‍ ലാഭമെടുപ്പിന് മുതിര്‍ന്നതാണ് എഡി റേഷ്യോ താഴാന്‍ ഇടയാക്കിയത്.

അതേസമയം 125 ഓഹരികള്‍ ഇന്നു 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചപ്പോള്‍ 8 ഓഹരികള്‍ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി.

എന്‍എസ്ഇ

എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 4 എണ്ണം നഷ്ടം നേരിട്ടും 11 സൂചികകള്‍ നേട്ടത്തോടെയും ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കി. നിഫ്റ്റി ഐടി, ഓയില്‍ & ഗ്യാസ്, റിയാല്‍റ്റി, പിഎസ്‌യു ബാങ്ക് സൂചികകളാണ് നഷ്ടം നേരിട്ടത്. അതേസമയം 1.28 ശതമാനം മുന്നേറിയ നിഫ്റ്റി മെറ്റല്‍ സൂചികയാണ് നേട്ടക്കണക്കില്‍ ഒന്നാമതെത്തിയത്. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്എംസിജി സൂചികകള്‍ ഒരു ശതമാനത്തോളം നേട്ടം കുറിച്ചു.

അതേസമയം ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) സൂചിക ഇന്ന് 2.60 ശതമാനം തിരുത്തല്‍ നേരിട്ട് 17.47 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി-50

നിഫ്റ്റി-50 സൂചികയിലെ 34 ഓഹരികള്‍ നേട്ടത്തോടെയും 15 എണ്ണം നഷ്ടത്തിലുമാണ് ചൊവ്വാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത്.

നേട്ടം-: ബജാജ് ഫിന്‍സേര്‍വ് 4.74 %, ടാറ്റ കണ്‍സ്യൂമര്‍ 2.85 %, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 2.18 %, ബ്രിട്ടാണിയ 2.16 %, ഭാരതി എയര്‍ടെല്‍ 1.88 %, ടൈറ്റന്‍ കമ്പനി 1.57 % വീതവും നേട്ടം രേഖപ്പെടുത്തി.

നഷ്ടം-: ശ്രീ സിമന്റ് -0.85 %, സിപ്ല -0.72 %, ഐഷര്‍ മോട്ടോര്‍സ് -0.54 %, ഡിവീസ് ലാബ് -0.53 %, ബിപിസിഎല്‍ -0.47 %, ടെക് മഹീന്ദ്ര -0.35 % വീതവും നഷ്ടം രേഖപ്പെടുത്തി.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X