ആഭ്യന്തര ഓഹരി വിപണിയില്‍ തെളിയുന്ന ശുഭാപ്തി വിശ്വാസത്തില്‍ പ്രധാന സൂചികകള്‍ നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. രണ്ട് ദിവസത്തെ തിരിച്ചടികള്‍ക്കു ശേഷമാണ് പ്രധാന സൂചികകള്‍ ഒരു ശതമാനത്തോളം നേട്ടത്തില്‍ ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത്. നിഫ്റ്റി 174 പോയിന്റ് വര്‍ധിച്ച് 17,798-ലും സെന്‍സെക്സ് 659 പോയിന്റ് കുതിച്ചുയര്‍ന്ന് 59,688-ലും ക്ലോസ് ചെയ്തു.
നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ആദ്യഘട്ടത്തില്‍ നേരിയ പരിധിക്കുള്ളില്‍ സൂചിക തളച്ചിടപ്പെട്ടു. എന്നാല്‍ ആഗോള വിപണികള്‍ സ്ഥിരതയാര്ജിച്ചതിന്റെ പിന്‍ബലത്തില്‍ സൂചികകള്‍ മുന്നേറുകയായിരുന്നു. ബാങ്കിംഗ്, ഐടി ഓഹരികളില്‍ ഉണര്‍വ് ദൃശ്യമായിരുന്നു. അതേസമയം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ശക്തമായ തിരുത്തല്‍ നേരിടുന്നതും വിദേശ നിക്ഷേപകര്‍ ഉത്സാഹപൂര്‍വം മടങ്ങിയെത്തുന്നതും ആഭ്യന്തര വിപണിക്ക് ഗുണകരമാകുന്നു.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
കഴിഞ്ഞ ദിവസം നിര്‍ണായകമായ 17,500 നിലവാരത്തില്‍ നിന്നും പിന്തുണയാര്ജിച്ച നിഫ്റ്റി സൂചിക മുന്നോട്ട് കുതിക്കുകയാണ്. ഇതോടെ 17,200- 18,000 നിലവാരങ്ങള്ക്കിടെയുള്ള സ്ഥിരതയാര്‍ജിക്കല്‍ പരിധിയുടെ മേല്‍ത്തട്ടിലേക്ക് സൂചികയെത്തിച്ചേര്ന്നു. സമീപകാല ഉയര്‍ന്ന നിലവാരമായ 17,777 അനായാസമാണ് സൂചിക മറികടന്നത്. ഇനി 18,000 നിലവാരത്തിലാണ് നിഫ്റ്റിയുടെ തൊട്ടടുത്ത പ്രതിരോധക്കടമ്പ. അതുപോലെ 17,650 നിലവാരത്തില്‍ പിന്തുണയും പ്രതീക്ഷിക്കാം.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
വ്യാഴാഴ്ച നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം ചെയ്യപ്പെട്ട 2,191 ഓഹരികളില്‍ 1,135 എണ്ണവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബാക്കിയുള്ളവയില്‍ 703 ഓഹരികളാണ് നഷ്ടം നേരിട്ടത്. ഇതോടെ എന്‍എസ്ഇ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.56 ആയി ഉയര്‍ന്നു.
ഇതിനിടെ 115 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 8 ഓഹരികള്‍ താഴ്ന്ന നിലവാരവും കുറിച്ചു. അതുപോലെ 141 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലും 31 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
ഇതിനിടെ എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 5 എണ്ണം നഷ്ടത്തോടെയും 10 സൂചികകള്‍ നേട്ടത്തിലും വ്യാപാരം പൂര്‍ത്തിയാക്കി. 2.51 ശതമാനം മുന്നേറിയ പിഎസ്യു ബാങ്ക് സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകള്‍ 1.5 ശതമാനത്തിലധികം നേട്ടവും കരസ്ഥമാക്കി. മെറ്റല്‍, റിയാല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകളാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്.
അതേസമയം ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകളില്‍ ഇന്ന് 5.5 ശതമാനം ഇടിവ് നേരിട്ട് 18.31-ല്‍ ക്ലോസ് ചെയ്തു.
നിഫ്റ്റി-50 സൂചികയിലെ 33 ഓഹരികള്‍ മുന്നേറ്റത്തോടെയും 16 എണ്ണം നഷ്ടം നേരിട്ടും വ്യാഴാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി.
നേട്ടം-: ശീ സിമന്റ് 4.84 %, ബിപിസിഎല്‍ 3.98 %, ആക്സിസ് ബാങ്ക് 3.47 %, ടെക് മഹീന്ദ്ര 3.24 %, ഐസിഐസിഐ ബാങ്ക് 2.67 %, എം & എം 2.38 % വീതവും മുന്നേറ്റത്തോടെ ക്ലോസ് ചെയ്തു.
നഷ്ടം-: ഹിന്‍ഡാല്‍കോ -2.97 %, ടാറ്റ സ്റ്റീല്‍ -1.53 %, കോള്‍ ഇന്ത്യ -1.17 %, എസ്ബിഐ ലൈഫ് -0.87 %, ടാറ്റ കണ്‍സ്യൂമര്‍ -0.87 %, ടാറ്റ മോട്ടോര്‍സ് -0.79 % വീതവും നഷ്ടവും രേഖപ്പെടുത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications