ചാഞ്ചാട്ടത്തിനൊടുവില്‍ വിപണിയില്‍ വീണ്ടും തിരിച്ചടി. ചൊവ്വാഴ്ച രാവിലെ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും വില്പന സമ്മര്‍ദത്തില്‍ പ്രധാന സൂചികകള്‍ വാടിവീണു. ഇന്നത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 200-ലധികം പോയിന്റ് നിഫ്റ്റിയില്‍ നഷ്ടമായി. ഒടുവില്‍ 25 പോയിന്റ് താഴ്ന്ന് 15,810-ലാണ് ക്ലോസ് ചെയ്തത്. സമാനമായി സെന്‍സെക്സ് 100 പോയിന്റ് ഇടിഞ്ഞ് 53,134-ലും ചൊവ്വാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി. ഇതിനിടെ ഡോളറിനെതിരായ വിനിമയ നിരക്കില്‍ രൂപ വീണ്ടും റെക്കോഡ് തകര്‍ച്ച നേരിട്ടു. ചൊവ്വാഴ്ച 79.35 രൂപയില്‍ പുതിയ താഴ്ന്ന നിലവാരം രേഖപ്പെടുത്തി.
ഇന്നലത്തെ ശക്തമായ ക്ലോസിങ്ങിന്റെ പിന്‍ബലത്തില്‍ സൂചികകള്‍ നേട്ടത്തോടെയാണ് ചൊവ്വാഴ്ചത്തെ വ്യാപാരം ആരംഭിച്ചതെങ്കിലും ആഗോള വിപണികള്‍ ദുര്‍ബലമായതോടെ നേട്ടം കൈവിട്ടു. കോര്‍പറേറ്റ് പാദഫലത്തിനു മുന്നോടിയായുള്ള ആശങ്കയും തിരിച്ചടിയായി. എന്നിരുന്നാലും നിഫ്റ്റി നിര്‍ണായകമായ ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരം നിലനിര്‍ത്തിയത് ശ്രദ്ധേയമായി. നിഫ്റ്റിക്ക് 15,800 നിലവാരം നിലനിര്‍ത്തുന്നിടത്തോളം മുന്നേറ്റത്തിനുള്ള സാധ്യതയും അവശേഷിക്കുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,150 ഓഹരികളില്‍ 1,053 എണ്ണവും മുന്നേറ്റം രേഖപ്പെടുത്തി. ബാക്കിയുള്ളവയില്‍ 1,025 ഓഹരികള്‍ നഷ്ടത്തോടയും 72 ഓഹരികളില്‍ മാറ്റമൊന്നും ഇല്ലാതെയും വ്യാപാരം പൂര്‍ത്തിയാക്കി. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.03-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.64 നിലവാരത്തിലായിരുന്നു. വിപണിയിലെ പോരാട്ടത്തില്‍ 'ബുള്ളു'കള്‍ പിടിച്ചു നില്‍ക്കുന്നുണ്ടെങ്കിലും ഒരിടവേളയ്ക്കു ശേഷം 'ബെയറുകള്‍' ആക്രമണം വര്‍ധിപ്പിക്കുന്നതിന്റെ സൂചനയാണ് എഡി അനുപാതം ഇടിയുന്നതിലൂടെ സൂചിപ്പിക്കുന്നത്.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 4 എണ്ണം നേട്ടത്തിലും 11 സൂചികകള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. മെറ്റല്‍, ഫാര്‍മ, ഹെല്‍ത്ത്കെയര്‍, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ 0.13% മുതല്‍ 0.34% വരെ നേട്ടത്തോടെ ക്ലോസ് ചെയ്തു. അതേസമയം ബാങ്ക് നിഫ്റ്റി, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മീഡിയ, പിഎസ്യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയാല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം ഓഹരി സൂചികകള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
ഇതിനിടെ വിപണിയില്‍ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് നിരക്കുകള്‍ ഇന്നും 1 ശതമാനത്തോളം താഴ്ന്നത് ശ്രദ്ധേയമായി. അതേസമയം ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ 26 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചപ്പോള്‍ 18 ഓഹരികള്‍ ഇക്കാലയളവിലെ താഴ്ന്ന വിലയും രേഖപ്പെടുത്തി. അതേസമയം 108 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 50 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി-50 സൂചികയിലെ 22 ഓഹരികള്‍ നേട്ടത്തോടെയും 28 എണ്ണം നഷ്ടത്തോടെയും വ്യാപാരം പൂര്‍ത്തിയാക്കി.
- നേട്ടം-: ശ്രീ സിമന്റ്സ് 1.72 %, പവര്‍ ഗ്രിഡ് 1.42 %, ബജാജ് ഫിന്‍സേര്‍വ് 1.24 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ 1.13 %, ഒഎന്‍ജിസി 1.11 %, അപ്പോളോ ഹോസ്പിറ്റല്‍സ് 1.11 %, ഹിന്‍ഡാല്‍കോ 1.06 % വീതവും ഉയര്‍ച്ച രേഖപ്പെടുത്തി.
- നഷ്ടം-: എച്ച്ഡിഎഫ്സി ലൈഫ് -1.81 %, ഐടിസി -1.76 %, വിപ്രോ -1.45 %, മാരുതി സുസൂക്കി -1.23 %, ബ്രിട്ടാണിയ -1.09 %, ആക്സിസ് ബാങ്ക് -1.08 % വീതവും നഷ്ടം കുറിച്ചു.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications