തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. ടെക്നോളജി, മെറ്റല്‍ ഓഹരികളിലെ മുന്നേറ്റമാണ് കുതിപ്പിന് പിന്‍ബലമേകിയത്. പ്രധാന സൂചികകളായ നിഫ്റ്റി 133 പോയിന്റ് ഉയര്‍ന്ന് 15,830-ലും സെന്‍സെക്സ് 433 പോയിന്റ് മുന്നേറി 53,161-ലും തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു. രണ്ട് ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് സൂചികകളുടെ ക്ലോസിങ്. അതേസമയം ഇന്നത്തെ മുന്നേറ്റത്തിനുള്ള പ്രധാന 3 കാരണങ്ങൾ ചുവടെ ചേർക്കുന്നു.
മൂന്ന് കാരണങ്ങള്‍
1) രാജ്യാന്തര വിപണിയില്‍ കമ്മോഡിറ്റികളുടെ (പ്രധാനമായും മെറ്റല്‍, ക്രൂഡ് ഓയില്‍) വില കുറയുന്നതും രാജ്യത്ത് മികച്ച രീതിയില്‍ മണ്‍സൂണ്‍ മഴ ലഭിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടും പണപ്പെരുപ്പ ഭീഷണിക്ക് ശമനമുണ്ടാക്കുമെന്ന പ്രതീക്ഷ.
2) ഇന്ത്യന്‍ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകളിലെ മികവ്. ഫക്ടറി ഉത്പാദന നിരക്ക്, വ്യോമയാന യാത്രക്കാരുടെ എണ്ണം, ജിഎസ്ടി ഉള്‍പ്പെടെയുള്ള നികുതി തുടങ്ങിയവയിലെ ഉണര്‍വ്.
3) വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി വില്പനക്കാരന്റെ റോളിലേക്ക് മാറിയപ്പോഴും വിപണിക്ക് പിന്‍ബലമേകുന്നത് ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ തുടര്‍ നിക്ഷേപരമാണ്. വിദേശ നിക്ഷേപകര്‍ വില്പനയ്ക്ക് ആരംഭം കുറിച്ച 2021 ഓക്ടോബറിന് ശേഷം 2.93 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ വാങ്ങിയത്.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
ഇന്ന് എന്‍എസ്ഇയില്‍ വ്യാപാരം ചെയ്യപ്പെട്ട ആകെ 2,161 ഓഹരികളില്‍ 1,562 എണ്ണവും നേട്ടത്തോടെ ക്ലോസ് ചെയ്തു. 532 ഓഹരിള്‍ മാത്രമാണ് നഷ്ടത്തോടെയും 67 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താനാകാതെയും വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 2.94 നിരക്കിലാണ്. ഇത് വിപണിയില്‍ 'ബുള്ളു'കള്‍ നേടിയ ആധിപത്യത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് നിരക്കുകള്‍ 2 ശതമാനത്തിലേറെ ഉയര്‍ന്ന് 21.01 നിരക്കിലേക്കെത്തി.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 15 ഓഹരി വിഭാഗം സൂചികകളും തിങ്കളാഴ്ചത്തെ വ്യാപാരം നേട്ടത്തോടെ പൂര്‍ത്തിയാക്കി. 2 ശതമാനത്തിലേറെ മുന്നേറിയ ഐടി സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. മെറ്റല്‍ വിഭാഗം സൂചിക 1.5 ശതമാനത്തോളം ഉയര്‍ന്നു രണ്ടാമതെത്തി. അതേസമയം എന്‍എസ്ഇയിലെ 179 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 46 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് ക്ലോസ് ചെയ്തത്. 20 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചപ്പോള്‍ 26 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്കും വീണു.
നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍
- നേട്ടം:- ഒഎന്‍ജിസി 3.31 %, കോള്‍ ഇന്ത്യ 3.14 %, എല്‍ & ടി 2.97 %, എച്ച്സിഎല്‍ ടെക് 2.70 %, യുപിഎല്‍ 2.67 %, ബിപിസിഎല്‍ 2.58 %, ടെക് മഹീന്ദ്ര 2.48 %, ഇന്‍ഫോസിസ് 2.47 %, ഭാരതി എയര്‍ടെല്‍ 2.25 %, ഏഷ്യന്‍ പെയിന്റ്സ് 2.14 ശതമാനം വീതവും മുന്നേറി.
- നഷ്ടം- ഐഷര്‍ മോട്ടോര്‍സ് -1.46 %, അപ്പോളോ ഹോസ്പിറ്റല്‍ -1.23 %, എച്ച്ഡിഎഫ്സി ലൈഫ് 0.45 %, കൊട്ടക് മഹീന്ദ്ര ബാങ്ക് -0.45 % വീതവും ഇടിഞ്ഞു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
