തുടര്‍ച്ചയായ മൂന്ന് ദിവസത്തെ മുന്നേറ്റത്തിന് താത്കാലിക വിരാമം. വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ നേരിട്ട ചാഞ്ചാട്ടവും ഐടി ഓഹരികളിലെ തകര്‍ച്ചയുമാണ് വിപണിയെ ഇന്ന് ചുവപ്പണിയിച്ചത്. ആഗോള വിപണികളില്‍ നിന്നും പിന്തുണ ലഭിക്കാതിരുന്നതും തിരിച്ചടിയായി. എന്നാല്‍ മെറ്റല്‍, ബാങ്കിംഗ്, ഓട്ടോ വിഭാഗം ഓഹരികളിലെ മുന്നേറ്റം വിപണിയിലെ നഷ്ടം കുറയ്ക്കാന്‍ സഹായിച്ചു.
ഒടുവില്‍ പ്രധാന സൂചികകളായ നിഫ്റ്റി 4 പോയിന്റ് താഴ്ന്ന് 16,216-ലും സെന്‍സെക്സ് 87 പോയിന്റ് ഇടിഞ്ഞ് 54,395-ലും വ്യാപാരം അവസാനിപ്പിച്ചു. തിങ്കളാഴ്ചത്തെ വ്യാപാരത്തിന്റെ ഏറിയ പങ്കും നഷ്ടമേഖലയിലാണ് നിന്നത്. എങ്കിലും നിര്‍ണായക മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളില്‍ സൂചികകള്‍ തുടര്‍ന്നത് ശ്രദ്ധേയമായി. നിലവില്‍ സൂചിക സ്ഥിരതായര്ജിക്കലിന്റെ പാതയിലാണ്. സൂചികയില്‍ ട്രേഡ് ചെയ്യുന്നവര്‍ക്ക് നിര്‍ണായക സപ്പോര്‍ട്ട് നിലവാരം 16,100-ലും പ്രതിരോധം 16,300-ലുമാണ്.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ തിങ്കളാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,170 ഓഹരികളില്‍ 1,216 എണ്ണവും നേട്ടത്തിലും 620 ഓഹരികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു. ഇതോടെ ആകെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.80-ലേക്ക് ഉയര്‍ന്നു. വെള്ളിയാഴ്ച സൂചികകള്‍ മുന്നേറിയിട്ടും എഡി അനുപാതം 1.21-ലേക്ക് താഴ്ന്നിരുന്നു. അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് നിരക്കുകള്‍ ഇന്നും ഇടിഞ്ഞത് ആശ്വാസമേകുന്ന ഘടകമാണ്. നിലവില്‍ 18.37 നിലാവരത്തിലാണ് വിക്സ് നിരക്കുകള്‍ നില്‍ക്കുന്നത്.
എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ ഐടി വിഭാഗം ഒഴികെ ബാക്കി 14 സൂചികകളും തിങ്കളാഴ്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. വന്‍കിട കമ്പനിയായ ടിസിഎസിന്റെ ഒന്നാം പാദഫലം പ്രതീക്ഷയ്ക്കൊത്തുയരാത്തതാണ് ഐടി സൂചിക 3 ശതമാനത്തിലധികം ഇടിയാന്‍ കാരണം. എന്നാല്‍ നിഫ്റ്റി ബാങ്ക്, ഓട്ടോ, മെറ്റല്‍, പിഎസ്യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയാല്‍റ്റി, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ചു.
അതേസമയം മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചിക ഒരു ശതമാനത്തോളം കുതിച്ചുയര്‍ന്നു. എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയ 40 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 20 ഓഹരികള്‍ താഴ്ന്ന നിലവാരവും കുറിച്ചു. വില്‍ക്കാനാരും തയ്യാറാകാത്തതിനാല്‍ 106 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും വാങ്ങാനാരും സന്നദ്ധരാകാത്തതിനാല്‍ 58 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും ഇന്ന് ക്ലോസ് ചെയ്തു.
നിഫ്റ്റി-50 സൂചികയിലെ 28 ഓഹരികള്‍ മുന്നേറിയും 17 എണ്ണം നഷ്ടത്തോടെയും തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു.
- മുന്നേറ്റം-: ഐഷര്‍ മോട്ടോര്‍സ് 4 %, ഒഎന്‍ജിസി 3.25 %, ടാറ്റ സ്റ്റീല്‍ 3.05 %, ഡോ. റെഡ്ഡീസ് 2.74 %, മഹീന്ദ്ര & മഹീന്ദ്ര 2.68 %, ഐസിഐസിഐ ബാങ്ക് 1.83 % വീതവും നേട്ടം കുറിച്ചു.
- നഷ്ടം-: ഭാരതി എയര്‍ടെല്‍ -5.12 %, ടിസിഎസ് -4.70 %, എച്ച്സിഎല്‍ ടെക് -4.33 %, ഇന്‍ഫോസിസ് -2.90 %, ബിപിസിഎല്‍ -2.87 %, ടെക് മഹീന്ദ്ര -1.90 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications