സെൻസെക്സ് 38000 ലെവൽ വീണ്ടെടുത്ത് ബെഞ്ച്മാർക്ക് സൂചികകൾ രാവിലെ തന്നെ ശക്തമായ തുടക്കം കൈവരിച്ചു. സെൻസെക്സ് 25.68 പോയിൻറ് അഥവാ 0.07% ഉയർന്ന് 37956.01 പോയിന്റിൽ എത്തി. നിഫ്റ്റി 7.10 പോയിൻറ് അഥവാ 0.06% ഉയർന്ന് 11169.40 പോയിന്റിൽ എത്തി. 626 ഓഹരികൾ മുന്നേറിയപ്പോൾ 332 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 57 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
സാമ്പത്തിക പ്രവർത്തനം ദുർബലമായി തുടരുകയാണെന്നും നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപിയിൽ 6.1 ശതമാനം സങ്കോചമുണ്ടാകുമെന്നും വിദേശ ബ്രോക്കറേജ് നോമുറ ഇന്നലെ റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന നയ അവലോകനത്തിൽ റിസർവ് ബാങ്ക് താൽക്കാലികമായി നിർത്തുകയും നിരക്കുകൾ 25 അടിസ്ഥാനത്തിൽ കുറയ്ക്കുകയും ചെയ്യും. കൊവിഡ് മഹാമാരി മൂലം ജിഡിപിയിൽ സങ്കോചമുണ്ടാകുമെന്നാണ് എല്ലാ വിശകലന വിദഗ്ധരും പ്രതീക്ഷിക്കുന്നത്.

ഇന്നലെ സെൻസെക്സ് 511 പോയിന്റ് അഥവാ 1.37 ശതമാനം നേട്ടത്തോടെ 37,930.33 എന്ന നിലയിലും നിഫ്റ്റി 140 പോയിൻറ് അഥവാ 1.27 ശതമാനം ഉയർന്ന് 11,162.25 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രധാന ഏഷ്യൻ വിപണികളിൽ ജാപ്പനീസ് നിക്കി 225 സൂചിക 0.54 ശതമാനവും ദക്ഷിണ കൊറിയൻ കോസ്പി 0.12 ശതമാനവും ഹോങ്കോങ്ങിന്റെ ഹാംഗ് സെംഗ് 0.13 ശതമാനവും ഷാങ്ഹായ് വിപണി 1.25 ശതമാനവും ഉയർന്നു.
വാൾസ്ട്രീറ്റിൽ തിങ്കളാഴ്ച ഡോവ് ജോൺസ് 0.60 ശതമാനവും നാസ്ഡാക്ക് 0.81 ശതമാനവും എസ് ആന്റ് പി 500 0.17 ശതമാനവും സ്മോൾകാപ്പ് 2000 1.33 ശതമാനവും ഉയർന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
