തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി നഷ്ടത്തില്‍. രാവിലെ ഏഷ്യന്‍ വിപണികളിലെ തകര്‍ച്ചയുടെ ചുവടുപിടിച്ച് നഷ്ടത്തോടെ ആഭ്യന്തര വിപണിയില്‍ പുനരാരംഭിച്ച വ്യാപാരം ഒരു ഘട്ടത്തിലും നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയില്ല.
വ്യാപാരത്തിന്റെ ഏറിയപങ്കും ചെറിയ റേഞ്ചിനുള്ളിലായിരുന്നു. തുടര്‍ന്ന് ക്ലോസിങ് ഘട്ടത്തിലാണ് സൂചികകള്‍ കൂടുതല്‍ താഴ്ച്ചയിലേക്ക് വീണത്. ഒടുവില്‍ പ്രധാന സൂചികകളായ നിഫ്റ്റി 158 പോയിന്റ് നഷ്ടത്തില്‍ 16,058-ലും സെന്‍സെക്സ് 509 പോയിന്റ് ഇടിഞ്ഞ് 53,887-ലും ചൊവ്വാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു.
ഏതാനും ദിവസങ്ങളിലായി നിഫ്റ്റി സൂചിക 16,000 നിലവാരത്തിനും 16,275-നും ഇടയിലുള്ള ചെറിയ പരിധിക്കുള്ളില്‍ സ്ഥിരതയാര്‍ജിക്കുകയാണ്. തുടര്‍ന്ന് ഇന്നത്തെ വ്യാപാരത്തിനിടെ ഈ റേഞ്ചിന്റെ താഴ്ന്ന പരിധിയിലേക്ക് സമീപിക്കുകയാണ്. നാളത്തെ ക്ലോസിങ് അടിസ്ഥാനത്തില്‍ 16,000 നിലവാരം തകര്ക്കപ്പെടുന്നുമോ എന്നുള്ളത് നിര്‍ണായകമാകും. 16,000 നിലവാരം തകര്‍ക്കപ്പെട്ടാല്‍ സൂചിക വീണ്ടും ഹ്രസ്വകാല തിരുത്തല്‍ ഘട്ടത്തിലേക്ക് വീണ്ടും കടക്കും.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇന്ന് ട്രേഡ് പൂര്‍ത്തിയാക്കപ്പെട്ട 2,140 ഓഹരികളില്‍ 700 എണ്ണം നേട്ടത്തോടെയും 1,130 ഓഹരികള്‍ നഷ്ടത്തോടെയും വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ ആകെ ഓഹരികളിലെ മുന്നേറ്റവും ഇടിവ് നേരിട്ടതും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.70 നിരക്കിലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി അനുപാതം 1.80 നിരക്കിലായിരുന്നു. സൂചികകള്‍ നിര്‍ണായക സപ്പോര്‍ട്ട് തകര്‍ത്തപ്പോള്‍ ബുള്ളുകള്‍ക്കു മേല്‍ ബെയറുകള്‍ പിടിമുറുക്കുന്നതിന്റെ സൂചനയാണിത്.
അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് നിരക്കുകളില്‍ വലിയ മാറ്റമില്ലാതെ 18.55 നിലവാരത്തില്‍ തുടരുന്നത് ആശ്വാസമാണ്. ഇതിനിടെ എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ നിഫ്റ്റി റിയാല്‍റ്റി ഒഴികെ ബാക്കി 14 സൂചികകളും ഇന്ന് നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എംസിജി, ഐടി, മീഡിയ, മെറ്റല്‍, പ്രൈവറ്റ് ബാങ്ക്, ഫാര്‍മ വിഭാഗം ഓഹരി സൂചികകള്‍ ഒരു ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി.
എന്‍എസ്ഇയിലെ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചികകളും ഇന്ന് തിരിച്ചടി നേരിട്ടു. യഥാക്രമം 0.85 %, 0.42 % വീതവും സൂചികകള്‍ നഷ്ടം കുറിച്ചു. ഇതിനിടെ ചൊവ്വാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ 29 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ 15 ഓഹരികള്‍ താഴ്ന്ന നിലവാരവത്തിലേക്കും വീണു. അതേസമയം 102 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 41 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കി.
നിഫ്റ്റി-50 സൂചികയില്‍ 6 ഓഹരികള്‍ നേട്ടത്തോടെയും 44 എണ്ണം നഷ്ടത്തിലും ചൊവ്വാഴ്ച വ്യാപാരം പൂര്‍ത്തിയാക്കി.
- നേട്ടം-: എന്‍ടിപിസി 1.42 %, കോള്‍ ഇന്ത്യ 0.23 %, ശ്രീ സിമന്റ്സ് 0.18 %, ഭാരതി എയര്‍ടെല്‍ 661.55 %, ബജാജ് ഫൈനാന്‍സ് 0.13 %, അദാനി പോര്‍ട്ട്സ് 0.12 % വീതവും മുന്നേറ്റം രേഖപ്പെടുത്തി.
- നഷ്ടം-: ഐഷര്‍ മോട്ടോര്‍സ് -3.34 %, ഹിന്‍ഡാല്‍കോ -2.78 %, ഇന്‍ഫോസിസ് -2.45 %, ബിപിസിഎല്‍ -2.33 %, ഗ്രാസിം -1.99 %, ടാറ്റ മോട്ടോര്‍സ് -1.99 % വീതവും ഇടിവ് നേരിട്ടു.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
