ഇന്ത്യൻ സൂചികകൾ തിങ്കളാഴ്ച ഒരു ശതമാനം ഇടിഞ്ഞു. മെറ്റൽ, ഫാർമ, ഓട്ടോ ഓഹരികൾ എന്നിവയ്ക്കാണ് പ്രധാനമായും നഷ്ടം നേരിട്ടത്. സെൻസെക്സ് 470 പോയിൻറ് കുറഞ്ഞ് 48,564 ൽ എത്തി. നിഫ്റ്റിക്ക് 152 പോയിൻറ് നഷ്ടപ്പെട്ട് 14,281ൽ വ്യാപാരം അവസാനിപ്പിച്ചു. മിഡ്കാപ്പ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 2.4 ശതമാനവും രണ്ട് ശതമാനവും ഇടിഞ്ഞു.
നിഫ്റ്റി 50 സൂചികയിൽ യുപിഎൽ, ആർഐഎൽ, ടൈറ്റൻ, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി എന്നിവയാണ് മികച്ച നേട്ടം കൈവരിച്ചത്. ടാറ്റ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ, ഒഎൻജിസി, ഹിൻഡാൽകോ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ എന്നിവയാണ് മുൻതൂക്കം നേടിയത്.
മേഖല സൂചികകളിൽ നിഫ്റ്റി മെറ്റൽ സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു. 4.5 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഫാർമയ്ക്ക് മൂന്ന് ശതമാനം ഇടിവുണ്ടായി. നിഫ്റ്റി ഐടി, നിഫ്റ്റി ഓട്ടോ സൂചികകൾ രണ്ട് ശതമാനം വീതം ഇടിഞ്ഞപ്പോൾ നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിൻ സർവീസുകൾക്ക് 1.5 ശതമാനം നഷ്ടം നേരിട്ടു.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഡിസംബർ പാദത്തിൽ അറ്റാദായത്തിൽ 18 ശതമാനം വർധന രേഖപ്പെടുത്തി 8,758.3 കോടി രൂപയാണ് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ നേട്ടം. ഇതിനെ തുടർന്ന് ബാങ്ക് ഓഹരികൾ ഇന്ന് രണ്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. മെട്രോപോളിസ് ഹെൽത്ത് കെയർ ഓഹരികളും ഇന്ന് നാല് ശതമാനം ഉയർന്നു.