ഇടിവിൽ നിന്നും കൂടുതൽ ഇടിവിലേക്ക് പോവുകയാണ് ഇന്ത്യൻ ഓഹരി വിപണി. ഒക്‌ടോബർ 22 ചൊവ്വാഴ്‌ച സെൻസെക്‌സും നിഫ്റ്റി 50 ഉം ഒരു ശതമാനത്തിലധികം ഇടിഞ്ഞു. സെൻസെക്‌സ് 931 പോയിൻ്റ് അഥവാ 1.15 ശതമാനം നഷ്ടത്തിൽ 80,220.72 ലും നിഫ്റ്റി 50 309 പോയിൻ്റ് അഥവാ 1.25 ശതമാനം ഇടിഞ്ഞ് 24,472.10 ലും ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 2.52 ശതമാനവും സ്‌മോൾക്യാപ് സൂചിക 3.81 ശതമാനവും ഇടിഞ്ഞു.
നഷ്ടം 9 ലക്ഷം കോടി
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂലധനം കഴിഞ്ഞ സെഷനിലെ ഏകദേശം 453.7 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 444.7 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഒറ്റ ദിവസം കൊണ്ടുള്ള നഷ്ടം 9 ലക്ഷം കോടി.
ഇടിഞ്ഞ് പൊതുമേഖലാ ബാങ്കുകൾ
പൊതുമേഖലാ ബാങ്കുകളാണ് (പിഎസ്‌യു ബാങ്കുകൾ) ഏറ്റവും കൂടുതൽ ബാധിച്ചത്. പൊതുമേഖലാ ബാങ്ക് സൂചിക 4% ഇടിഞ്ഞു. സെക്ടറുകളിലുടനീളമുള്ള റേറ്റ് സെൻസിറ്റീവ് സ്റ്റോക്കുകൾ, പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ്, തീവ്രമായ വിൽപ്പന സമ്മർദ്ദം നേരിട്ടു. ബോണ്ട് യീൽഡുകളുടെ വർദ്ധനവും പലിശ നിരക്ക് വർദ്ധനയെക്കുറിച്ചുള്ള ആശങ്കകളും ഈ മേഖലയുടെ കാഴ്ചപ്പാടിനെ ബാധിച്ചതിനാൽ നിഫ്റ്റി റിയാലിറ്റി സൂചിക 3 ശതമാനത്തിലധികം ഇടിഞ്ഞു. ചില കമ്പനികളുടെ രണ്ടാം പാദത്തിലെ മികച്ച പ്രകടനം ഉണ്ടായിരുന്നിട്ടും, നിക്ഷേപകരുടെ വികാരം അസ്വസ്ഥമായിരുന്നു.

തകർച്ചയുടെ കാരണങ്ങൾ
1. മിഡിൽ ഈസ്റ്റിൽ പിരിമുറുക്കം
മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യം നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ഇസ്രായേലിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ചൊവ്വാഴ്ച രാവിലെ ടെൽ അവീവിനടുത്തുള്ള രണ്ട് താവളങ്ങളിലും ഹൈഫയുടെ പടിഞ്ഞാറ് ഒരു ബേസിലും റോക്കറ്റ് പ്രയോഗിച്ചതായി ഹിസ്ബുള്ള അറിയിച്ചിരുന്നു. ഇത് സ്ഥിതി കൂടുതൽ വഷളാക്കുമോ എന്നാണ് ആശങ്ക.
2. യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം
യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ ഇഞ്ചോടിഞ്ച് പോരാട്ടവും വിപണിയിലെ അസ്വസ്ഥത വർധിപ്പിക്കുന്നു. റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോൾ പ്രകാരം നവംബർ 5 ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് ലീഡ് ചെയ്യുന്നുണ്ട്. ഡൊണാൾഡ് ട്രംപിനേക്കാൾ 3 ശതമാനം പോയിൻ്റ് ലീഡാണ് കമലാ ഹാരിസ് നേടിയത്.
യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ ഫലം ആഗോള വിപണിയിലെ വികാരത്തെ ബാധിക്കും. ഇന്ത്യയുടെ പശ്ചാത്തലത്തിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും, പ്രതിരോധം, വ്യാപാരം, തന്ത്രപ്രധാന മേഖലകളിലെ ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധങ്ങളിൽ ഇത് ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയേക്കാം.

3. വിദേശ മൂലധന ഒഴുക്ക്
ഇന്ത്യൻ വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ ഓഹരി വിൽപ്പന തുടരുകയാണ്. ഒക്ടോബറിൽ ഇതുവരെ, എഫ്‌പിഐകൾ ഇന്ത്യൻ ഇക്വിറ്റികളിൽ നിന്ന് 82,479 കോടി രൂപ പിൻവലിച്ചു. സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിന് ബെയ്ജിംഗ് നിരവധി ഉത്തേജനങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം 'ഇന്ത്യയെ വിൽക്കുക, ചൈനയെ വാങ്ങുക' എന്ന തന്ത്രം ശക്തി പ്രാപിച്ചതാണ് ഈ വലിയ വിദേശ മൂലധന ഒഴുക്കിന് പിന്നിലെ ഏറ്റവും വലിയ കാരണം.
4. ക്യു2 വരുമാനം
ഇന്ത്യ ഇൻകോർപ്പറേറ്റിൻ്റെ സെപ്തംബർ പാദത്തിലെ വരുമാനം ഇതുവരെ സമ്മിശ്രമാണ്. ഇതും വിപണിയുടെ തിരിച്ചടിക്ക് കാരണമായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications