തുടര്‍ച്ചയായ ആറ് ദിവസത്തെ തിരിച്ചടികള്‍ക്കു വിരാമമിട്ട് വിപണിയില്‍ ഉണര്‍വ്. ആഗോള വിപണികളിലെ നേട്ടവും ലാര്‍ജ് കാപ് ഓഹരികളിലെ മുന്നേറ്റത്തിന്റെയും പിന്‍ബലത്തിലാണ് ഏഴാം ദിനം വിപണിയില്‍ ഹരിതാഭ ചൊരിയുന്നത്.
പ്രധാന സൂചികകളായ നിഫ്റ്റിയില്‍ 56 പോയിന്റ് ഉയര്‍ന്ന് 15,350-ലും സെന്‍സെക്സ് 237 പോയിന്റ് മുന്നേറ്റത്തോടെ 51,597-ലും ക്ലോസ് ചെയ്തു. എന്നാല്‍ മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളില്‍ തിരിച്ചടി തുടരുകയാണ്. നിഫ്റ്റി മിഡ്കാപ്-100 സൂചിക 2.26 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 3.20 ശതമാനം വീതവും ഇടിഞ്ഞത് നിക്ഷേപകരുടെ സന്തോഷത്തേയും പരിമിതപ്പെടുത്തി.
ടെക്നിക്കല്‍ റിപ്പോര്‍ട്ട്
വിപണി ഇന്ന് സ്ഥിരതയാര്‍ജിക്കലിന്റെ പാതയിലായിരുന്നു. സൂചികയുടെ ഭാഗമായ ഓഹരികളിലെ മുന്നേറ്റം ദൃശ്യമായിരുന്നു. എന്നാല്‍ പൊതുവിപണിയില്‍ ചോരയൊഴുകുകയാണ്. നിലവില്‍ 15,200 നിലവാരത്തില്‍ നിന്നും നിഫ്റ്റി പിന്തുണ സ്വീകരിക്കുന്നുണ്ട്. 15,450 നിലവാരം ഭേദിക്കാനായാല്‍ മുന്നേറ്റം ശക്തമാകും. പിന്നീടുള്ള ശക്തമായ പ്രതിരോധം 15,800 നിലവാരത്തിലാണ്. അതേസമയം 15,200 നിലവാരം തകര്‍ക്കപ്പെട്ടാല്‍ കൂടുതല്‍ വില്‍പ്പന സമ്മര്‍ദം രൂപപ്പെടും.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട ആകെ 2,185 ഓഹരികളില്‍ 396 എണ്ണം മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ബാക്കി 1,744 ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതായത് നേട്ടവും കോട്ടവും തമ്മിലുള്ള അനുപതമായ എഡി റേഷ്യോ 0.23 ശതമാനത്തിലാണ്. ഇത് മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളിലെ തിരിച്ചടിയേയും 'ബെയറു'കളുടെ ആധിപത്യവും കാണിക്കുന്നു.
ഇതിനിടെ 16 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയപ്പോള്‍ 489 ഓഹരികളാണ് ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചത്. അതേസമയം 43 ഓഹരികള്‍ വില്‍ക്കാനാരും തയ്യാറാകത്തതിനെ തുടര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലും 248 ഓഹരികള്‍ വാങ്ങാനാരും ഇല്ലാത്തതിനാല്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 7 എണ്ണം നേട്ടത്തിലും 8 എണ്ണം നഷ്ടത്തിലും ക്ലോസ് ചെയ്തു. 1.80 ശതമാനം മുന്നേറിയ എഫ്എംസിജി സൂചിക നേട്ടക്കണക്കിലും 3.26 ശതമാനം ഇടിഞ്ഞ ഓയില്‍ & ഗ്യാസ് സൂചിക നഷ്ടക്കണക്കിലും മുന്നിലെത്തി.
- നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ എച്ച്ഡിഎഫ്സി 3.93 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ 3.80 %, ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ് 3.13 %, വിപ്രോ 3.12 %, ഏഷ്യാപെയിന്റ് 3.01 %, അപ്പോളൊ ഹോസ്പിറ്റല്‍സ് 2.97 %, അള്‍ട്രാടെക് സിമന്റ് 2.95 %, എച്ച്ഡിഎഫ്സി ബാങ്ക് 2.50 % വീതവും മുന്നേറ്റം കാഴ്ചവെച്ചു.
- നഷ്ടം:- നിഫ്റ്റി സൂചികയിലെ ഓഹരികളില്‍ ഒഎന്‍ജിസി -4.84 %, ടാറ്റ സ്റ്റീല്‍ -4.60 %, യുപിഎല്‍ -3.63 %, ഹിന്‍ഡാല്‍കോ 3.06 %, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് -2.66 %, കോള്‍ ഇന്ത്യ -2.55 %, റിലയന്‍സ് -1.82 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
