അനിശ്ചിതത്വങ്ങള്‍ അവസാനിച്ചിട്ടില്ലെങ്കിലും തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണിയില്‍ ആവേശക്കുതിപ്പ്. കഴിഞ്ഞ ദിവസത്തേതില്‍ നിന്നും വ്യത്യസ്തമായി എല്ലാ വിഭാഗം ഓഹരികളും പങ്കെടുത്ത മുന്നേറ്റത്തിനൊടുവില്‍ പ്രധാന സൂചികകളായ നിഫ്റ്റി 289 പോയിന്റ് നേട്ടത്തോടെ 15,639-ലും സെന്‍സെക്സ് 934 പോയിന്റ് കുതിച്ചുയര്‍ന്ന് 52,532-ലും ക്ലോസ് ചെയ്തു. ഐടി, മെറ്റല്‍, ഓയില്‍ & ഗ്യാസ്, പൊതുമേഖലാ ബാങ്ക് ഓഹരികള്‍ മുന്നേറ്റത്തിന് നേതൃത്വം നല്കി. മിഡ് കാപ്, സ്മോള്‍ കാപ് സൂചികകളും 3 ശതമാനത്തിലേറെ നേട്ടം കൊയ്തു.
100 പോയിന്റിലേറെ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച പ്രധാന സൂചികകള്‍ ഒരു ഘട്ടത്തിലും ചുവപ്പിന്റെ പാതയിലേക്ക് മടങ്ങിയില്ല. ഓപ്പണിങ് നിലവാരത്തില്‍ ഇന്നത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തി വ്യാപാരം പുപുരോഗമിക്കുന്തോറും ഉയരങ്ങള്‍ കീഴടക്കി കുതിച്ചു. വില്‍പ്പന സമ്മര്‍ദം സൃഷ്ടിക്കാവുന്ന പുതിയ വാര്‍ത്തകളോ ഘടകങ്ങളോ ആഭ്യന്തര, വിദേശ തലത്തില്‍ ഇല്ലാതിരുന്നതും കുതിപ്പിന് പിന്‍ബലമേകി. കൂടാതെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള കമ്മോഡിറ്റികളില്‍ വന്ന തിരുത്തലും ഇന്ത്യന്‍ വിപണിക്ക് അനുകൂലമായി ഭവിച്ചു.
എന്സ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 5.49 ശതമാനം മുന്നേറിയ മീഡിയ വിഭാഗം സൂചിക നേട്ടക്കണക്കില്‍ മുന്നിലെത്തി. ഓയില്‍ & ഗ്യാസ്, പിഎസ്യു ബാങ്ക് വിഭാഗം സൂചികകള്‍ 4 ശതമാനത്തിലധികം ഉയര്‍ന്നു. ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മെറ്റല്‍, റിയാല്‍റ്റി ഓഹരി സൂചികകള്‍ 3 ശതമാനത്തിലേറെയും വര്‍ധന രേഖപ്പെടുത്തി. അതേസമയം വിപണിയിലെ ചാഞ്ചാട്ടം വെളിവാക്കുന്ന വിക്സ് നിരക്കില്‍ 6 ശതമാനത്തോളം ഇടിഞ്ഞ് 21.14-ലേക്ക് താഴ്ന്നു. വിക്സ് നിരക്കുകള്‍ താഴുന്നത് വിപണി സ്ഥിരത കൈവരിക്കാമെന്നതിന്റെ സൂചനയാണ്.
ഇന്ന് എന്‍എസ്ഇയില്‍ ട്രേഡ് ചെയ്യപ്പെട്ട ആകെ 2,162 ഓഹരികളില്‍ 1,759 എണ്ണവും നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. ബാക്കി 366 ഓഹരികള്‍ നഷ്ടത്തോടെയും 37 ഓഹരികള്‍ മാറ്റമൊന്നും രേഖപ്പെടുത്താനാകാതെയും ക്ലോസ് ചെയ്തു. ഇതോടെ എഡി അനുപാതം 4.81-ലേക്ക് ഉയര്‍ന്നു. ഇത് വിപണിയില്‍ 'ബുള്ളു'കളുടെ ആധിപത്യം സൂചിപ്പിക്കുന്നു. ഇതില്‍ 140 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 96 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം ഇന്നത്തെ വ്യാപാരത്തിനിടെ 8 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരവും 118 ഓഹരികള്‍ താഴ്്ന്ന നിലവാരവും കുറിച്ചു.
- നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ ടൈറ്റന് കമ്പനി 6.30 %, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് 5.99 %, കോള്‍ ഇന്ത്യ 4.69 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ 4.46 %, ടാറ്റ മോട്ടോര്‍സ് 4.02 %, അദാനി പോര്‍ട്ട്സ് 3.91 %, എസ്ബിഐ 3.75 %, ഒഎന്‍ജിസി 3.72 %, ടിസിഎസ് 3.30 %, ഐഷര്‍ മോട്ടോര്‍സ് 2.93 % വീതവും മുന്നേറി.
- നഷ്ടം:- നിഫ്റ്റി സൂചികയിലെ ഓഹരികളില്‍ നെസ്ലെ ഇന്‍ഡസ്ട്രീസ് -0.10 %, അപ്പോളോ ഹോസ്പിറ്റല്‍സ് -0.02 ശതമാനവും വീതം നേരിയ നഷ്ടത്തോടെ ക്ലോസ് ചെയ്തു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
